കണ്ണന്റെ ഊരിലെ കൊലപാതകത്തില്‍ മരിച്ച ആനന്ദിന്റെ അമ്മ കൃഷ്ണന്റെ അടുത്തയാള്‍...

ഗുരുവായൂരില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ ആനന്ദിന്റെ അമ്മ അംബിക തേങ്ങിക്കൊണ്ടു പറയുന്നു ഞങ്ങള്‍ മൂന്നും ഒന്നാണ് , ഞങ്ങളിലൊന്നിന്റെ ജീവനെടുത്തിട്ട് എന്തിന് ഞങ്ങളെ ബാക്കി വെച്ചു. ആ കണ്ണീരിനുമുമ്പില്‍ കണ്ടു നിന്നവരെല്ലാം തേങ്ങി.
ആനന്ദും അനിയന്‍ അഭിലാഷും പിഞ്ചുകുഞ്ഞുങ്ങളായിരുന്നപ്പോള്‍ അച്ഛന്‍ മരിച്ചതിനെത്തുടര്‍ന്ന് ഒരുപാട് കഷ്ടപ്പെട്ടാണ് അമ്മയായ അംബിക മക്കളെ വളര്‍ത്തിയത്. വിധവയായ ഒരു യുവതിക്ക് സമൂഹത്തില്‍ നിന്ന് ലഭിക്കാവുന്ന എല്ലാ പീഡനങ്ങളും ഏറ്റുവാങ്ങിയാണ് അവര്‍ മക്കളെ വളര്‍ത്തിയത്. എന്നിട്ട് മോന്റെ അധ്വാനത്തില്‍ നിന്ന് ഒരു തുള്ളിക്കഞ്ഞി സന്തോഷത്തോടെ കുടിക്കാന്‍ എനിക്ക് നീ ഭാഗ്യം തന്നില്ലല്ലോ കൃഷ്ണാ എന്നു പറഞ്ഞ് അവര്‍ തേങ്ങുകയാണ്.
ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉരല്‍പ്പുരയില്‍ നിവേദ്യങ്ങള്‍ക്കായി നെല്ല് ഇടിക്കുന്ന അംബികയുടെ ഈ വാക്കുകള്‍ എല്ലാവരുടേയും കണ്ണ് നനയിപ്പിക്കുന്നതായിരുന്നു.
ആനന്ദന്റെ ചേതനയറ്റ, ചിരി നിലച്ച മുഖം അവസാനമായി ഒരു നോക്കു കാണാന്‍ കാത്തു നിന്ന കടവള്ളി കോളനി നിവാസികള്‍ക്ക് കണ്ണീരിന്റെ മൂടുപടം കൊണ്ട് കാഴ്ച മറഞ്ഞിരുന്നു.
നെന്മിനി ബാലരാമ ക്ഷേത്രത്തിനടുത്ത് കടവള്ളി കോളനിയില്‍ പരേതനായ ചില്ലരിക്കല്‍ ശശിയുടെയും അംബികയുടേയും രണ്ട് മക്കളില്‍ മൂത്തയാളാണ് ആനന്ദന്‍. അനിയന്‍ അഭിഷേക് വിദ്യാര്‍ത്ഥിയാണ്. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ആനന്ദനും കൂട്ടുകാരന്‍ വിഷ്ണുവും ബൈക്കില്‍ വീട്ടിലേക്കു വരുമ്പോള്‍ കാറില്‍ വന്ന അക്രമികള്‍ ഇടിച്ചു വീഴ്ത്തി വാളു കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
https://www.facebook.com/Malayalivartha

























