Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

നെടുമ്പാശ്ശേരിയില്‍ നിന്ന് സംസ്ഥാന ജില്ലാ നേതാക്കള്‍ക്കൊപ്പം ജന്മനാട്ടിലെത്തിയ കണ്ണന്താനം സ്റ്റാറായി

11 SEPTEMBER 2017 10:38 AM IST
മലയാളി വാര്‍ത്ത

നെടുമ്പാശ്ശേരിയില്‍ നിന്ന് സംസ്ഥാനജില്ലാ നേതാക്കള്‍ക്കൊപ്പം കേന്ദ്രമന്ത്രി കണ്ണന്താനം പാര്‍ട്ടി പ്രവര്‍ത്തകന്‍ തമ്പലക്കാട് പാലയ്ക്കല്‍ രവീന്ദ്രന്റെ വസതിയിലെത്തി. ചുറ്റുംകൂടിയവരോട് കുശലംപറഞ്ഞ് ഇളംമഞ്ഞ നിറമുള്ള ജൂബയുടെ പോക്കറ്റില്‍ നിന്ന് ഫോണെടുത്ത് സമയം നോക്കി. തൊട്ടുപിന്നാലെ വി.എസ്. വിഷയത്തില്‍ പ്രതികരണം ആരാഞ്ഞ് മാദ്ധ്യമപ്രവര്‍ത്തകരുമെത്തി. എല്ലാവര്‍ക്കും വേണ്ടതൊക്കെ' നല്‍കിയ ശേഷം ഒരു ചിരിയും പാസാക്കി നേരെ ഊണു മുറിയില്‍. കൈകഴുകി മഞ്ഞക്കരയന്‍ മുണ്ടിന്റെ അറ്റത്ത് തുടച്ച ശേഷം തൂശനിലയില്‍ നിരത്തിവച്ചിരുന്ന ശര്‍ക്കരവരട്ടിയെടുത്ത് കടിച്ചു. ഇഷ്ടപ്പെട്ട മട്ടില്‍ തൊടുകറികളോരോന്നും രുചിച്ചു നോക്കുമ്പോഴേക്കും തൊട്ടടുത്ത് കുമ്മനം രാജശേഖരനും വി. മുരളീധരനും അടക്കമുള്ള നേതാക്കള്‍ ഇടംപിടിച്ചിരുന്നു.
ചൂട് ചോറില്‍ പപ്പടവും പരിപ്പും ചേര്‍ത്തിളക്കി കഴിക്കുമ്പോള്‍ തനിനാട്ടുമ്പുറത്തുകാരനായി കണ്ണന്താനം. ഒടുവില്‍ മധുരം കിനിയുന്ന അടപ്രഥമന്‍ ആസ്വദിച്ചു കുടിച്ച ശേഷം അല്പം വിശ്രമിച്ചാണ് സ്വീകരണ സ്ഥലമായ കാഞ്ഞിരപ്പള്ളിയിലേയ്ക്ക് പോയത്. കാഞ്ഞിരപ്പള്ളി പേട്ടക്കവലയും പരിസരവും പ്രവര്‍ത്തകരെക്കൊണ്ട് നിറഞ്ഞിരുന്നു. മുദ്രാവാക്യംവിളികളുടെ അകമ്പടിയില്‍ കണ്ണന്താനം വേദിയിലേയ്ക്ക്.



നൂറു കണക്കിന് ബൈക്കുകളുടെ അകമ്പടിയില്‍ ആരംഭിച്ച റോഡ് ഷോ മെല്ലെ നീങ്ങുമ്പോഴും തുറന്ന വാഹനത്തില്‍ താരമായി നില്‍ക്കുന്ന കണ്ണന്താനത്തെ കാണാനായിരുന്നു എല്ലാവര്‍ക്കും തിടുക്കം. കൂരാലിയിലെ സ്വീകരണം കഴിഞ്ഞ് ജില്ലാ പ്രസിഡന്റ് എന്‍. ഹരിയുടെ നാടായ പള്ളിക്കത്തോട്ടെത്തുമ്പോള്‍ മറ്റൊരു സസ്‌പെന്‍സും ഒരുക്കിയിരുന്നു. എസ്.എഫ്.ഐ മുന്‍ ജില്ലാ പ്രസിഡന്റ് കെ.എം. ഹിലാല്‍ ബി.ജെ.പിയില്‍ ചേരാനെത്തിയിരുന്നു. മണിമലയിലെത്തുമ്പോഴേയ്ക്കും ഇരുട്ട് വീണിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (2 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (2 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (3 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (4 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (4 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (4 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (4 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (5 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (5 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (6 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (6 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (6 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (7 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (7 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (7 hours ago)

Malayali Vartha Recommends