Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

സ്ത്രീകളുടെ സ്വര്‍ണവും പണവും കവരുന്ന ആല്‍ബം നടന്‍ അറസ്റ്റില്‍

30 NOVEMBER 2017 07:10 AM IST
മലയാളി വാര്‍ത്ത

ആല്‍ബം നടനെന്ന് സ്വയം പരിചയപ്പെടുത്തി സ്ത്രീകളുടെ സ്വര്‍ണവും, പണവും, മൊബൈല്‍ ഫോണും കവരുന്ന വിരുതനെ കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ അജീത ബേഗം ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് ഷാഡോ പൊലീസ് സംഘം അറസ്റ്റു ചെയ്തു.

കൊല്ലം തട്ടാമല സബീന മന്‍സിലില്‍ ബഷീറിന്റെ മകന്‍ തിത്തൈ സജീവ് എന്ന സജീവ് (39) ആണ് പൊലീസ് പിടിയിലായത്. കിളികൊല്ലൂര്‍, കൊട്ടിയം, ചാത്തന്നൂര്‍, കടയ്ക്കല്‍ അഞ്ചല്‍ എന്നീ പൊലീസ് സ്റ്റേഷനുകളിലായി നിരവധി മോഷണ കേസുകള്‍ക്കാണ് തുമ്പുണ്ടായത്. ആല്‍ബം നടന്‍ എന്ന് സ്വയം പരിചയപ്പെടുത്തി സ്ത്രീകളുമായി അടുപ്പം സ്ഥാപിക്കുന്ന ഇയാള്‍ യാതൊരു സംശയവും തോന്നാത്ത വിധം ആഭരണങ്ങള്‍ വാങ്ങിനോക്കി, കുടിക്കാന്‍ എന്തെങ്കിലും ആവശ്യപ്പെടും.

സ്ത്രീകള്‍ അത് എടുക്കാന്‍ പോകുന്ന തക്കം നോക്കി ആഭരണങ്ങളുമായി മുങ്ങുന്നതാണ് ഇയാളുടെ രീതി. ഈ സമയം വീട്ടിലുളള പണവും, മൊബൈല്‍ ഫോണും കൈക്കലാക്കാനും ഇയാള്‍ മറക്കില്ല. മൊബൈല്‍ ഫോണിനെ പിന്തുടര്‍ന്ന് ഇയാളിലേക്കെത്തിയ പൊലീസ് സംഘത്തെ പല തവണ ഇയാള്‍ വെട്ടിച്ച് കടന്നെങ്കിലും കഴിഞ്ഞ ദിവസം തന്ത്രപരമായി പൊലീസ് ഇയാളെ വലയിലാക്കുകയായിരുന്നു.

അഭിനയത്തിന്റെ ഇടവേളകളില്‍ ഓട്ടോറിക്ഷാ ഡ്രൈവറായും, വസ്തു ബ്രോക്കറായും വേഷമിടുന്ന ഇയാള്‍ സ്ത്രീകളെ വലയിലാക്കാനും, ഈ വഴി ഉപയോഗിച്ചു. മൂന്നോളം ആല്‍ബങ്ങളില്‍ നായകനായി അഭിനയിച്ചുട്ടുളള ഇയാളുടെ 'ഇഷ്‌കിന്‍ കനിയെ' എന്ന ആല്‍ബം യൂടൂബില്‍ വൈറലാണ്. സാമുഹിക പ്രതിബദ്ധത വിളിച്ചോതുന്ന ഈ സംഗീത ആല്‍ബത്തില്‍ നായകനായാണ് ഇയാള്‍ പ്രത്യക്ഷപ്പെടുന്നത്.
കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുന്ന ഇയാളെ കൂടുതല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടൊയെന്നറിയാന്‍ കസ്റ്റഡിയില്‍ വാങ്ങുമെന്നും പൊലീസ് അറിയിച്ചു.

കൊല്ലം അസിസ്റ്റന്റ് കമ്മീഷണര്‍ ജോര്‍ജ് കോശി, കൊല്ലം സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ ഷിഹാബുദീന്‍, ഇരവിപുരം ഇന്‍സ്‌പെക്ടര്‍ പങ്കജാക്ഷന്‍, ഷാഡോ പൊലീസ് എസ്.ഐ യൂ.പി.വിപിന്‍ കുമാര്‍, കിളികൊല്ലൂര്‍ എസ്.ഐ വിനോദ് ചന്ദ്രന്‍, ജുനിയര്‍ എസ്.ഐ ദീപു, എസ്.ഐ.അനില്‍ കുമാര്‍, ഷാഡോ പൊലീസു കാരായ ഹരിലാല്‍, വിനു, സജു, സീനു, മനു, റിബു, നിയാസ് (സൈബര്‍ സെല്‍) എന്നിവരുടെ നേത്യത്വത്തിലുളള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (1 hour ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (3 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (3 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (3 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (3 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (4 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (4 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (4 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (4 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (4 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (4 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (5 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (6 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (8 hours ago)

Malayali Vartha Recommends