Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

കലിതീരാതെ ഓഖി... ഓഖി നിസാരക്കാരിയല്ല,തീരമേഖലയില്‍ കനത്ത മഴയ്ക്ക് സാധ്യത,കേരളത്തെ ഓഖിക്ക് വിട്ട് കൊടുത്തതില്‍ തെറ്റുപ്പറ്റിയത് ആര്‍ക്ക്?

02 DECEMBER 2017 08:04 AM IST
മലയാളി വാര്‍ത്ത

ഓഖി ചുഴലിക്കാറ്റിന്റെ സംഹാരതാണ്ഡവത്തില്‍ വിറങ്ങലിച്ച് സംസ്ഥാനം. കനത്തമഴയും കാറ്റും ആരംഭിച്ച് 48 മണിക്കൂര്‍ പിന്നിട്ടിട്ടും നൂറുകണക്കിന് മത്സ്യത്തൊഴിലാളികള്‍ ആഴക്കടലില്‍ ജീവന് മല്ലടിക്കുകയാണ്. ഇവരെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. വെള്ളിയാഴ്ച കടലില്‍നിന്ന് രണ്ട് മൃതദേഹങ്ങള്‍കൂടി ലഭിച്ചതോടെ കേരളത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. സര്‍ക്കാറിന്റെ രക്ഷാപ്രവര്‍ത്തനം അശാസ്ത്രീയമാണെന്നാരോപിച്ച് തീരത്ത് പ്രതിഷേധം ശക്തമായി. 

സംസ്ഥാനത്ത് കനത്ത നാശം വിതച്ച് ഓഖി ചുഴലിക്കാറ്റ് താണ്ഡവമാടുമ്‌ബോള്‍ ജനങ്ങളെ കടലിനു വിട്ടുകൊടുത്തത് ആരെന്ന കാര്യത്തില്‍ തര്‍ക്കം തുടരുകയാണ്. രണ്ട് ദിവസമായി തുടരുന്ന ശക്തമായ കാറ്റിലും മഴയിലും മരിച്ചവരുടെ എണ്ണം ഏഴായി.

മണിക്കൂറുകള്‍ നീണ്ട രക്ഷ പ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് കടലില്‍ കുടുങ്ങിപ്പോയ മത്സ്യതൊഴിലാളികളില്‍ ഭൂരിഭാഗം പേരേയും തിരിച്ചെത്തിക്കാനായത്. ഐഎസ്ആര്‍ഒയുടെ ഉപഗ്രഹങ്ങള്‍ കൈമാറുന്ന വിവരങ്ങള്‍ വിശകലനം ചെയ്ത് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് പ്രാദേശിക കേന്ദ്രങ്ങള്‍ക്ക് 48 മണിക്കൂര്‍ മുന്‍പുതന്നെ വിവരങ്ങള്‍ കൈമാറുന്നുണ്ട്.

ഇന്ത്യന്‍ നാഷനല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് അടക്കമുള്ള സ്ഥാപനങ്ങളും കൃത്യമായ വിവരം കൈമാറുന്നു.പ്രാദേശികതലത്തില്‍ ഡാറ്റ വിതരണത്തിലെ കാലതാമസമാണ് പ്രശ്‌നങ്ങള്‍ ക്ഷണിച്ചുവരുത്തുന്നത്.

കേരളത്തില്‍ സംഭവിച്ചതും ഇതുതന്നെ. വീഴ്ചയെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്കു പറയാനുള്ളത് അവഗണനയുടെ കാര്യമാണ്. 'ചുഴലിക്കൊടുങ്കാറ്റ് ഉണ്ടാകുമെന്ന ഒരു അറിയിപ്പും മത്സ്യത്തൊഴിലാളികള്‍ക്കു ലഭിച്ചിട്ടില്ലെന്ന് മത്സ്യത്തൊഴിലാളി നേതാവ് പീറ്റര്‍ പറയുന്നു.'ഒരു മുന്നറിയിപ്പും ലഭിച്ചിട്ടില്ല.

218 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 38 ബോട്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിലെ തൊഴിലാളികള്‍ക്ക് ദുരിതാശ്വാസ കിറ്റുകളും ആഹാരവും നല്‍കിയിട്ടുണ്ട്.

എന്നാല്‍, കൊച്ചിയില്‍നിന്ന് ബുധനാഴ്ച മത്സ്യബന്ധനത്തിന് പോയ 211 ബോട്ടുകളെക്കുറിച്ച് വിവരമില്ല. ഇതിലുള്ളവര്‍ തമിഴ്‌നാട്ടുകാരാണ്. തിരുവനന്തപുരം പൂന്തുറ മണല്‍പുറത്ത് വീട്ടില്‍ സേവിയര്‍ ലൂയിസ് (57), പൂന്തുറ ടി.സി 44/1067ല്‍ ക്രിസ്റ്റി സില്‍വദാസന്‍ (51) എന്നിവരെയാണ് വെള്ളിയാഴ്ച മരിച്ചനിലയില്‍ കണ്ടെത്തിയത്. കാസര്‍കോട്ട് ബോട്ട് തകര്‍ന്ന് ഒരാളെ കടലില്‍ കാണാതായി.

പരിക്കേറ്റ അറുപതോളം മത്സ്യത്തൊഴിലാളികളെ തിരുവനന്തപുരത്ത് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് കടലിലകപ്പെട്ട 185 പേരില്‍ 163 മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തിയതായി കലക്ടര്‍ കെ. വാസുകി അറിയിച്ചു. കേരള തീരത്തുനിന്ന് ലക്ഷദ്വീപിനെ കേന്ദ്രീകരിച്ച് ഓഖി നീങ്ങുന്നതിനാല്‍ ലക്ഷദ്വീപിലും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലും കടല്‍ പ്രക്ഷുബ്ധമാണ്.

അടുത്ത 36 മണിക്കൂറില്‍ ശക്തമായ മഴക്കും കാറ്റിനും സാധ്യതയുള്ളതില്‍ കനത്ത ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ദേശീയ ദുരന്ത നിവാരണ അതോറിറ്റി ഡയറക്ടര്‍ ജനറലുമായി സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്തു. സംസ്ഥാനത്താകെ 56 വീടുകള്‍ പൂര്‍ണമായും 799 വീടുകള്‍ ഭാഗികമായും തകര്‍ന്നു.

തിരുവനന്തപുരം: കൈമെയ് മറന്ന് യുദ്ധസമാന അന്തരീക്ഷത്തില്‍ ഏവരും ഒന്നുചേര്‍ന്നപ്പോള്‍ കടല്‍ചുഴിയില്‍ മരണം മുഖാമുഖം കണ്ട 218പേര്‍ ജീവിതത്തിലേക്ക് തിരിച്ചെത്തി. ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലിലകപ്പെട്ട മത്സ്യത്തൊഴിലാളികളെയാണ് മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ കരക്കെത്തിച്ചത്. പലരും തണുത്തുവിറച്ച്, ശബ്ദിക്കാനാകാത്ത അവസ്ഥയിലായിരുന്നു. 

നാവികവ്യോമ സേന, തീരരക്ഷാ സേന എന്നിവയുടെ സഹകരണത്തോടെ സര്‍ക്കാര്‍ ഏജന്‍സികളെയും വകുപ്പുകളെയും ഏകോപിപ്പിച്ച് ഓപറേഷന്‍ സിനര്‍ജി എന്ന് പേരിട്ട് നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഈ ജീവനുകള്‍ വീണ്ടെടുത്തത്. ജപ്പാന്‍ കപ്പലിന്റെ സഹായവും തുണയായി. ഹെലികോപ്ടറുകളില്‍ 40 ഓളം പേരെയാണ് രക്ഷിച്ചത്. 60പേരെ ജപ്പാന്റെ കപ്പലിലും 31പേര്‍ തീരരക്ഷാസേനയുടെ കപ്പലിലും രാത്രി തീരത്ത് എത്തിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (4 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (4 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends