Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

കേസിനെ ലഘൂകരിക്കാന്‍ ദിലീപ് നടത്തിയ ശ്രമങ്ങളെ പൊളിച്ചടുക്കി പോലീസ്; മാധ്യമങ്ങളില്‍ പ്രചരണം നടത്തിയതും അതിന് തന്നെ 

02 DECEMBER 2017 09:11 AM IST
മലയാളി വാര്‍ത്ത

കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപ് സ്വയം ന്യായീകരിക്കാനായി ശ്രമം നടത്തിയതായി പോലീസ്. മാധ്യമങ്ങളിലൂടെയും മറ്റും തനിക്ക് അനുകൂലമായി പ്രചാരണം നടത്തി അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചെന്നുവെന്നാണ് പോലീസ് പറയുന്നത്. കുറ്റപത്രം മാധ്യമങ്ങള്‍ക്കു പോലീസ് ചോര്‍ത്തി നല്‍കിയിട്ടില്ല. തെറ്റു മറച്ചുവയ്ക്കാനുള്ള ദിലീപിന്റെ നീക്കമാണു പ്രചാരണമെന്നു വിശദീകരിച്ച് പോലീസ് ഇന്നലെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ എതിര്‍സത്യവാങ്മൂലം സമര്‍പ്പിച്ചു. 

കുറ്റപത്രം മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കി അപമാനിക്കാന്‍ ശ്രമിക്കുന്നതായിക്കാട്ടി ദിലീപ് നേരത്തെ മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയിരുന്നു. ദുബായ് യാത്രയ്ക്കു പാസ്‌പോര്‍ട്ട് വാങ്ങാനെത്തിയപ്പോഴായിരുന്നു ഇത്. പോലീസിന്റെ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്നു നിരീക്ഷിച്ച കോടതി കേസ് ഈമാസം എട്ടിലേക്കു മാറ്റി. 

വന്‍തുക മുടക്കി പത്രങ്ങളിലും ചാനലുകളിലും സമൂഹമാധ്യമങ്ങളിലും ദിലീപിന് അനുകൂല തരംഗം സൃഷ്ടിക്കാന്‍ സ്വകാര്യ ഏജന്‍സിയെ ഏര്‍പ്പെടുത്തിയതായി വാര്‍ത്തയുണ്ടായിരുന്നു. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത പലരും ദിലീപുമായി അടുത്ത ബന്ധമുള്ളവരാണ്. ഇക്കാര്യങ്ങളില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നാണു പോലീസിന്റെ വാദം. 

അതേസമയം, നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം ഊര്‍ജിതമാക്കാനാണു പോലീസിന്റെ നീക്കം. സംഭവം ചിത്രീകരിച്ച മൊെബെല്‍ ഫോണ്‍ കണ്ടെടുക്കാനായിട്ടില്ല. വമ്പന്‍ സ്രാവുണ്ടെന്ന സംശയത്തെപ്പറ്റിയും അന്വേഷിക്കണമെന്നാണു പോലീസ് നിലപാട്. 

കൊച്ചിയിലെ വനിതയെ ചുറ്റിപ്പറ്റിയുള്ള വാദങ്ങള്‍ ദിലീപ് മന:പൂര്‍വം സൃഷ്ടിക്കുന്നതാണെന്നു പോലീസ് കരുതുന്നു. ഇവരാണു പള്‍സര്‍ സുനിക്കു ക്വട്ടേഷന്‍ നല്‍കിയതെന്ന പ്രചാരണം മഞ്ജു വാര്യരെ ഉന്നംവച്ചുള്ളതാണെന്നും സംശയമുണ്ട്. മഞ്ജുവിന്റെ ഇമേജ് തകര്‍ക്കുകയാണു ദിലീപിന്റെ ലക്ഷ്യം. ഇക്കാര്യം പലഘട്ടങ്ങളിലും അന്വേഷണ സംഘത്തിനു ബോധ്യപ്പെട്ടിട്ടുണ്ട്. 

സംഭവം സ്ത്രീകള്‍ തമ്മിലുള്ള പ്രശ്‌നം എന്ന നിലയിലേക്കു കൊണ്ടുവരാനാണു ദിലീപിന്റെ ശ്രമം. മഞ്ജുവും എ.ഡി.ജി.പി: ബി. സന്ധ്യയും തമ്മിലുള്ള സൗഹൃദമാണ് തന്നെ കേസില്‍ പെടുത്തിയതെന്നും നടിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പിന്നിലുണ്ടെന്നും ദിലീപ് ജാമ്യാപേക്ഷ വാദവേളയില്‍ ഉന്നയിച്ചിരുന്നു. ഇതെല്ലാം തന്റെ പേരിലുള്ള കുറ്റം മറച്ചുവയ്ക്കാന്‍ ദിലീപ് നടത്തുന്ന ഗൂഢനീക്കത്തിന്റെ ഭാഗമാണെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍. 

വിചാരണാവേളയില്‍ തനിക്കു വീണ്ടും നാണക്കേടുണ്ടാകുമെന്നു ഭയന്നാണു ഹര്‍ജി നല്‍കി മാധ്യമങ്ങളുടെ വായടപ്പിക്കാന്‍ ദിലീപ് ശ്രമിക്കുന്നതെന്നു പോലീസ് സംശയിക്കുന്നു. രഹസ്യവിചാരണ ആവശ്യപ്പെടാനും സാധ്യതയുണ്ട്. അതുവഴി വിസ്താരം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഒഴിവാക്കാനാവും. അതിനുള്ള കോടതി ഇടപെടലാണു ദിലീപ് ഉദ്ദേശിക്കുന്നതെന്നും പോലീസ് അനുമാനിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജോലി കഴിഞ്ഞെത്തിയ യുവാവ് കുഴഞ്ഞ് വീണു മരിച്ചു...  (5 minutes ago)

കലഞ്ഞൂർ കുളത്തുമൺ ഭാഗത്ത് കരിമ്പുലി ഇറങ്ങി, നിരീക്ഷണ കാമറകൾ സ്ഥാപിച്ച് വനംവകുപ്പ്  (39 minutes ago)

പെസഹ, ദുഃഖവെള്ളി, ഇ‍ൗസ്റ്റർ, വിഷു അവധിദിനങ്ങളോടനുബന്ധിച്ച്‌ ഏപ്രിൽ ഒന്നുമുതൽ 21 വരെ അധികസർവീസുകളുമായി കെഎസ്‌ആർടിസി  (53 minutes ago)

കൊടും മഴ ഒരാൾ മരിച്ചു പ്രവചനങ്ങൾ പാളി..! ദേ ജില്ലകളിൽ മഴയോട് മഴ ഉച്ച കഴിഞ്ഞാൽ മഴ  (1 hour ago)

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തിൽ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് മികച്ച തുടക്കം...  (1 hour ago)

വേനൽമഴ അടുത്ത മാസം ഒന്നു വരെ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം....  (1 hour ago)

ഏതൊരു രാജ്യത്തും വിമാനത്താവളങ്ങൾ അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം പുരോഗതിക്കും ചിറകുകൾ നൽകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ ഒ​ഴി​വാ​ക്കാ​ൻ സ്വ​യം പ്ര​തി​രോ​ധം പ്ര​ധാ​ന​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ്...  (2 hours ago)

അണ്ടർ 23 ത്രിരാഷ്ട്ര സൗഹൃദ മത്സരം... ബൂട്ടാനെതിരെ ഇന്ത്യക്ക് വമ്പൻ ജയം  (2 hours ago)

പ്രവാസി വ്യവസായിയും ജീവകാരുണ്യ-സാമൂഹിക രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന കോട്ടയം സ്വദേശി നാട്ടിൽ നിര്യാതനായി  (2 hours ago)

വാഹനാപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (2 hours ago)

യുവതിയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ  (3 hours ago)

ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു...  (3 hours ago)

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട  (9 hours ago)

Malayali Vartha Recommends