Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

മൂന്നാറിലും പാപ്പാത്തിചോലയിലും ലോ അക്കാദമിയിലും നടത്തിയ പോരാട്ടം പോലെയായില്ല ചാണ്ടിയുടെ കാര്യത്തില്‍, ഭരണവും സമരവുമായി സി.പി.ഐ മുന്നോട്ട്

15 NOVEMBER 2017 01:49 PM IST
മലയാളി വാര്‍ത്ത
ചരിത്രപരമായി നോക്കുമ്പോള്‍ സി.പി.ഐയാണ് പാരമ്പര്യത്തിലും ധാര്‍മികതയിലും ഇടതുമുന്നണിയിലെ വല്യേട്ടന്‍. പക്ഷെ, അംഗബലം കൊണ്ടും ധനശക്തി കൊണ്ടും മുന്നണിയിലെ വല്യേട്ടന്‍ സി.പി.എമ്മാണ്. അഭിവക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പിന് ശേഷം ഇരുവരും തമ്മിലുള്ള മൂപ്പിളമ തര്‍ക്കം പലതവണ രാഷ്ട്രീയ കേരളം കണ്ടതാണ്. അതില്‍ ഏറ്റവും അവസാനത്തേതാണ് ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ രാജിയിലേക്ക് നയിച്ച സംഭവവികാസങ്ങള്‍. അതിന്റെ ക്‌ളൈമാക്‌സില്‍ ധീരമായ നിലപാടെടുത്ത സി.പി.ഐ വിജയിച്ച് വല്യേട്ടനായിരിക്കുകയാണ്, ആള്‍ബലവും പണക്കൊഴുപ്പുമല്ല, ജനാധിപത്യനിലപാടുകളാണ് അവരെ വല്യേട്ടനാക്കുന്നത്. ഭരണവും സമരവും അവര്‍ ഒപ്പം കൊണ്ടുപോകുന്നു. അതുതന്നെയാണ് ശരിയായ രാഷ്ട്രീയ പ്രവര്‍ത്തനവും

ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയത് മുതല്‍ പല വിഷയങ്ങളിലും ധാര്‍മികനിലപാട് ഉയര്‍ത്തിപ്പിടിക്കുന്നതില്‍ സി.പി.ഐ എപ്പോഴും ജാഗ്രത കാട്ടിയിരുന്നു. മൂന്നാറിലെ പാപ്പാത്തി ചോലയില്‍ സ്പിരിറ്റ് ഇന്‍ ജീസസ് എന്ന സംഘടനയുടെ നേതൃത്വത്തില്‍ പരിസ്ഥിതിലോല പ്രദേശമായ, പാപ്പാത്തിച്ചോലയിലെ സര്‍ക്കാര്‍ഭൂമി കയ്യേറിയപ്പോള്‍ സി.പി.ഐയും അവരുടെ റവന്യൂമന്ത്രിയും എതിര്‍പ്പുമായി രംഗത്തെത്തി. കയ്യേറ്റം ഒഴിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ച ദേവികുളം സബ്കളക്ടര്‍ ശ്രീരാംവെങ്കിട്ടരാമന് എല്ലാവിധ പിന്തുണയും സിപി.ഐയും റവന്യൂമന്ത്രിയും നല്‍കി. അതോടെ വൈദ്യുതി മന്ത്രി എം.എം മണിക്കും മൂന്നാര്‍ എം.എല്‍.എ എസ്. രാജേന്ദ്രനും ഹാലിളകി. സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി ജയചന്ദ്രന്‍ സബ്കളക്ടര്‍ക്കെതിരെ പരസ്യവിമര്‍ശനം നടത്തി. സ്പിരിറ്റ് ഇന്‍ ജീസസ് ഭൂമി കയ്യേറിയിട്ടില്ലെന്ന് മന്ത്രി എം.എം മണി പ്രഖ്യാപിച്ചു. ഇതിനിടെ പാപ്പാത്തി ചോലയില്‍ സ്പിരിറ്റ് ഇന്‍ ജീസസ് ഭൂമി കയ്യേറി കുരിശ് സ്ഥാപിച്ചു. ആ കുരിശ് ആയുധമാക്കി പിണറായി സബ്കളക്ടറുടെ കസേര തെറിപ്പിച്ചു. ഉദ്യോഗസ്ഥനെ മാറ്റിയാലും നിലപാടില്‍ മാറ്റില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം വ്യക്തമാക്കി.

തിരുവനന്തപുരം ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി സമരത്തിന് ആദ്യം പിന്തുണനല്‍കിയത് സി.പി.ഐ ആയിരുന്നു. അവരുടെ വിദ്യാര്‍ത്ഥി സംഘടനയായ എ.ഐ.എസ്.എഫിന്റെ നേതൃത്വത്തിലായിരുന്നു സമരം. അപ്പോഴും സി.പി.എമ്മിന്റെ എസ്.എഫ്.ഐക്കാര്‍ മാനേജ്‌മെന്റിനൊപ്പമായിരുന്നു. പാട്ടത്തിനെടുത്ത സര്‍ക്കാര്‍ ഭൂമിയില്‍ ലോ അക്കാദമി മാനേജ്‌മെന്റ് അനധികൃത നിര്‍മാണം നടത്തിയെന്ന് റവന്യൂ വകുപ്പ് കണ്ടെത്തി. ഇത് തിരിച്ച് പിടിക്കണമെന്നും പ്രിന്‍സിപ്പല്‍ ലക്ഷ്മിനായരെ മാറ്റണമെന്നും സി.പി.ഐ നിലപാടെടുത്തു. ലക്ഷ്മിനായരും പിതാവ് കോലിയക്കോട് നാരായണന്‍ നായരും കാനത്തിന്റെ കാലുപിടിക്കാന്‍ എം.എന്‍ സ്മാരകത്തിലെത്തിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല. വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച ചെയ്ത് സമരം അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചു. ലോ അക്കാദമിയുടെ കവാടം റവന്യൂവകുപ്പ് പൊളിച്ചുമാറ്റി പുറമ്പോക്ക് തിരിച്ചുപിടിച്ചു. പക്ഷെ, പാട്ടക്കരാര്‍ റദ്ദാക്കാനായില്ല. അത്രമേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദം അവരുടേമേലുണ്ടായിരുന്നു. അങ്ങനെയാണ് ലക്ഷ്മിനായര്‍ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച എ.ഐ.എസ്.എഫുകാരനായ വിവേക് നല്‍കിയ പരാതി പിന്‍വലിച്ചത്.

ഗതാഗതമന്ത്രിയായിരുന്ന തോമസ് ചാണ്ടി മാര്‍ത്താണ്ഡം കായല്‍ കയ്യേറിയെന്ന കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയത് മുതല്‍ നടപടിവേണമെന്ന ഉറച്ചനിലപാടിലായിരുന്നു റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനും സി.പി.ഐയും. അപ്പോഴെല്ലാം മുഖ്യമന്ത്രിയും സി.പി.എമ്മും മറ്റ് ഘടകക്ഷികളും മൗനം പാലിച്ചു. ഓരോ തവണ കുരുക്ക് മുറുകിയപ്പോഴും ചാണ്ടിയെ രക്ഷിക്കാന്‍ അവര്‍ കിണഞ്ഞ് പരിശ്രമിച്ചു. രാജി നീട്ടിക്കൊണ്ടു പോകാന്‍ കോടതിയെ വരെ ഉപയോഗിക്കാന്‍ ചാണ്ടിക്ക് അവസരം നല്‍കി. സ്വന്തം സര്‍ക്കാരിനെതിരെ ചാണ്ടി കോടതിയില്‍ പോയിട്ടും മുഖ്യമന്ത്രിക്ക് കുലുക്കമില്ലായിരുന്നു. എതിര്‍ത്തൊന്നും പറഞ്ഞില്ല. സി.പി.ഐ ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തിന് എത്താതിരുന്നപ്പോള്‍ മുഖ്യമന്ത്രിയുടെ നാവ് പൊങ്ങുകയും ചെയ്തു. അവസാനം സി.പി.ഐയുടെ രാഷ്ട്രീയ ഇച്ഛാശക്തിക്ക് മുന്നില്‍ മുട്ടുകുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (4 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (4 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends