ഓഖി ചുഴലിക്കാറ്റില്‍പ്പെട്ടവര്‍ക്കായി ഒന്‍പതാം ദിവസവും തുടരുന്ന തിരച്ചിലിനിടെ 180 മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

180 മത്സ്യത്തൊഴിലാളികളെ നാവികസേന ലക്ഷദ്വീപില്‍ നിന്ന് കണ്ടെത്തി. ലക്ഷദ്വീപിലെ പരാമ്പരാഗത മത്സ്യബന്ധന മേഖലയില്‍ നിന്നാണ് 180 പേരെ സേന നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത്. 17 ബോട്ടുകളിലായാണ് മത്സ്യത്തൊഴിലാളികളെ ഐഎന്‍എസ് കല്‍പ്പേനി നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത്.
ഓഖി ചുഴലിക്കാറ്റില്‍പ്പെട്ടവര്‍ക്കായി ഒന്‍പതാം ദിവസവും തുടരുന്ന തിരച്ചിലിനിടെയാണ് ഇവരെ കണ്ടെത്തിയത്. ഇവരുടെ വിവരങ്ങള്‍ ശേഖരിച്ചു വരുകയാണെന്ന് സേനാവൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം, ഓഖി ചുഴലിക്കാറ്റില്‍പ്പെട്ടവര്‍ക്കായുള്ള തിരച്ചില്‍ ഒന്‍പതാം ദിവസവും തുടരുകയാണ്. കൊച്ചിയില നിന്നും മറൈന എന്‍ഫോഴ്‌സ്‌മെന്റിന്റെയും, കോസ്റ്റ്ഗാര്‍ഡിന്റെയും തിരച്ചില്‍ സംഘങ്ങളും കേരളാ-ലക്ഷദ്വീപ് തീരത്ത് തിരച്ചില്‍ തുടരുകയാണ്.
ഓഖി ദുരന്തത്തേ തുടര്‍ന്ന് കേരളാ-ലക്ഷദ്വീപ് തീരങ്ങളില്‍ നാവികസേനയുടെ 1ട കപ്പലുകള്‍ ഒമ്പതാം ദിവസമായ ഇന്നും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ആറെണ്ണം കേരളാ തീരത്തും, ആറെണ്ണം ലക്ഷദ്വീപ് തീരത്തുമാണുള്ളത്. ചെന്നൈയില്‍ നിന്നും, മുംശെബയില്‍ നിന്നും നേവി കപ്പലുകള്‍ എത്തിച്ചിട്ടുണ്ട്. നാവികസേനയുടെ നാലു ഹെലികോപ്ടറുകളും, കോസ്റ്റ്ഗാര്‍ഡിന്റെ ബോട്ടുകളും കേരളാ തീരത്തിന്റെ 200 നോട്ടിക്കല്‍ മൈല്‍ അകലെ വരെ ഇന്നും തിരച്ചില്‍ തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് മത്സ്യത്തൊഴിലാളികളും സേനയ്‌ക്കൊപ്പമുണ്ട്.
ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട 36 പേരെ കോസ്റ്റ്ഗാര്‍ഡ് ഇന്നലെ കരക്കെത്തിച്ചിരുന്നു. ആളില്ലാതെ ഒഴുകി നടന്ന നാലു ബോട്ടുകളും കോസ്റ്റ്ഗാര്‍ഡ് ഇന്നലെ കരക്കെത്തിച്ചു. ഓഖി ദുരന്തത്തെ തുടര്‍ന്നുള്ള കാര്യങ്ങള്‍ വിലയിരുത്താന്‍ ഇന്ന് സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























