ബേപ്പൂര്‍ തുറമുഖത്തിന് സമീപം ബോട്ട് തകര്‍ന്നു, 5 തൊഴിലാളികള്‍ രക്ഷപ്പെട്ടു

ബേപ്പൂര്‍ തുറമുഖത്തിന് സമീപം ബോട്ടു മറിഞ്ഞു. ബോട്ടിലുണ്ടായിരുന്ന അഞ്ചു പേരെ മറ്റൊരു ബോട്ടിലെ തൊഴിലാളികള്‍ രക്ഷപ്പെടുത്തി. തീരത്തു നിന്നും മൂന്ന് നോട്ടിക്കല്‍ മൈല്‍ അകലെ ജലദുര്‍ഗ എന്ന മത്സ്യബന്ധന ബോട്ട് തകര്‍ന്നത്. ശക്തമായ കാറ്റടിച്ചതോടെ നിയന്ത്രണം നഷ്ടപ്പെട്ട ബോട്ട് തകരുകയായിരുന്നു.
ഡോണ്‍ എന്ന ബോട്ടിലുള്ളവരാണ് തകര്‍ന്ന ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. ഇവര്‍ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha

























