Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

മന്ത്രി തോമസ് ചാണ്ടിയെ വീഴ്ത്തിയത് ഉഴവൂർ വിജയന്റെ ആത്മാവോ? ചാണ്ടിയെ പിന്തുടർന്ന് ഉഴവൂരിന്റെ ആത്മാവ്

15 NOVEMBER 2017 10:12 AM IST
മലയാളി വാര്‍ത്ത

ആത്മാവും ദൈവവും ഇല്ലെന്ന് ആരാണ് പറഞ്ഞത്? ഹൈക്കോ തി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുന്ന തോമസ് ചാണ്ടിയെ അവിടെയും ഒരാളുടെ ആത്മാവ് പിന്തുടരും. അത് സാക്ഷാൽ ഉഴവൂർ വിജയന്റെ ആത്മാവാണ്. മന്ത്രി തോമസ് ചാണ്ടിയെ ഇതുവരെ വീഴ്ത്തിയത് സാക്ഷാൽ ഉഴവൂർ വിജയന്റെ ആത്മാവാണ്. കാരണം ഉഴവൂർ വിജയന്റെ അകാല ചരമത്തിന് കാരണമായത് തോമസ് ചാണ്ടിയുടെ ഇടപെടലുകളാണ്.

തോമസ് ചാണ്ടിയുടെ വിശ്വസ്തനായ സുൽഫിക്കർ മയൂരിക്ക് ചാണ്ടി നൽകിയ ക്വട്ടേഷനാണ് ഉഴവൂർ വിജയന്റെ കൊലപാതകം. വിജയനെ യഥാർത്ഥത്തിൽ കൊല്ലുകയാണ് ചെയ്തത്. അദ്ദേഹത്തിന് പെട്ടെന്ന് മരിക്കാൻ തക്ക രോഗമൊന്നും ഉണ്ടായിരുന്നില്ല. ഭാര്യാസഹോദരന്റെ മകന്റെ കല്യാണം കൂടാൻ കോഴിക്കോട്ട് നടന്ന പാർട്ടി പരിപാടിക്ക് ശേഷം എറണാകുളത്തെത്തിയ വിജയൻ കായംകുളത്ത് ഒരു പാലുകാച്ചിനു പോയി. പാലുകാച്ചിന് പോകുന്ന വിവരം എൻസിപി നേതാവും പ്രദേശവാസിയുമായ സുൽഫിക്കർ മയൂരിയെ വിജയൻ അറിയിച്ചിരുന്നു. ഇക്കാര്യം അറിയിക്കുമ്പോഴൊന്നും എതിരഭിപ്രായം പറയാത്ത സുൽഫിക്കർ പിന്നീട് വിജയന്നെ വിളിച്ച് തെറി വിളിക്കുകയായിരുന്നു

വിജയൻ ഒരു പാവമായിരുന്നു. അദ്ദേഹത്തിന് ആരെയും എതിർക്കാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. എ.കെ.ശശീന്ദ്രൻ രാജിവയ്ക്കുന്നതിനോട് ഉഴവൂർ വിജയന് യോജിപ്പുണ്ടായിരുന്നില്ല. കാരണം ശശീന്ദ്രന്റെ വീഴ്ച തോമസ് ചാണ്ടി ഉണ്ടാക്കിയതാണെന്ന് വിജയന് അറിയാമായിരുന്നു. എന്നാൽ അത് പറയാനുള്ള ധൈര്യം വിജയനുണ്ടായിരുന്നില്ല. കാരണം എൻസിപി എന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനി നടക്കുന്നത് ചാണ്ടിയുടെ പണത്തിന്റെ പിൻബലത്തിലാണ്.

ശശീന്ദ്രനെ താഴെയിറക്കിയ സമയത്ത് ചാണ്ടിയെ മന്ത്രിയാക്കണമെന്ന ആവശ്യം ഉയർന്നപ്പോൾ വിജയൻ അതിൽ എതിർപ്പ് പ്രകടിപ്പിച്ചതോടെയാണ് ചാണ്ടിക്ക് വിജയനോട് കടുത്ത വിരോധം തോന്നിയത്. വിജയനെ അവസാനിപ്പിക്കാൻ അന്നു തന്നെ ക്വട്ടേഷനും കൊടുത്തു. സുൽഫിക്കർ മയൂരി പ്രത്യേക പ്രകോപനങ്ങൾ കൂടാതെ വിജയനെ തെറിയഭിഷേകം നടത്തിയത് ഇതുകൊണ്ടാണ്. വിജയൻ രോഗാതുരനായി ആശുപത്രിയിൽ കഴിയുമ്പോൾ ചാണ്ടി അവിടെയെത്തി 50,000 രൂപ ചികിത്സക്ക് നൽകി. അത് വാങ്ങാൻ വിജയൻ വിസമ്മതിച്ചു. ഒടുവിൽ നിർബന്ധിച്ചു കൈയിൽ പിടിപ്പിച്ചു. താൻ മരിച്ചാൽ ആദ്യം തോമസ് ചാണ്ടിക്ക് പണം മടക്കി നൽകണമെന്ന് വിജയൻ ഭാര്യയെയും കെട്ടി. അവർ അപ്രകാരം പ്രവർത്തിച്ചു

വിജയന്റെ ഭാര്യ നടത്തിയ വെളിപ്പെടുത്തൽ സംബന്ധിച്ച് ഒരന്വേഷണം സർക്കാർ പ്രഖ്യാപിച്ചെങ്കിലും ഒന്നും നടന്നില്ല. അതിനു പിന്നിലും തോമസ് ചാണ്ടിയുടെ കറുത്ത കരങ്ങളുണ്ടെന്നാണ് റിപ്പോർട്ട്. തോമസ് ചാണ്ടിക്ക് സുപ്രീം കോടതിയിൽ നിന്നും കനത്ത തിരിച്ചടി തന്നെ നേരിടേണ്ടി വരും. കാരണം അദ്ദേഹത്തിന്റെ വഴിയിൽ സത്യമില്ല. പലനാൾ കള്ളൻ ഒരു നാൾ പിടിക്കപ്പെടും എന്നാണല്ലോ ചൊല്ല്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (4 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (4 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends