Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

 അഗ്നിശുദ്ധിവരുത്തി തിരിച്ചുവരും; തെറ്റൊന്നും ചെയ്തിട്ടില്ല, സി.പി.ഐ മുന്നണി മര്യാദ പാലിച്ചില്ല, തോസ് ചാണ്ടി മനസുതുറക്കുന്നു

15 NOVEMBER 2017 04:18 PM IST
മലയാളി വാര്‍ത്ത

 ഹൈക്കോടതി ജഡ്ജിയുടെ പരാമര്‍ശം കൊണ്ടാണ് താന്‍ രാജിവെച്ചതെന്ന് തോമസ് ചാണ്ടി എം.എല്‍.എ. പരാമര്‍ശങ്ങള്‍ നീക്കിക്കിട്ടാന്‍ സുപ്രിംകോടതിയെ സമീപിക്കും. ഹൈക്കോടതിയുടെ വിധിന്യായത്തില്‍ ജഡിജിമാര്‍ ഒപ്പിട്ടിട്ടില്ല. അത് കിട്ടിയ ശേഷം ഇന്ന് തന്നെ ഡല്‍ഹിയില്‍ പോകും. നാളെത്തന്നെ കേസ് ഫയല്‍ ചെയ്യും. പരാമര്‍ശങ്ങള്‍ നീക്കിയ ശേഷം പാര്‍ട്ടി അനുവദിച്ചാല്‍ മന്ത്രിപദത്തിലേക്ക് തിരികെവരും. സര്‍ക്കാരിനെതരെ മന്ത്രിയായ ഞാന്‍ കോടതിയില്‍ പോകുന്നതില്‍ തെറ്റില്ലെന്നും അതന്റെ മൗലിക അവകാശമാണെന്നും വക്കീല്‍ പറഞ്ഞിരുന്നെന്നും അദ്ദേഹം കുട്ടനാട്ടിലെ വീട്ടില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

നാലഞ്ച് ദിവസം മുമ്പ് വരെ രാജിക്കാര്യം പാര്‍ട്ടിയോ, മുന്നണിയോ തീരുമാനിച്ചിരുന്നില്ല. കോടതി പരാമര്‍ശം വന്നതോടെ സി.പി.ഐക്ക് ബുദ്ധിമുട്ടായി. കാരണം റവന്യൂവകുപ്പ് അവരാണല്ലോ ഭരിക്കുന്നത്. അവരുടെ കളക്ടറല്ലേ റിപ്പോര്‍ട്ട് നല്‍കിയത്. കളക്ടറുടെ റിപ്പോര്‍ട്ടില്‍ തെറ്റുണ്ട്. കരുവേലി പാടത്ത് എനിക്ക് ഒരു സെന്റ് ഭൂമിപോലുമില്ല. കളക്ടറുടെ റിപ്പോര്‍ട്ടില്‍ അങ്ങനെയുണ്ട്. ഇത് അവരെ ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിച്ചതാണ്. എനിക്ക് വേണമെങ്കില്‍ റവന്യൂവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ കണ്ട് അത് നീക്കം ചെയ്യാമായിരുന്നു. അത് വിവാദമാകുമെന്നറിയാം അതിനാലാണ് കോടതിയെ സമീപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

സി.പി.ഐയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയല്ല രാജിവെച്ചത്. എന്‍.സി.പി ദേശീയനേതൃത്വത്തോട് അങ്ങോട് ആവശ്യപ്പെട്ടാണ് രാജി വയ്ക്കാന്‍ തീരുമാനിച്ചത്. പ്രഫുല്‍ പട്ടേല്‍ ഗുജറാത്തിലായിരുന്നു. ശരത്പവാറിന് അസുഖമായതിനാല്‍ അദ്ദേഹം രാവിലെ എണീക്കാന്‍ താമസിക്കും. അതുകൊണ്ട് അവരെ ഫോണില്‍ കിട്ടാന്‍ വൈകി. രാജി നീട്ടിവയ്ക്കണമെന്നാണ് പ്രഫുല്‍ പട്ടേല്‍ ആവശ്യപ്പെട്ടത്. കോടതി പരാമര്‍ശം ഉള്ളതിനാല്‍ രാജിയല്ലാതെ വഴിയില്ലെന്ന് സംസ്ഥാന പ്രസിഡന്റ് പീതാംബരന്‍ മാസ്റ്റര്‍ അദ്ദേഹത്തെ ധരിപ്പിച്ചു. കുറേ നാളായി വിവാദം തുടരുകയാണ്. പാര്‍ട്ടിയും മുന്നണിയും രാജി ആവശ്യപ്പെട്ടില്ല. മുഖ്യമന്ത്രിയോടും സി.പി.എം സംസ്ഥാന സെക്രട്ടറിയോടും മാറി നില്‍ക്കാമെന്ന് താന്‍ തന്നെയാണ് പറഞ്ഞതെന്നും തോമസ് ചാണ്ടി വ്യക്തമാക്കി.

ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയപ്പോള്‍ തോമസ് മകന്‍ ചാണ്ടിയെന്നും തൊഴില്‍ മന്ത്രിയെന്നുമാണ് വച്ചത്. അതില്‍ ഒരു ജഡ്ജിക്ക് അപാകത തോന്നി. അതേ തുടര്‍ന്നാണ് പരാമര്‍ശങ്ങള്‍ നടത്തിയത്. എനിക്ക് പകരം വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി കോടതിയില്‍ പോയിരുന്നെങ്കില്‍ പ്രശ്‌നം ഇത്രയും ഗുരുതരമാകുമായിരുന്നില്ല. കളക്ടര്‍ നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടില്‍ മുഴുവന്‍ പ്രശ്‌നങ്ങളായിരുന്നു. രണ്ടാമത് നല്‍കിയ റിപ്പോര്‍ട്ടില്‍ 90 ശതമാനം തെറ്റുകളുണ്ട്. എനിക്കില്ലാത്ത ഭൂമി എന്റെ പേരിലുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതുകൊണ്ടാണ് കോടതിയെ സമീപിച്ചത്. സി.പി.ഐ സമ്മര്‍ദ്ദം നടത്തിയോ എന്ന് പറയാനാകില്ല, അവരെ ആരെങ്കിലും അതിന് പ്രേരിപ്പിച്ചെന്നോ അറിയില്ല.

ഒരു ചാനല്‍ ഏഴ് ദിവസത്തെ പരമ്പരയായിട്ടാണ് എനിക്കെതിരെ വാര്‍ത്തകള്‍ നല്‍കിയത്. അത് അടിസ്ഥാനമില്ലാത്ത കാര്യങ്ങളായിരുന്നു. തുടക്കത്തില്‍ മറ്റ് ചാനലുകള്‍ ഈ വാര്‍ത്ത ശ്രദ്ധിച്ചില്ല. പിന്നീട് വാര്‍ത്ത നല്‍കിയ ചാനലിന്റെ റേറ്റിംഗ് കൂടിയതോടെ എല്ലാവരും ഏറ്റെടുത്തു. ചാനല്‍ ചര്‍ച്ചകളായി. ചിലര്‍ സത്യം പറഞ്ഞു. മറ്റുചിലര്‍ കല്ലുവെച്ച നുണകളും. ഇതെല്ലാം കണ്ട് ജനംഅന്തംവിട്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. താനോ, എ.കെ ശശീന്ദ്രനോ ആരാകും ആദ്യം നിരപരാധിത്വം തെളിയിക്കുക. അവര്‍ മന്ത്രിപദത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (4 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (4 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends