Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഡല്‍ഹി യാത്ര റദ്ദാക്കി ചാണ്ടി തിരുവനന്തപുരത്തേക്ക്; തലസ്ഥാനത്ത് രാഷ്ട്രീയ ചർച്ചകൾ തകൃതി ,നിർണ്ണായക തീരുമാനങ്ങൾ കാത്ത് മാധ്യമപ്പട

14 NOVEMBER 2017 07:34 PM IST
മലയാളി വാര്‍ത്ത

കായല്‍ കൈയേറ്റക്കേസില്‍ ആരോപണ വിധേയനായ ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ കുരുക്ക് മുറുകുന്നു.രാജി വയ്ക്കണമെന്ന് ഭരണ, പ്രതിപക്ഷ രംഗത്തെ വിവിധ നേതാക്കള്‍ ആവശ്യപ്പെട്ടിട്ടും കുലുങ്ങാത്ത ചാണ്ടി, ഹൈക്കോടതി പരാമര്‍ശങ്ങളോടെ വെട്ടിലായിരിക്കുകയാണ്. ഇതിനിടെ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജി തള്ളിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ചാണ്ടി.

സി.പി.എം ആസ്ഥാനമായ എ.കെ.ജി സെന്ററിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി അടിയന്തര ചര്‍ച്ച നടത്തുകയാണ്. ചാണ്ടിയുടെ രാജി സംബന്ധിച്ച കാര്യങ്ങളാണ് ഇരുവരും ചര്‍ച്ച ചെയ്യുന്നതെന്നാണ് സൂചന. സി.പി.എം മന്ത്രിമാരും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം. നേരത്തെ ഇടതുമുന്നണി യോഗത്തിന് ശേഷം ചാണ്ടിയുടെ രാജിക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ചുമതലപ്പെടുത്തിയിരുന്നു.
സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാനും എന്‍.സി.പി ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്താനുമായി ഇന്ന് കൊച്ചിയില്‍ നിന്ന് ഡല്‍ഹിക്ക് തിരിക്കാനിരുന്ന തോമസ് ചാണ്ടി യാത്ര റദ്ദാക്കി തിരുവനന്തപുരത്തേക്ക് വരുമെന്ന് സൂചന. മുഖ്യമന്ത്രി വിളിപ്പിച്ചതനുസരിച്ചാണ് അദ്ദേഹം തിരുവനന്തപുരത്തേക്ക് വരുന്നതെന്നും വിവരമുണ്ട്. ഇന്ന് രാത്രി തന്നെ അദ്ദേഹം തിരുവനന്തപുരത്തെത്തും.
എല്ലാത്തിനിമൊടുവില്‍ തോമസ് ചാണ്ടി രാജി വയ്ക്കുമോ ഇല്ലയോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. എ.കെ.ശശീന്ദ്രന് പിന്നാലെ തോമസ് ചാണ്ടിയും രാജി വച്ചാല്‍ ഇന്ത്യയില്‍ അവശേഷിക്കുന്ന ഏക മന്ത്രി സ്ഥാനം എന്‍.സി.പിയ്ക്ക് നഷ്ടമാകും. ഒപ്പം പിണറായി മന്ത്രി സഭയിലെ മൂന്നാമത്തെ വിക്കറ്റും വീഴും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (28 minutes ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (37 minutes ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (48 minutes ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (1 hour ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (1 hour ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (1 hour ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (1 hour ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (2 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (2 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (2 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (3 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (4 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (4 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (4 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (6 hours ago)

Malayali Vartha Recommends