Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊടുംതണുപ്പില്‍ പുതപ്പിക്കാന്‍ ഒരു തുണി നല്‍കിയിരുന്നുവെങ്കില്‍ ആ പെണ്‍കുഞ്ഞ് രക്ഷപ്പെടില്ലായിരുന്നോ... തണുപ്പില്‍ ആദിവാസി യുവതിയുടെ നവജാത ശിശു മരിച്ചു, ഉദ്യോഗസ്ഥര്‍ സംഭവം മൂടിവയ്ക്കാന്‍ ശ്രമിക്കുന്നു

15 NOVEMBER 2017 10:42 AM IST
മലയാളി വാര്‍ത്ത

ജനിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ആ പെണ്‍കുഞ്ഞിന് വിധി മറ്റൊന്നായിരുന്നു. മരണം ആ പെണ്‍കുഞ്ഞിനെ തേടിയെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പുതപ്പിക്കാന്‍ തുണിയില്ലാതെ അവള്‍ വിറച്ച് മരിച്ചപ്പോഴും അമ്മയ്ക്ക് നോക്കി നില്‍ക്കാനെ കഴിഞ്ഞോള്ളൂ. ഞെട്ടിപ്പിക്കുന്ന സംഭവം റാന്നിയിലാണ് നടന്നത്.

കൊടും തണുപ്പില്‍ ശബരിമല പൂങ്കാവനത്തില്‍ ആദിവാസി യുവതിയുടെ നവജാത ശിശു മരിച്ചു. ചാലക്കയം ടോള്‍ ഗേറ്റിനു സമീപം താമസിച്ചിരുന്ന മലമ്ബണ്ടാര വിഭാഗത്തില്‍പ്പെട്ട ആദിവാസികുടുംബത്തിലെ യുവതിക്കാണ് പ്രസവിച്ച് ദിവസങ്ങള്‍ക്കകം കുഞ്ഞിനെ നഷ്ടമായത്. ആദിവാസി ക്ഷേമത്തിനു ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ ഈ സംഭവം മൂടിവെക്കാനുള്ള ശ്രമത്തിലായിരുന്നു.

കൊടും കാട്ടില്‍ ഇക്കഴിഞ്ഞ ആറിനാണ് മഞ്ജുവിന് പെണ്‍കുഞ്ഞ് ജനിച്ചതെന്നു പറയപ്പെടുന്നു. മഴ തിമിര്‍ത്തുപെയ്ത ദിവസങ്ങളില്‍ വനത്തിലെ ഷെഡില്‍ പുതപ്പിക്കാന്‍ തുണി പോലും ഇല്ലാതെ കഴിഞ്ഞ കുഞ്ഞ് കടുത്ത തണുപ്പു മൂലം മരിക്കുകയായിരുന്നെന്നാണു വിവരം. തുടര്‍ന്ന് താമസിച്ചിരുന്ന ഷെഡിനുള്ളിലെ തറയില്‍ മൃതദേഹം വച്ച് അതിനു മുകളിലേക്ക് ഷെഡ് മറിച്ചിട്ട് ആചാരപ്രകാരമുള്ള 'സംസ്‌കാരം' നടത്തിയതിനു ശേഷം കുടുംബം അവിടെ നിന്ന് താമസംമാറ്റി.

മരണം സ്ഥിരീകരിക്കാനോ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി തുടര്‍നടപടി സ്വീകരിക്കാനോ ഉദ്യോഗസ്ഥ തലത്തില്‍ നടപടിയുണ്ടായില്ല. കൊടുംവനത്തില്‍നിന്നു പുറത്തെത്തിയവരാണ് കുഞ്ഞിന്റെ മരണ വിവരം പുറത്തറിയിച്ചത്. ളാഹ മുതലുള്ള പൂങ്കാവനത്തില്‍ 47 കുടുംബങ്ങളിലായി 209 ആദിവാസികളാണു കഴിഞ്ഞ വര്‍ഷം വരെ ഉണ്ടായിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (1 hour ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (2 hours ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (2 hours ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (2 hours ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (2 hours ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (2 hours ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (2 hours ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (3 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (3 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (4 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (4 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (5 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (5 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (6 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (7 hours ago)

Malayali Vartha Recommends