Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ചാണ്ടി, കടക്ക് പുറത്ത്... പിണറായി മൗനം വെടിയുന്നു...

14 NOVEMBER 2017 04:01 PM IST
മലയാളി വാര്‍ത്ത

മന്ത്രി തോമസ് ചാണ്ടിയുടെ രാജിയുടെ കാര്യത്തില്‍ അല്‍പസമയത്തിനകം ഉചിതമായ തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കൊച്ചിയില്‍ എന്‍.സി.പി യോഗം നടക്കുകയാണ്. അവരെടുക്കുന്ന നിലപാടും ഒപ്പം ഹൈക്കോടതി വിധിയുടെ വിശദാംശങ്ങളും പരിശോധിക്കണം. അതിന് ശേഷം ഉചിതമായ തീരുമാനം എടുക്കുമെന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ ആദ്യമായാണ് മുഖ്യമന്ത്രി പ്രതികരണം നടത്തുന്നത്. എല്‍.ഡി.എഫും ഘടകക്ഷികളും തീരുമാനം എടുത്തിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭയില്‍ തോമസ് ചാണ്ടിയുടെ കയ്യേറ്റം സംബന്ധിച്ച വിവാദങ്ങള്‍ ഉണ്ടായപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംരക്ഷണകവചം ഒരുക്കിയിരുന്നു. അതിന് ശേഷം നിരവധി മാധ്യമങ്ങള്‍ വസ്തുതകള്‍ ഉള്‍പ്പെടുത്തി വാര്‍ത്ത നല്‍കിയെങ്കിലും രാജി വേണ്ടെന്ന നിലപാടിലായിരുന്നു പിണറായി. ഏതെങ്കിലും ചാനലുകള്‍ പറഞ്ഞാല്‍ മന്ത്രിസ്ഥാനം ഒഴിയേണ്ടെന്നും അദ്ദേഹം നിര്‍ദ്ദേശം നല്‍കി. എന്നാല്‍ വിവാദം കൈവിട്ട് പോയപ്പോള്‍ ആലപ്പുഴ ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി. കളക്ടറുടെ റിപ്പോര്‍ട്ട് എതിരായതോടെ സി.പി.ഐയും റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനും ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടു. അപ്പോഴും മുഖ്യമന്ത്രി ചാണ്ടിക്ക് നിയമസംരക്ഷണം ഒരുക്കാന്‍ ശ്രമിച്ചു. റവന്യൂസെക്രട്ടറിയെ കൊണ്ട് കളക്ടറുടെ റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാമെന്ന് പറയിച്ചു. എ.ജിയുടെ നിയമോപദേശം തേടി. അത് പരമാവധി വൈകിപ്പിക്കാന്‍ ശ്രമിച്ചു.

കാനംരാജേന്ദ്രന്‍ നയിച്ച ജനജാഗ്രത യാത്രയില്‍ പങ്കെടുത്ത് ചാണ്ടി വെല്ലുവിളി നടത്തിയതോടെയാണ് പിണറായി ആദ്യമായി ഇടഞ്ഞത്. പൊല്ലാപ്പീന്ന് രക്ഷിക്കാന്‍ നോക്കുമ്പോ, വീണ്ടും കുഴിയില്‍ ചാടിക്കുകയാണോ എന്ന് പറഞ്ഞ് മുഖ്യമന്ത്രി ഗതാഗതമന്ത്രിയെ ശാസിച്ചു. ചാണ്ടിയുടെ കേസ് ഹൈക്കോടതിയില്‍ സ്‌റ്റേറ്റ് അറ്റോര്‍ണിയെ കൊണ്ട് വാദിപ്പിച്ചു. റവന്യൂ മന്ത്രിയുടെ എതിര്‍പ്പ് മറികടന്നായിരുന്നു ഇത്. കോട്ടയം വിജിലന്‍സ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടപ്പോഴും പിണറായി മൗനം തുടര്‍ന്നു. സി.പി.എം സെക്രട്ടറിയേറ്റ് ഇക്കാര്യത്തില്‍ എ.ജിയുടെ നിയമോപദേശം വരട്ടെ എന്ന നിലപാടെടുത്തു. അപ്പോഴും സി.പി.ഐയുടെ എതിര്‍പ്പ് മുഖ്യമന്ത്രി വകവെച്ചില്ല. 

നിയമോപദേശം എതിരായപ്പോള്‍ അത് ചീഫ് സെക്രട്ടറിക്ക് കൈമാറുകയാണ് മുഖ്യമന്ത്രി ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച ചേര്‍ന്ന എല്‍.ഡി.എഫ് യോഗം രാജി സംബന്ധിച്ച തീരുമാനം എടുക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. എന്‍.സി.പിയുടെ തീരുമാനം കൂടി അറിഞ്ഞ ശേഷം നടപടി എടുക്കാമെന്ന നിലപാടിലായിരുന്നു അപ്പേഴും പിണറായി വിജയന്‍. ഹൈക്കോടതിയില്‍ നിന്ന് ചൊവ്വാഴ്ച അനുകൂലമായ എന്തെങ്കിലും നടപടിയുണ്ടായാല്‍ രാജി വീണ്ടും നീട്ടിയേനെ. പക്ഷെ, കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. അങ്ങനെ രാജിയെന്ന സൂചനയും പിണറായി നല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (4 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends