കൊച്ചി കായലുമായി ബന്ധപ്പെട്ടു കിടക്കുന്ന പുഴയില്‍ കാണപ്പെട്ട മൃതദേഹം മത്സ്യത്തൊഴിലാളിയുടേതെന്നു സംശയം

വരാപ്പുഴ പോലീസ് എത്തി നടപടികള്‍ സ്വീകരിച്ചു. കൊച്ചി കായലുമായി ബന്ധപ്പെട്ടു കിടക്കുന്ന പുഴയില്‍ കാണപ്പെട്ട മൃതദേഹം കൊച്ചി ഭാഗത്തു നിന്നും മത്സ്യബന്ധനത്തിനായി പോയ ആളിന്റേതാണെന്ന് സംശയിക്കുന്നു. ഇയാള്‍ ബെനിയന്‍ ആണ് ധരിച്ചിരിക്കുന്നത്. കുളവാഴയില്‍ കുടുങ്ങി കമിഴ്ന്നാണ് മൃതദേഹം കിടന്നിരുന്നത്.
പോലീസ് എത്തി മൃതദേഹം കളമശേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ദുരന്തത്തിന്റെ ബാക്കിപത്രമായി മത്സ്യത്തൊഴിലാളികള്‍ ആഴക്കടലില്‍നിന്ന് ഒരു മൃതദേഹവും രണ്ടു ചെറുവള്ളങ്ങളും കണ്ടെടുത്തു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കറുപ്പ് പശ്ചാത്തലത്തില്‍ വെള്ള വരയും ചെറിയ മഞ്ഞപുള്ളിയുമുള്ള ഷര്‍ട്ട് ധരിച്ച, അഴുകിയ നിലയിലായിരുന്നു മൃതദേഹം.
മറ്റ് വസ്ത്രങ്ങള്‍ ശരീരത്തില്‍ ഉണ്ടായിരുന്നില്ല. തമിഴില്‍ വൈക്കോ എന്നെഴുതിയ വള്ളവും പേരില്ലാത്ത ഒരു വള്ളവുമാണു കിട്ടിയത്. പൂന്തുറയില്‍നിന്ന് ചേറ്റുവയിലെത്തി പ്രദേശത്തെ മത്സ്യതൊഴിലാളികളെയും കൂട്ടി തെരച്ചിലിനായി രണ്ട് ബോട്ടുകളില്‍ കടലിലേയ്ക്ക് പോയവര്‍ക്കാണു മത്സ്യത്തൊഴിലാളിയുടേതെന്ന് കരുതുന്ന മൃതദേഹവും ഒഴുകിക്കിടക്കുന്ന നിലയില്‍ വള്ളങ്ങളും കണ്ടെടുക്കാനായത്.
ചാവക്കാട് ലൈറ്റ് ഹൗസിനു 38.5 നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറാണു ഇന്നലെ െവെകിട്ട് നാലോടെ മൃതദേഹവും വള്ളങ്ങളും കണ്ടെടുക്കാനായത്. പൂന്തറയില്‍നിന്നും എത്തിയ 10 മത്സ്യത്തൊഴിലാളികള്‍ ചേറ്റുവയിലെ തൊഴിലാളികളെയും തീരദേശ പോലീസുകാരായ രണ്ടു പേരെയും കൂട്ടി ആണ്ടവന്‍ അപ്പുമാരാര്‍, മബ്രൂക്ക് എന്നീ രണ്ട് ബോട്ടുകളിലായി ഉച്ചയ്ക്ക് പന്ത്രണ്ടോടെ കടലിലേയ്ക്ക് തിരിച്ചത്. ആഴക്കടലില്‍ ആദ്യം ഒരു വള്ളം കണ്ടെത്തി. കുറച്ച് ദൂരം കൂടി പോയതോടെ രണ്ടു വള്ളങ്ങള്‍ കൂടി കാണാനായി.
അര മണിക്കൂറിനു ശേഷമാണു മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് രണ്ട് വള്ളങ്ങളും മൃതദേഹവുമായി കരയിലേക്കു തിരിക്കുകയായിരുന്നു. ഒരു വള്ളം തിരികെ കൊണ്ടുവരാനായില്ല. വൈകിട്ട് ആറരയോടെ കരയ്‌ക്കെത്തിച്ച മൃതദേഹം പോലീസ് ഏറ്റുവാങ്ങി പോസ്റ്റ് മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി.
https://www.facebook.com/Malayalivartha

























