Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

വീരേന്ദ്ര കുമാറിന്റെ ജനതാദള്‍ (യു) യു.ഡി.എഫ് വിടുന്നു; ഇതിന്റെ ഭാഗമായി വീരേന്ദ്ര കുമാര്‍ എംപി സ്ഥാനം രാജിവയ്ക്കും; തുടര്‍ന്ന് ഇടതുമുന്നണിയുടെ ഭാഗമാകും;, അതേ സമയം തീരുമാനമെടുത്തിട്ടില്ലെന്ന് വീരേന്ദ്രകുമാര്‍

29 NOVEMBER 2017 10:36 AM IST
മലയാളി വാര്‍ത്ത

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫ് യാത്രയായ പടയൊരുക്കം ഒന്നാം തീയതി തലസ്ഥാനത്ത് സമാപിക്കാനിരിക്കെ മുന്നണി വിട്ട് എം.പി. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജെ.ഡി.യു ഇടതുമുന്നണിയിലേക്ക് പോകാനൊരുങ്ങുന്നു.

അടുത്തമാസം ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടായേക്കും. മുമ്പ് ജനതാദള്‍ വിട്ടപ്പോള്‍ കേരളത്തില്‍ രൂപീകരിച്ച എസ്.ജെ.ഡി പുനരുജ്ജീവിപ്പിച്ചാകും വീരേന്ദ്രകുമാറും കൂട്ടരും ഇടതുമുന്നണിയിലേക്ക് പോകുക. അതിന് മുന്നോടിയായി വീരേന്ദ്ര കുമാര്‍ രാജ്യസഭാ അംഗത്വം രാജിവയ്ക്കും. 15നകം അതുണ്ടാകുമെന്നാണ് സൂചന. നിലവില്‍ ഇടതുമുന്നണിയിലുള്ള ജെ.ഡി.എസുമായി ലയിക്കാനാണ് സി.പി.എം നിര്‍ദേശമെങ്കിലും അതില്‍ ചില എതിര്‍പ്പുകള്‍ രൂപപ്പെട്ടിട്ടിട്ടുണ്ട്. മന്ത്രി മാത്യൂ.ടി. തോമസാണ് ഇക്കാര്യത്തില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നത്. അതേ സമയം തീരുമാനമെടുത്തിട്ടില്ലെന്ന് വീരേന്ദ്രകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു .

എന്നാല്‍, സംസ്ഥാന പ്രസിഡന്റ് കെ. കൃഷ്ണന്‍കുട്ടി, സി.കെ.നാണു എന്നീ എം.എല്‍.എമാര്‍ സഹകരിക്കുമെന്നാണ് സൂചന. കൂടുതല്‍ ചര്‍ച്ചകള്‍ വരുംദിവസങ്ങളില്‍ നടന്നേക്കും. സി.പി.എം നേതാക്കളുമായി അടുത്തദിവസങ്ങളില്‍ എം.പി. വീരേന്ദ്രകുമാര്‍ ചര്‍ച്ച നടത്തിയേക്കുമെന്നും അറിയുന്നു. ബീഹാര്‍ മുഖ്യമന്ത്രി നീതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ജെ.ഡി.യു ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എയിലേക്ക് പോയതോടെയാണ് പാര്‍ട്ടി കേരള ഘടകം പ്രതിസന്ധിയിലായത്. എന്‍.ഡി.എയ്‌ക്കൊപ്പം പോകാനില്ലെന്ന നിലപാടെടുത്ത കേരള ഘടകം വിമത നേതാവായ ശരത് യാദവിനൊപ്പം നിന്നു.

എന്നാല്‍, കഴിഞ്ഞ ദിവസം പാര്‍ട്ടി ചിഹ്നം നീതീഷ് കുമാര്‍ പക്ഷത്തിന് ലഭിച്ചതോടെ ശരത് യാദവ് പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള ഒരുക്കം തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, അതിനൊപ്പം നില്‍ക്കാതെ കേരളത്തില്‍ നേരത്തെയുണ്ടായിരുന്ന എസ്.ജെ.ഡി പുനരുജ്ജീവിപ്പിച്ച് ഇടതുമുന്നണിയോടൊപ്പം പോകാനാണ് കേരള ഘടത്തിലെ ഭൂരിപക്ഷം നേതാക്കളുടെയും താത്പര്യം. അതിന്റെ ഭാഗമായ ചര്‍ച്ചകളാണ് നടക്കുന്നത്. എല്‍.ഡി.എഫിലേക്കു പോകാനാണെങ്കില്‍ നിലവില്‍ അവിടെയുള്ള ജനതാദള്‍ എസില്‍ ലയിച്ചാല്‍ മതി. എന്നാല്‍, വീരേന്ദ്രകുമാറിനെ ഉള്‍ക്കൊള്ളുന്നതില്‍ ജെ.ഡി.എസില്‍ അഭിപ്രായ വ്യത്യാസമുണ്ട്. ലയിച്ചാല്‍ ഇപ്പോള്‍ ലഭിക്കുന്ന പ്രാമുഖ്യം നഷ്ടപ്പെടുമെന്ന ആശങ്ക ജെ.ഡി.എസിലെ മുതിര്‍ന്ന നേതാക്കള്‍ക്കുമുണ്ട്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ലയനത്തിനായി ശക്തമായ നീക്കം നടന്നെങ്കിലും മുന്‍ മന്ത്രി കെ.പി. മോഹനന്റെ എതിര്‍പ്പ് കാരണം അത് നടക്കാതെ പോയിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട  (4 hours ago)

തലയില്‍ പൂച്ചയെ വച്ച് യുവതി എയര്‍പോര്‍ട്ടിലൂടെ നടന്നുനീങ്ങുന്ന വീഡിയോ വൈറലായി  (5 hours ago)

ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍  (5 hours ago)

രാഹുല്‍ ഗാന്ധി തനിക്ക് ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നു കെ സുധാകരന്‍  (5 hours ago)

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (6 hours ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (7 hours ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (8 hours ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (8 hours ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (8 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (8 hours ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (9 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (9 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (9 hours ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (9 hours ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (10 hours ago)

Malayali Vartha Recommends