Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മലപ്പുറം കത്തി, മെഷീന്‍ ഗണ്‍, ബോംബ്...അമ്പും വില്ലും ഒടുവില്‍ പവനായി ശവമായി... എല്ലാം പോയില്ലേ ചാണ്ടി സാറേ, കെഎസ്ആര്‍ടിസിയെ മാറ്റുമെന്ന് വീരവാദങ്ങള്‍ മുഴക്കി, ഒടുവില്‍ പണികിട്ടിയത് തോമസ് ചാണ്ടിയ്ക്ക് തന്നെ, പിന്നില്‍ നിന്ന് കളിച്ചത് അനുപമയോ...?

15 NOVEMBER 2017 12:52 PM IST
മലയാളി വാര്‍ത്ത

മന്ത്രിയായി അധികം നാള്‍ പോവില്ലെന്ന് തോമസ് ചാണ്ടിയ്ക്ക് അറിയില്ലായിരുന്നു.കെഎസ്ആര്‍ടിസിയെ മാറ്റിയെടുക്കാമെന്ന് ധാരണയിലായിരുന്നു ചാണ്ടിയുടെ മന്ത്രിയായുള്ള വരവ്. പക്ഷേ അതൊന്നും ഫലച്ചില്ല. തോമസ് ചാണ്ടിയുടെ രാജി ഇത്രയും പെട്ടെന്നാകുമെന്ന് ആരും പ്രതീക്ഷിച്ചില്ല. തോമസ് ചാണ്ടി രാജി സന്നദ്ധത അറിയിച്ചു.

മന്ത്രി കസേരയിലിരുന്ന് ചാണ്ടിയ്ക്ക് മതിയായി. കസേരയിലിരുന്ന് മാസങ്ങള്‍ കഴിഞ്ഞതും തോമസ് ചാണ്ടിയ്ക്ക ആലപ്പുഴ കളക്ടര്‍ അനുപമയുടെ വക എട്ടിന്റെ പണികിട്ടീല്ലേ. അനുപമയെയാണ് എല്ലാവരും കൈയ്യടിക്കുന്നത്. കളക്ടറായാല്‍ അനുപമയെ പോലെ ആകണം. എന്നാല്‍ ചാണ്ടി നിയമം ലംഘിച്ചിട്ടില്ലെന്ന് എന്‍സിപിയും രംഗത്തെത്തിയിരുന്നു.

കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് വിവാദത്തിലായ തോമസ് ചാണ്ടിയെ സിപിഎമ്മും സിപിഐയും കൈയ്യൊഴിഞ്ഞ സാഹചര്യത്തിലാണ് പിന്തുണയുമായി എന്‍സിപി എത്തിയതിയിരുന്നത്. രാജിക്കുള്ള സാഹചര്യം ഇപ്പോഴില്ലെന്ന് എന്‍സിപി നേതാവ് ടിപി പീതാംബരന്‍ പറഞ്ഞു. കയ്യേറ്റമുണ്ടെങ്കില്‍ ഉത്തരവാദിത്തം ഉദ്യോഗസ്ഥര്‍ക്കാണെന്നും അന്വേഷണം നടക്കുമ്പോള്‍ മന്ത്രി രാജിവയ്‌ക്കേണ്ടതില്ലെന്നും പീതാംബരന്‍ പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ തോമസ് ചാണ്ടിയ്ക്ക് അത്ര പിന്തുണ പോരാ. ചാണ്ടിയ്ക്ക് നിറയെ ഗള്‍ഫ് പണമുണ്ടല്ലോ.പണത്തിന് മുകളില്ലലേ ചാണ്ടി സാര്‍ ഉറങ്ങുന്നതെന്നാണ് സോഷ്യല്‍ മീഡിയയിലെ അഭിപ്രായങ്ങള്‍. മന്ത്രി തോമസ് ചാണ്ടിയോട് രാജി വെക്കുന്നതാണ് ഉചിതമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കായല്‍ കൈയേറ്റ വിഷയത്തില്‍ ഹൈകോടതിയില്‍ നിന്ന് അതിരൂക്ഷമായ പരാമര്‍ശങ്ങള്‍ ഏറ്റ സാഹചര്യത്തില്‍ രാജി വെക്കുന്നതാണ് ഉചിതമെന്ന് മുഖ്യമന്ത്രിസൂചിപ്പിച്ചു. ഇന്ന് രാവിലെ ക്ലീഫ് ഹൗസില്‍ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കൂടിക്കാഴ്ച 45 മിനിട്ടോളം നീണ്ടുനിന്നു.

അതേസമയം, കേന്ദ്രനേതൃത്വവുമായി ആലോചിച്ച് രാജിക്കാര്യത്തില്‍ തീരുമാനം അറിയിക്കാമെന്നാണ് എന്‍.സി.പി നേതാക്കള്‍ചര്‍ച്ചക്ക് ശേഷം മുഖ്യമന്ത്രിയെ അറിയിച്ചത്. എന്നാല്‍ കൂടിക്കാഴ്ചക്ക് ശേഷം പുറത്തിറങ്ങിയ തോമസ് ചാണ്ടി മാധ്യമങ്ങളോട് പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല.

തന്റെ റിസോര്‍ട്ടിലേക്ക് പോകാന്‍ രണ്ട് എം.പിമാരുടെ ഫണ്ട് ഉപയോഗിച്ച് തോമസ് ചാണ്ടി അനധികൃതമായി റോഡ് നിര്‍മ്മിച്ചെന്നും കായല്‍ നികത്തിയെന്നുമുള്ള വാര്‍ത്ത ഒരു സ്വകാര്യ ചാനലാണ് പുറത്ത് വിട്ടത്. മാര്‍ത്താണ്ഡം കായലില്‍ മിച്ചഭൂമിയായി കര്‍ഷക തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പതിച്ചുനല്‍കിയ ഏക്കര്‍ കണക്കിന് ഭൂമിയാണ് ലേക് പാലസ് റിസോര്‍ട്ട് കമ്ബനിയായ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്ബനിയുടെ പേരില്‍ മന്ത്രി തോമസ് ചാണ്ടിയും മകനും വാങ്ങിക്കൂട്ടി നികത്തുന്നതെന്നായിരുന്നു ആരോപണം.

കഴിഞ്ഞ ദിവസം ജില്ലാ കലക്ടര്‍ ടി.വി. അനുപമയും ഉദ്യോഗസ്ഥ സംഘവും ലേക്ക് പാലസില്‍ പരിശോധന നടത്തിയിരുന്നു. ലേക്ക് പാലസ് റിസോര്‍ട്ടിന്റെ ഭൂമിയില്‍ നികത്തലുകള്‍ നടന്നിട്ടുണ്ടെന്നു ലാന്‍ഡ് റവന്യു തഹസില്‍ദാര്‍ കണ്ടെത്തിയിരുന്നു. ഇതില്‍ പലതും നിയന്ത്രണം ഏര്‍പ്പെടുത്തിയ 2008നു മുമ്ബുള്ളതാണ്. അതേ സമയം റോഡ് നിര്‍മാണത്തിന്റെ ഭാഗമായി മൂന്നിടത്തു ഭൂമി നികത്തിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (1 hour ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (2 hours ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (2 hours ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (2 hours ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (2 hours ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (2 hours ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (2 hours ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (3 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (3 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (4 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (4 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (5 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (5 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (6 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (7 hours ago)

Malayali Vartha Recommends