തിരുവനന്തപുരത്ത് കഴിഞ്ഞ ഞായറാഴ്ച കണ്ട പ്രതിഭാസം ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പോ?

ഇന്നലെ മുതൽ കേരളത്തിൽ പ്രഷുബ്ധമായ ഓഖി ചുഴലിക്കാറ്റ് ഇപ്പോഴും തീരപ്രദേശങ്ങളിലെ ജനങ്ങളെ ആശങ്കയുടെ മുൾമുനയിൽ നിർത്തുകയാണ്. ഓഖി ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാക്കിയത് തിരുവനന്തപുരം ജില്ലയിലാണ്. ഈ സമയത്ത് സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു ചോദ്യം പലരും ഏറ്റെടുത്തിരിക്കുകയാണ്. ഈ ചുഴലിക്കാറ്റിന്‍റെ മുന്നറിയിപ്പായിരുന്നോ ഞായറാഴ്ച വേളി കായലിൽ കണ്ട പ്രതിഭാസം എന്നായിരുന്നു ആ ചോദ്യം.
തിരുവനന്തപുരത്തെ വേളി കായലിലാണ് കഴിഞ്ഞ ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് വേളി ബോട്ട് ക്ലബ്ബ് ഭാഗത്ത് ആകാശത്ത് നിന്നും ഭൂമിയിലേക്ക് ഒരു തൂണ് മാതൃകയില്‍ മേഘം കാണപ്പെട്ടത്. പ്രഥമദൃഷ്ട്യാ ചുഴലി കൊടുങ്കാറ്റിന് മുന്നോടിയായി ഉണ്ടാക്കുന്ന ഫണല്‍ മാതൃകയില്‍ ആണ് വാട്ടര്‍ സ്പൗട്ട് കാണപ്പെടുന്നത്.
ഇത് ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. വിവരം അറിഞ്ഞു പോലീസ് ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തി. ശക്തമായ മഴയും ഇടിയും കൂടിയായപ്പോള്‍ ജനങ്ങള്‍ ആകെ പരിഭ്രാന്തരായി. എന്നാല്‍ ഇത്തരം പ്രതിഭാസം മുമ്പ് പല തവണ ജില്ലയില്‍ ഉണ്ടായിട്ടുണ്ടെന്നും ജനം പരിഭ്രാന്തരാകേണ്ട സഹചര്യമില്ലെന്നും സംസ്ഥാന ദുരന്ത നിവാരണ സേന അധികൃതര്‍ വ്യക്തമാക്കി. ഇടിമിന്നല്‍ മേഘങ്ങള്‍ക്കിടയില്‍ പെട്ടെന്നുണ്ടാകുന്ന മര്‍ദ്ധവ്യത്യാസമാണ് വാട്ടര്‍ സ്പൗട്ടിന് കാരണമാകുന്നത് എന്നാണ് അന്ന് കാലവസ്ഥ കേന്ദ്രങ്ങള്‍ നല്‍കിയ വിശദീകരണം
കേരള തീരത്ത് വീശിയടിക്കുന്ന 'ഓഖി' ചുഴലിക്കാറ്റിനെകുറിച്ച് കേന്ദ്ര ഏജന്‍സികള്‍ നല്‍കിയ റിപ്പോര്‍ട്ട് അവഗണിച്ചതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയതെന്ന് പരാതി ഉയരുന്നുണ്ട്. ഇക്കഴിഞ്ഞ ബുധനാഴ്ച തന്നെ ഹൈദരാബാദിലെ ദേശീയ സമുദ്രഗവേഷണ കേന്ദ്രവും, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപം കൊള്ളുന്ന ശക്തമായ ചുഴലിക്കാറ്റിനെക്കുറിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇത് മുഖവിലയ്ക്കെടുത്തില്ല.
മുഖ്യമന്ത്രിയും റവന്യു മന്ത്രിയും അടക്കമുള്ളവര്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഈ വിവരം അറിയുന്നത്. കേന്ദ്ര ഏജന്‍സികളുടെ മുന്നറിയിപ്പ് ലഭിച്ച ഉടന്‍ തന്നെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉണര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്നാണ് വിലയിരുത്തല്‍.
https://www.facebook.com/Malayalivartha

























