Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

സര്‍ക്കാര്‍ ഡോക്ടര്‍മാരുടേയും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ അദ്ധ്യാപകരുടേയും പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ തീരുമാനം

15 NOVEMBER 2017 12:08 PM IST
മലയാളി വാര്‍ത്ത

സര്‍ക്കാര്‍ ഡോക്ടര്‍മാരുടേയും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ അദ്ധ്യാപകരുടേയും പെന്‍ഷന്‍ പ്രായം ഉയര്‍ത്താനും തീരുമാനമായി. ഡയറക്ടര്‍ ഒഫ് ഹെല്‍ത്ത് സര്‍വീസിന് കീഴില്‍ വരുന്ന ഡോക്ടര്‍മാരുടെ പ്രായം 56ല്‍ നിന്നും അറുപതായി വര്‍ദ്ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഡയറക്ടര്‍ ഒഫ് മെഡിക്കല്‍ എഡ്യുക്കേഷനു കീഴില്‍വരുന്ന മെഡിക്കല്‍ കോളേജ് അദ്ധ്യാപകരുടെ പെന്‍ഷന്‍ പ്രായം അറുപതില്‍ നിന്നും അറുപത്തിരണ്ടായും വര്‍ദ്ധിപ്പിക്കും.

ആരോഗ്യ മേഖലയില്‍ പരിചയസമ്പന്നരായ ഡോക്ടര്‍മാരുടെ ദൗര്‍ലഭ്യം പലപ്പോഴും പ്രശ്‌നമായി വരാറുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് ഇപ്പോഴത്തെ തീരുമാനം. അദ്ധ്യാപികമാരുടെ ക്ഷാമം കൂടി പരിഹരിക്കുന്നതിനാണ് സര്‍ക്കാര്‍ ഇത്തരം തീരുമാനങ്ങളില്‍ എത്തിച്ചേര്‍ന്നതെന്നും മന്ത്രിസഭ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കും മറ്റു പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന സംവരണം തുടരണമെന്നാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാട്. എന്നാല്‍, ഈ സംവരണം തുടരുന്നതിനോടൊപ്പം തന്നെ മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഒരു നിശ്ചിത ശതമാനം സംവരണം ഏര്‍പ്പെടുത്താനും കഴിയണം. ഭരണഘടനാഭേദഗതി ആവശ്യമുള്ള കാര്യമാണിത്.
എന്നാല്‍ ഭരണഘടനാഭേദഗതി ഇല്ലാതെ നടപ്പാക്കാന്‍ കഴിയുന്ന ചില മേഖലകളില്‍ ഇത് നടപ്പാക്കാന്‍ കഴിയണം എന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അങ്ങനെ പരിശോധിക്കുമ്പോള്‍ ദേവസ്വം നിയമനങ്ങളില്‍ ഇത്തരത്തിലുള്ള നിലപാടുകള്‍ സ്വീകരിക്കാനാകും. ദേവസ്വം നിയമനങ്ങളില്‍ മറ്റ് മതവിഭാഗങ്ങള്‍ക്ക് ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്കുള്ള സംവരണമില്ല.ആ സംവരണം ഒഴിവായിക്കിടക്കും.
അതിനാല്‍ ദേവസ്വം ബോര്‍ഡില്‍ ഇത്തരത്തില്‍ ഒഴിഞ്ഞുകിടക്കുന്ന ഭാഗം മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് ഒരു നിശ്ചിത ശതമാനം സംവരണമായി കൊടുക്കാവുന്നതാണ്. മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം നല്‍കാമെന്നാണ് മന്ത്രിസഭ തീരുമാനിച്ചരിക്കുന്നത്. അതോടൊപ്പം തന്നെ ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ പട്ടികജാതി പട്ടികവര്‍ഗക്കാരുടേയും ഈഴവരുടേയും മറ്റ് പിന്നോക്കവിഭാഗത്തിന്റേയും സംവരണത്തിന്റെ തോത് ഉയര്‍ത്താനും തീരുമാനിച്ചു.

ഈഴവര്‍ക്ക് നിലവിലുള്ള 14 ശതമാനമാണ് സംവരണം 17 ശതമാനമായി വര്‍ദ്ധിപ്പിക്കും. പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കുള്ള പത്ത് ശതമാനം സംവരണം 12 ശതമാനമായും ഈഴവര്‍ ഒഴികെയുള്ള പിന്നോക്ക വിഭാഗക്കാര്‍ക്ക് മൂന്ന് ശതമാനത്തില്‍ നിന്നും ആറു ശതമാനമായി സംവരണം വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചു. രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു സര്‍ക്കാര്‍ ഇത്തരത്തില്‍ നിലപാട് സ്വീകരിക്കുന്നത്. ഇതിനാവശ്യമായ ചട്ട ഭേദഗതികള്‍ ഉടനെ തന്നെ കൊണ്ടുവരും. അതേസമയം തന്നെ പൊതുവെയുള്ള സര്‍ക്കാര്‍ നിയമനങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം കൊണ്ടുവരാന്‍ ഭരണഘടന ഭേദഗതികൊണ്ടുവരാനുള്ള സമ്മര്‍ദ്ദം സര്‍ക്കാരും എല്‍.ഡി.എഫും തുടര്‍ന്നും കേന്ദ്രത്തിന് മേല്‍ ചെലുത്തുമെന്നും പിണറായി പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (1 hour ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (3 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (3 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (3 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (3 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (4 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (4 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (4 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (4 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (4 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (4 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (5 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (6 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (8 hours ago)

Malayali Vartha Recommends