നവംബര്‍ 28 ഓഖി മുന്നറിയിപ്പ് ചീഫ് സെക്രട്ടറിക്ക് ലഭിച്ചു, സര്‍ക്കാര്‍ ജാഗ്രത പാലിച്ചില്ല, ദുരന്തം വിളിച്ചുവരുത്തി

കൊടുങ്കാറ്റുണ്ടാകുമെന്ന വിവിധ കേന്ദ്രങ്ങളുടെ മുന്നറിയിപ്പ് സംസ്ഥാന സര്‍ക്കാരും ദുരന്തനിവാരണ അതോറിട്ടിയും അവഗണിച്ചു. കേരളത്തിലും തമിഴ്‌നാട്ടിലും ലക്ഷദീപിലും കൊടുങ്കാറ്റുണ്ടാകുമെന്ന് കേന്ദ്ര സമുദ്രഗവേഷണകേന്ദ്രം നവംബര്‍ 28ന് സംസ്ഥാന ചീഫ് സെക്രട്ടറിയെയും ദുരന്തനിവാരണ അതോറിട്ടിയെയും അറിയിച്ചെങ്കിലും അവര്‍ അവഗണിച്ചു. ഹൈദരാബാദിലെ ഓഷ്യന്‍ സര്‍വീസ് സെന്റര്‍ ഇമെയില്‍ വഴിയും അല്ലാതെയും സംസ്ഥാന സര്‍ക്കാരിനും ദുരന്തനിവാരണ അതോറിട്ടിക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിന്റെ പകര്‍പ്പുകള്‍ പുറത്ത് വന്നു. ഇത് ഗുരുതരമായ വീഴ്ചയാണ്. സമുദ്രതീരത്ത് മണിക്കൂറില്‍ 58 കിലോ മീ വേഗത്തില്‍ കാറ്റടിക്കുമെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.
നവംബര്‍ 28 മുതല്‍ മല്‍സ്യത്തൊഴിലാളികളടക്കം കടലില്‍ പോകരുത്. അവര്‍ക്കടക്കം മാധ്യമങ്ങളിലൂടെയും മറ്റും ജാഗ്രതാ നിര്‍ദ്ദേശം നല്‍കണം. വലിയ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നുണ്ട്. എന്നാല്‍ ഇതൊന്നും ദിരന്തനിവാരണ അതോറിട്ടിയോ ജില്ലാ ഭരണകൂടമോ കാര്യമായെടുത്തില്ല. കൊടുങ്കാറ്റുണ്ടാകുമെന്ന് ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കാണ് വിവരം ലഭിച്ചതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. എന്നാല്‍ ശക്തമായ മഴയുണ്ടാകുമെന്ന് മാത്രമാണ് അറിയിപ്പ് ലഭിച്ചതെന്നാണ് ദുരന്തനിവാരണ അതോറിട്ടി പറയുന്നത്. ഇത് വലിയ വീഴ്ചയാണെന്ന് ഇതിനകം ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

ദേശീയ സമുദ്രവിവരണ കേന്ദ്രം നവംബര്‍ 29ന് ഉച്ചയ്ക്ക് 2.30ന് ഫാക്‌സ് വഴി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഫിഷറീസ് വകുപ്പും പൊലീസും ഈ വിവരം കൈമാറിയില്ല.

https://www.facebook.com/Malayalivartha

























