Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

നടിയുടെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് അപമാനിക്കാന്‍ വീണ്ടും ശ്രമം നടക്കവേ സൈബര്‍ പോലീസും രംഗത്ത് 

01 DECEMBER 2017 10:27 AM IST
മലയാളി വാര്‍ത്ത

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ് ട്വിസ്റ്റിലേക്ക്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി കൊച്ചിയില്‍ മതില്‍ച്ചാടിക്കടന്ന് വീട്ടിലേക്ക് പ്രവേശിക്കുന്നതായുള്ള വീഡിയോ ദൃശ്യം സംഭവത്തിന് ശേഷം പൊലീസിന് ലഭിച്ചിരുന്നു. ഈ വീട്ടിലെ താമസക്കാരി താമസിയാതെ ഗള്‍ഫിലേക്ക് കടന്നതായും വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇതോടെയാണ് ദുബായില്‍ നിന്നും വീഡിയോ ചോര്‍ന്നെന്ന സൂചന വന്നത്. 

ആക്രമത്തിന് ഇരയായ നടിയുടെ വിവാഹവുമായി ബന്ധപ്പെട്ടാണ് പീഡനം നടന്നത്. അതുകൊണ്ട് തന്നെ നടിയെ അപമാനിക്കലായിരുന്നു ഗൂഢാലോചനക്കാരുടെ ലക്ഷ്യം. എന്നാല്‍ നടി പരാതിയുമായി എത്തിയതോടെ എല്ലാം പൊളിഞ്ഞു. ഈ സാഹചര്യത്തില്‍ ദൃശ്യങ്ങള്‍ പുറത്തു വിടാനാണ് നീക്കം. ഇതിലൂടെ സാമ്പത്തിക നേട്ടവും ഉണ്ടാക്കാം. സിനിമ വൃത്തങ്ങളില്‍ സാമ്പത്തിക ഇടപെടലുകള്‍ നടത്തുന്നതായി പറയപ്പെടുന്ന ദാവൂദ് ഇബ്രാഹീം സംഘത്തിലെ ഗൂല്‍ശനും ഇക്കാര്യത്തില്‍ സംശയനിഴലിലാണ്. വമ്പന്‍ സ്രാവ് ഇപ്പോഴും വലക്ക് പുറത്ത് സ്വതന്ത്രമായി വിലസുണ്ടെന്നുള്ള പ്രചാരണങ്ങള്‍ ഈ വഴിക്കുള്ള വാദപ്രതിവാദങ്ങള്‍ക്ക് ശക്തിപകരുന്നുണ്ട്. ഈ സാഹചര്യത്തില്‍ ദൃശ്യങ്ങള്‍ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് തുടരും.

പൊലീസിന്റെ സൈബര്‍സെല്‍ വിഭാഗം ഇക്കാര്യത്തില്‍ ജാഗരൂകരാണ്. ഇത്തരമൊരുസാഹചര്യം സൃഷ്ടിക്കപ്പെട്ടാല്‍ തരണം ചെയ്യുന്നതിനുവേണ്ട മുന്‍കരുതലുകള്‍ അന്വേഷണത്തിന്റെ ആദ്യഘട്ടം മുതല്‍ ഈ വിഭാഗത്തിലെ വിദഗ്ദ്ധര്‍ സ്വീകരിച്ചിരുന്നു. ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലെത്തിയാല്‍ അത് കണ്ടെത്തുകയെന്നതാണ് പൊലീസ് ശ്രമിക്കുന്നത്. അതിനിടെ കേസ് വിചാരണ ഘട്ടത്തിലേക്ക് ഉടന്‍ കടക്കുമെന്നതിനാല്‍ ദൃശ്യങ്ങള്‍ പുറത്തു വരുന്നത് പ്രതികള്‍ക്ക് തിരിച്ചടിയാണ്. ഈ സാഹചര്യത്തില്‍ കേസ് കഴിഞ്ഞ ശേഷമാകും ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ സാധ്യതയെന്ന വിലയിരുത്തലുമുണ്ട്. ഗള്‍ഫില്‍ ഇവയുണ്ടെന്ന് തന്നെയാണ് പൊലീസിന്റെ നിഗമനം.

ദൃശ്യം ചിത്രീകരിച്ച മൊബൈല്‍ ആര്‍ക്കോ കൈമാറുന്നതിനായിരിക്കാം യുവതി ഗള്‍ഫിലേക്ക് കടന്നതെന്ന് അഭ്യൂഹം വ്യാപകമായിരുന്നു.ഇത് വാസ്തവമെങ്കില്‍ ഏതുനിമിഷം വേണമെങ്കിലും ദൃശ്യങ്ങള്‍ പുറത്തുവരാവുന്ന സാഹചര്യം നില നില്‍ക്കുന്നുണ്ടെന്നാണ് സിനിമ മേഖലയിലെ ഒരു വിഭാഗം സാങ്കേതിക പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്. ഓടുന്നവാഹനത്തിലെ വെട്ടത്തില്‍ ചിത്രീകരിച്ചതെന്ന് പറയപ്പെടുന്ന ദൃശ്യങ്ങള്‍ മികവുറ്റതാക്കാന്‍ നിലവില്‍ നിരവധി സാങ്കേതിക മാര്‍ഗ്ഗങ്ങളുണ്ട്. 

എഡിറ്റിംഗില്‍ ഗ്രേഡിങ് ആന്‍ഡ് കളര്‍ കറക്ഷന്‍ വിഭാഗത്തില്‍ ദൃശ്യത്തിന്റെ ഓരോ ഫ്രെയിമുകളും മികവുറ്റതാക്കാന്‍ സാധിക്കുമെന്നാണ് സിനിമ മേഖലയിലെ സാങ്കേതിക പ്രവര്‍ത്തകര്‍ പങ്കുവയ്ക്കുന്ന വിവരം.
സിനിമ മേഖലയുമായി ബന്ധമുള്ളതും വിദേശത്ത് വേരുറപ്പിച്ചിട്ടുള്ളതുമായ ആരുടെയെങ്കിലും കൈവശമായിരിക്കാം ദൃശ്യം എത്തിയിട്ടുള്ളതെന്നും ഇത് പുറത്ത് വരണമെന്ന് താല്‍പര്യപ്പെടുന്നവര്‍ നിര്‍ദ്ദേശിച്ചാല്‍ സാമ്പത്തീക നേട്ടം കണക്കിലെടുത്ത് ഇയാള്‍ ഇതിനായി വേണ്ടത് ചെയ്യുമെന്നുമാണ് പരക്കെ ഉയരുന്ന ആശങ്ക. വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്റര്‍നെറ്റില്‍ ദൃശ്യം അപ്‌ലോഡ് ചെയ്യുന്നതിനായിരിക്കാം കൂടുതല്‍ സാദ്ധ്യതയെന്നും ഇത് ഉടനടി തടയാന്‍ കഴിഞ്ഞില്ലങ്കില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലാവുമെന്നുമാണ് സൈബര്‍ വിദഗ്ധരുടെ കണക്കുകൂട്ടല്‍.

കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി എന്ന സുനില്‍ കുമാര്‍ നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കേരളാ പൊലീസിന് ഇനിയും കണ്ടെടുക്കാനായിട്ടില്ല. അതുകൊണ്ടു തന്നെ ഈ ഫോണ്‍ വിദേശത്തേയ്ക്ക് കടത്തിയതായാണ് അന്വേഷണ സംഘത്തിന്റെ സംശയം. യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ അന്ന് വൈകിട്ട് പള്‍സര്‍ സുനി സന്ദര്‍ശിച്ച യുവതിക്കായി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പൊന്നുരുന്നി ജൂണിയര്‍ ജനതാ റോഡില്‍ താമസക്കാരിയായ ഒരു യുവതിയുടെ വീട്ടിലേക്കാണ് ഇയാള്‍ അന്ന് വൈകിട്ട് എത്തിയത്. അയല്‍വാസിയുടെ മതില്‍ ചാടിക്കടന്ന് സുനി എത്തുന്നതിന്റെ ക്യാമറ ദൃശ്യങ്ങള്‍ പിറ്റേന്ന് പൊലീസിന് ലഭിച്ചിരുന്നു. പിറ്റേന്ന് ഉച്ചയോടെ യുവതി ദുബായിലേക്ക് പോയതായും പൊലീസ് കണ്ടെത്തി.

ഇക്കാര്യം വ്യക്തമായിട്ടും മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ വിശദമായ പരിശോധന നടത്താതിരുന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്. ആ ഉദ്യോഗസ്ഥനെ മാറ്റി കേസ് അന്വേഷണത്തില്‍ ഇക്കാര്യം ഉള്‍പ്പെടുത്തിയത് ഐജി ദിനേന്ദ്ര കശ്യപിന്റെ കര്‍ശന നിലപാട് കാരണമാണ്. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ഈ യുവതി വഴി വിദേശത്തേക്ക് കടത്തിയോ എന്നാണ് പൊലീസ് സംശയിക്കുന്നത്. നിര്‍ണായക തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ വിദേശത്തേക്ക് കടത്തിയെന്ന വിവരം മറഞ്ഞുവയ്ക്കാനാണ് മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും നശിപ്പിച്ചതായി അഡ്വ. പ്രതീഷ് ചാക്കോ, അഡ്വ. രാജു ജോസഫ് എന്നിവര്‍ മൊഴി നല്‍കിയതെന്ന് പൊലീസ് നിഗമനം. മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കണ്ടെത്തിയാല്‍ പൊലീസിന് കുറ്റപത്രം പുതുക്കേണ്ടി വരും. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടെ മാറ്റം വരാനുള്ള സാധ്യതയും പൊലീസ് ചൂണ്ടിക്കാട്ടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (4 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends