പ്രോട്ടോക്കോള്‍ പ്രകാരം മന്ത്രി പങ്കെടുക്കേണ്ട പരിപാടിയല്ല; കടകംപള്ളി സുരേന്ദ്രന്റെ ചൈന യാത്ര നിഷേധിച്ചതിനെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍

കേരള ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് ചൈന സന്ദര്‍ശിക്കുന്നതിന് അനുമതി നിഷേധിച്ച സംഭവത്തില്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. രാജ്യത്തിന്റെ നിലവാരത്തിന് യോജിച്ച പരിപാടി ആയിരുന്നില്ല ചൈനയിലേതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ.സിംഗ് പറഞ്ഞു. താഴ്ന്ന പദവിയിലുള്ള ഉദ്യോഗസ്ഥരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. പ്രോട്ടോക്കോള്‍ പ്രകാരം മന്ത്രി ഇവരുമായി ചര്‍ച്ച നടത്തേണ്ടതില്ല. അത്തരത്തില്‍ ചര്‍ച്ച നടത്തുന്നത് രാജ്യത്തിന്റെ അന്തസ്സിനും നിലവാരത്തിന് യോജിച്ചതല്ലെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള കിര്‍സ്റ്റ് ചെയര്‍മാന്‍ എന്ന നിലയ്ക്കാണ് മന്ത്രി കടകംപള്ളിയെ ക്ഷണിച്ചത്. 600 ഓളം അഫിലിയേ സ്ഥാപനങ്ങളിലൊന്നായാണ് കിര്‍സ്റ്റിനെ പരിഗണിച്ചത്. യു. എന്‍. ഡബ്ല്യൂ.ടി.ഒ മുഴുവന്‍ സമയ അംഗമായ കേന്ദ്ര സര്‍ക്കാര്‍ തന്നെ കേന്ദ്രത്തിലെ ഒരു ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘത്തെ സമ്മേളനത്തിലേക്ക് വിടുമ്പോള്‍ നിരീക്ഷക പദവിമാത്രമുള്ള ഒരു മന്ത്രി ഗാലറിയിലിരുന്ന് പങ്കെടുക്കുന്നത് ഇന്ത്യയുടെ അന്തസ്സിന് യോജിച്ചതല്ല. നയതന്ത്രാധികാരങ്ങളോ അഭിപ്രായം പറയാന്‍ അവസരമോ ഇല്ലാതെ നിരീക്ഷകനായി ഒരു മന്ത്രി പോവുന്നത് പൊതുപണം ദുര്‍വ്യയം ചെയ്യാനല്ലാതെ മറ്റൊരു ഗുണവും ഉണ്ടാകില്ല.
https://www.facebook.com/Malayalivartha























