അയ്യയ്യേ ഇതെന്തൊരു നാണക്കേട്, ചാണ്ടി സുപ്രീംകോടതിയില്‍ പോകുമോ? രാജിക്കാര്യത്തില്‍ മുഖ്യമന്ത്രി ഇന്ന് തീരുമാനം എടുത്തേക്കും

കായല്‍ കയ്യേറിയെന്ന ആലപ്പുഴ കളക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ഹര്‍ജി മന്ത്രി തോമസ് ചാണ്ടി ഹൈക്കോടതിയില്‍ നിന്ന് പിന്‍വലിച്ചില്ല. മന്ത്രിയുടെ ഹര്‍ജിക്ക് ഭരണഘടനാപരമായ സാധുതയില്ലെന്നും പിന്‍വലിച്ചാല്‍ പരാമര്‍ശങ്ങള്‍ പിന്‍വലിക്കാമെന്നും കോടതി പറഞ്ഞിരുന്നു. എന്നാല്‍ ഉച്ചതിരിഞ്ഞ് കോടതി ചേര്‍ന്നപ്പോള്‍ ഹര്‍ജി പിന്‍വലിക്കാന്‍ മന്ത്രി തയ്യാറായില്ല. വ്യക്തിയെന്ന നിലയിലാണ് കോടതിയെ സമീപിച്ചെന്നായിരുന്നു മന്ത്രിയുടെ വാദം. തന്റെ ഭാഗം കേള്‍ക്കാതെയും നോട്ടീസ് ല്‍കാതെയുമാണ് കളക്ടര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അതിനാല്‍ കോടതി തന്നെ പ്രശ്‌നം തീര്‍പ്പാക്കണമെന്നും മന്ത്രി കോടതിയെ ധരിപ്പിച്ചു.
ഉച്ചതിരിഞ്ഞ് കോടതി ചേരുമ്പോള്‍ ഹര്‍ജി പിന്‍വലിക്കുമെന്നായിരുന്നു എല്‍.ഡി.എഫ് നേതാക്കളടക്കം പ്രതീക്ഷിച്ചിരുന്നത്. അപ്രതീക്ഷിതമായായിരുന്നു മന്ത്രിയുടെ പുതിയ നീക്കം. കോടതിയെ കൂട്ടുപിടിച്ച് അധികാരത്തില്‍ തുടരാനാവില്ലെന്ന് രാവിലെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. മന്ത്രി നേരിടുന്നത് പൊതുവിചാരണയാണ്. അദ്ദേഹത്തെ അയോഗ്യനാക്കേണ്ട സാഹചര്യം നിലനില്‍ക്കുന്നെന്നും കോടതി പറഞ്ഞിരുന്നു. എന്നാല്‍ ആദ്യം മന്ത്രിയുടെ ഹര്‍ജിയെ പിന്തുണച്ച സ്റ്റേറ്റ് അറ്റോര്‍ണി പിന്നീട് നിലപാട് തിരുത്തി. കയ്യേറ്റങ്ങള്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് നടന്നതാണെന്നും പിന്നീട് മന്ത്രിയുടെ ഹര്‍ജി ശരിയായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതെല്ലാം നടക്കുമ്പോഴും മന്ത്രി കടവന്ത്രയില്‍ മകന്റെ വസതിയില്‍ ഉണ്ടായിരുന്നു.
കോടതിയില്‍ നിന്ന് എന്തെങ്കിലും ഒരു അനുകൂല പരാമര്‍ശം ഉണ്ടായാല്‍ അതില്‍ പിടിച്ച് നില്‍ക്കാനാണ് തോമസ് ചാണ്ടി ശ്രമിക്കുന്നത്. കോഴിക്കോട്ടുള്ള മുഖ്യമന്ത്രി ഉച്ചതിരിഞ്ഞാണ് തിരുവനന്തപുരത്ത് എത്തിയത്. രാജി സംബന്ധിച്ച കാര്യം അദ്ദേഹം ഇതുവരെ ചാണ്ടിയുമായി സംസാരിച്ചിട്ടില്ല. എന്നാലല്‍ ഇന്ന് തന്നെ പ്രശ്‌നം പരിഹരിക്കുമെന്നാണ് അറിയുന്നത്. കാരണം മന്ത്രിസഭയ്ക്ക് തന്നെ നാണക്കേടാകുന്ന രീതിയിലാണ് കാര്യങ്ങള്‍ പോകുന്നത്. രാജി അനിവാര്യമാണെന്ന് എന്‍.സി.പി സംസ്ഥാന ഘടകം ആവശ്യപ്പെട്ടെങ്കിലും ദേശീയ നേതൃത്വം ഇടപെടാതെ അന്തിമതീരുമാനം എടുക്കാനാവില്ലെന്ന് സംസ്ഥാന പ്രസിഡന്റ് പീതാംബരന്‍ മാസ്റ്റര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























