Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാഷ്ട്രീയ നാടകം അവസാനിച്ചു; തോമസ് ചാണ്ടി വേദനയോടെ പടിയിറങ്ങി... കൊടിവച്ച കാറിൽ അവസാനമായി മന്ത്രി സഭ യോഗത്തിൽ പങ്കെടുക്കണമെന്ന തോമസ് ചാണ്ടിയുടെ ആഗ്രഹം പിണറായി സഫലമാക്കി

15 NOVEMBER 2017 12:59 PM IST
മലയാളി വാര്‍ത്ത

നിയമം മുട്ടുകുത്തിയില്ല. ദന്ത ഗോപുരത്തിൽ നിന്ന് ചാണ്ടി താഴെ ഇറങ്ങി. അഴിമതിക്കെതിരെ ശബ്ദിക്കാൻ പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് മടിച്ചു നിൽക്കുമ്പോൾ മാധ്യമങ്ങൾ അവരുടെ കടമ നിർവഹിക്കുന്നു. മാധ്യമങ്ങൾക്ക് മുമ്പിൽ ഭരണാധികാരികളായ അഴിമതിക്കാർ മുട്ടുകുത്തുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. പ്രസാദും ഏഷ്യാനെറ്റും ഇല്ലായിരുന്നെങ്കിൽ തോമസ് ചാണ്ടി അധികാര കസേരയിൽ മയങ്ങിയിരുന്ന് സുഖിച്ചേനെ.

കായൽ കൈയേറിയെന്ന ആരോപണം നേരിട്ട മന്ത്രി തോമസ് ചാണ്ടി ഗത്യന്തരമില്ലാതെ രാജിവച്ചു. രാജിക്കത്ത് എൻ.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരൻ സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. കായൽ കൈയേറ്റവുമായി ബന്ധപ്പെട്ട് നൽകിയ ഹർജിയിൽ ഹൈക്കോടതിയിൽ നിന്ന് രൂക്ഷവിമർശനങ്ങൾ വന്നതോടെ തോമസ് ചാണ്ടിക്ക് രാജിവയ്ക്കുകയല്ലാതെ മറ്റ് വഴികളുണ്ടായിരുന്നില്ല. 

ആരോപണം ഉയർന്നപ്പോൾ മുതൽ തോമസ് ചാണ്ടിയെ സംരക്ഷിച്ച സി.പി.എമ്മും മുഖ്യമന്ത്രിയും ഹൈക്കോടതിയുടെ വിമർശനം വന്നതോടെ തോമസ് ചാണ്ടിയെ കൈയൊഴിയുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ചേർന്ന എൻ.സി.പി നിർവാഹക സമിതി യോഗത്തിലും തോമസ് ചാണ്ടി രാജിവയ്ക്കുന്നതാണ് നല്ലതെന്ന പൊതുവികാരമാണ് ഉയർന്നത്. ഇന്ന് രാവിലെ എട്ട് മണിക്ക് ക്ളിഫ്ഹൗസിലെത്തി തോമസ് ചാണ്ടി പിണറായിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എൻ.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരനും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

പിണറായി വിജയൻ നയിക്കുന്ന മന്ത്രിസഭയിൽ നിന്ന് ഒന്നര വർഷത്തിനിടെ രാജിവയ്ക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് തോമസ് ചാണ്ടി. സർക്കാർ അധികാരത്തിലേറി അഞ്ച് മാസം പിന്നിട്ടപ്പോൾ ബന്ധു നിയമന വിവാദത്തെ തുടർന്ന് ഇ.പി.ജയരാജൻ രാജിവച്ചിരുന്നു. അശ്ലീല ഫോൺ സംഭാഷണത്തിൽ കുടുങ്ങി എൻ.സി.പിയിലെ തന്നെ എ.കെ.ശശീന്ദ്രനും പിന്നീട് രാജിവച്ചു. ശശീന്ദ്രന് പകരമെത്തിയ തോമസ് ചാണ്ടിയുടെ രാജിയോടെ എൽ.ഡി.എഫിന്റെ ഘടകകക്ഷിയായ എൻ.സി.പിക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം നഷ്ടമായി. ഇന്ത്യയിൽ ഒരു സംസ്ഥാനത്തും എൻ.സി.പിക്ക് മന്ത്രിയില്ലാത്ത അവസ്ഥയും ഇതോടൊപ്പം ഉണ്ടായിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (1 hour ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (2 hours ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (2 hours ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (2 hours ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (2 hours ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (2 hours ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (2 hours ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (3 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (3 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (4 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (4 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (5 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (5 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (6 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (7 hours ago)

Malayali Vartha Recommends