Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

 പാര്‍ട്ടിയുടെയും മുന്നണിയുടെയും അന്തസിന് കോട്ടംവരുത്താതിരിക്കാനാണ് രാജിയെന്ന് പിതാംബരന്‍ മാസ്റ്റര്‍, രാജിക്കത്തില്‍ ഉപാധികളില്ല

15 NOVEMBER 2017 02:47 PM IST
മലയാളി വാര്‍ത്ത

പാര്‍ട്ടിയുടെയും മുന്നണിയുടെയും അന്തസിന് കോട്ടംവരുത്താതിരിക്കാനാണ് തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവെച്ചതെന്ന് എന്‍.സി.പി സംസ്ഥാന ആക്ടിങ് പ്രസിഡന്റ് ടി.പി പീതാംബരന്‍ മാസ്റ്റര്‍. മുഖ്യമന്ത്രിക്ക് തോമസ് ചാണ്ടിയുടെ നിരപരാധിത്വം ബോധ്യമായി. കോടതി വിധി തോമസ് ചാണ്ടിക്കെതിരല്ല. എ.കെ ശശീന്ദ്രനോ, തോമസ് ചാണ്ടിയോ നിരപരാധിത്വം തെളിയിച്ച് എത്തിയാല്‍ മന്ത്രിയാക്കും. രണ്ട് പേരും ഒരുമിച്ചാണ് വരുന്നതെങ്കില്‍ ശശീന്ദ്രനായിരിക്കും പരിഗണന. ഗതാഗതവകുപ്പ് എന്‍.സി.പിക്കായി ഒഴിച്ചിടും. മുഖ്യമന്ത്രിക്കാണ് വകുപ്പിന്റെ ചുമതല. രാജി വൈകിയിട്ടില്ല. ഉചിതമായ സമയത്താണ് രാജിവെച്ചത്. അതിന് ഉപാധികളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാജിവെച്ച ശേഷവും തോമസ് ചാണ്ടി ഔദ്യോഗിക വാഹനത്തില്‍ യാത്ര തുടര്‍ന്നതിനെയും പീതാംബരന്‍ മാസ്റ്റര്‍ ന്യായീകരിച്ചു. രാജിവെച്ച ശേഷം പത്ത് ദിവസം വരെ ഔദ്യോഗിക വസതിയും വാഹനങ്ങളും ഉപയോഗിക്കാമെന്നും അതില്‍ തെറ്റില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറിയിരിക്കുകയാണ്. ഗവര്‍ണര്‍ അംഗീകരിക്കാതെ രാജി ഔദ്യോഗികമാകില്ല. അഴിമതിയുടെ പേരിലല്ല, ഭൂമി പ്രശ്‌നത്തിന്റെ പേരിലാണ് രാജി. ഭൂമി മണ്ണിട്ട് നികത്തിയത് അഴിമതിയാകില്ല. നികത്തിയ ആള്‍ പൂര്‍വസ്ഥിതിയിലാക്കുകയോ, അയാളില്‍ നിന്ന് പിഴ ഈടാക്കി ഭൂമി പഴയ രൂപത്തില്‍ നിലനിര്‍ത്തുകയോ ചെയ്യുകയാണ് ഇതിനുള്ള പരിഹാരം. വെള്ളം കയറുന്ന സ്ഥലമായത് കൊണ്ട് വഴിക്ക് വേണ്ടിയാണ് ഭൂമി മണ്ണിട്ട് നികത്തിയതെന്നും പീതാംബരന്‍ മാസ്റ്റര്‍ ചൂണ്ടിക്കാട്ടി.

മാര്‍ത്താണ്ഡം കായല്‍ കയ്യേറിയെന്ന് ആലപ്പുഴ കളക്ടര്‍ ടി.വി അനുമപ കണ്ടെത്തി. 2014ലെ കളക്ടര്‍ ഒരു കയ്യേറ്റവും നടന്നിട്ടില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അത് ഹൈക്കോടതി അംഗീകരിച്ചതാണ്. കഴിഞ്ഞ ദിവസം ചാണ്ടിയുടെ ഹര്‍ജി പരിഗണിക്കവെ കോടതി നടത്തിയ പരാമര്‍ശങ്ങള്‍ സര്‍ക്കാരിനും മുന്നണിക്കും പ്രശ്‌നമുണ്ടാക്കി. കേന്ദ്രനേതൃത്വവുമായി ആലോചിച്ചാണ് രജി തീരുമാനിച്ചത്.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (1 hour ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (2 hours ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (2 hours ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (2 hours ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (2 hours ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (2 hours ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (2 hours ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (3 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (3 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (4 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (4 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (5 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (5 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (6 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (7 hours ago)

Malayali Vartha Recommends