Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ജയിലിനുള്ളില്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്ന് കൊടി സുനി, സ്വര്‍ണക്കവര്‍ച്ച ആസൂത്രണവുമായി ബന്ധമില്ല, കാക്ക രഞ്ജിത്തിനെ അറിയാമെന്നും ജയിലില്‍ വച്ചു കണ്ടിട്ടുണ്ടെന്നും സുനി

30 NOVEMBER 2017 07:50 AM IST
മലയാളി വാര്‍ത്ത

സ്വര്‍ണക്കവര്‍ച്ച ആസൂത്രണവുമായി തനിക്ക് ബന്ധമില്ലെന്ന് കൊടി സുനി.ജയിലിനുള്ളില്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്നും കാക്ക രഞ്ജിത്തിനെ ഒരുവട്ടം പോലും വിളിച്ചിട്ടില്ലെന്നും കൊടി സുനി പറഞ്ഞു.ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം തടവുശിക്ഷയനുഭവിക്കുന്ന കൊടി സുനിയെ അന്വേഷണ സംഘം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിയാണു ചോദ്യം ചെയ്തത്.

ജയില്‍ ജീവനക്കാരെ മാറ്റിനിര്‍ത്തി പൊലീസ് നടത്തിയ ചോദ്യം ചെയ്യലിനെ നേരിടാന്‍ ഒരുങ്ങി നില്‍ക്കുകയായിരുന്നു സുനി. കാക്ക രഞ്ജിത്തിനെ ജയിലില്‍ വച്ചു കണ്ടു പരിചയമുണ്ടെന്നു സമ്മതിച്ചെങ്കിലും മറ്റാരോപണങ്ങളെല്ലാം സുനി നിഷേധിച്ചിട്ടുണ്ട്.രഞ്ജിത്തിനെ ഫോണില്‍ വിളിക്കുകയോ സ്വര്‍ണക്കവര്‍ച്ചയ്ക്കു നിര്‍ദേശങ്ങള്‍ നല്‍കുകയോ ചെയ്തിട്ടില്ലെന്നും സുനി പറഞ്ഞു. 

രഞ്ജിത്തിന്റെ ഫോണിലേക്കു സുനി വിളിച്ചതിന്റെ തെളിവുകള്‍ പൊലീസ് നിരത്തിയെങ്കിലും അതു തന്റെ നമ്പറല്ലെന്നും ഒന്നും അറിയില്ലെന്നുമായിരുന്നു മറുപടി. സുനിയുടെ സെല്ലും പരിസരവും പരിശോധിക്കാന്‍ കോടതി അനുവദിച്ചിട്ടില്ലാത്തതിനാല്‍ ഫോണും സിം കാര്‍ഡുമൊന്നും കണ്ടെടുക്കാനായിട്ടില്ല.

ചെറുവണ്ണൂര്‍ സിഐ പി.രാജേഷിന്റെ നേതൃത്വത്തില്‍ നല്ലളം എസ്‌ഐ എസ്.ബി.കൈലാസ് നാഥും സംഘവുമാണു സുനിയെ ചോദ്യം ചയ്തത്. ചോദ്യം ചെയ്യല്‍ രണ്ടു മണിക്കൂറിലേറെ നീണ്ടുനിന്നു.

സുനിയില്‍ നിന്നറിയാനുള്ള കാര്യങ്ങള്‍ സംബന്ധിച്ച് അന്വേഷണ സംഘം ചോദ്യാവലി തയാറാക്കിയിരുന്നു. 2016 ജൂലൈ 16നു തലശേരി സ്വദേശി ഇസ്മായിലിനെ നല്ലളത്തു കാര്‍ തടഞ്ഞു നിര്‍ത്തി മൂന്നരക്കിലോ സ്വര്‍ണമടങ്ങിയ ബാഗ് കവര്‍ന്നെന്നാണു കേസ്.

കൊടി സുനി കവര്‍ച്ച ആസൂത്രണം ചെയ്ത സംഭവത്തില്‍ ആര്‍എംപി നേതാവ് കെ.കെ. രമ ഹൈക്കോടതിയെ സമീപിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ജയിലിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ കൂടിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുന്നതെന്നും രമ പറഞ്ഞു.

ജയിലില്‍ കഴിയുന്ന ക്രമിനല്‍ കേസ് പ്രതികള്‍ പുറത്തുള്ള കവര്‍ച്ച ആസൂത്രണം ചെയ്യുന്നത് നിസാര സംഭവമല്ല. സംസ്ഥാന സര്‍ക്കാര്‍ ഇടപെടുമെന്ന് കരുതുന്നില്ല.ക്രിമിനല്‍ കേസ് പ്രതികള്‍ക്ക് എല്ലാ സഹായവും ചെയ്തു കൊടുക്കുന്ന സര്‍ക്കാരാണു കേരളം ഭരിക്കുന്നതെന്നും അവര്‍ പറഞ്ഞു.

ജയിലിനുള്ളില്‍ പ്രതികള്‍ക്ക് സഹായം നല്‍കുന്നത് ജയില്‍ ഉദ്യോഗസ്ഥര്‍ തന്നെയാണെന്നും രമ കുറ്റപ്പെടുത്തുന്നു.നേരത്തെ ജയിലിനുള്ളിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി ഡിജിപിക്ക് ആര്‍എംപി പരാതി നല്‍കിയിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (1 hour ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (3 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (3 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (3 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (4 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (4 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (4 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (4 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (4 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (4 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (5 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (6 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (8 hours ago)

Malayali Vartha Recommends