Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ഓഖി കൊടുങ്കാറ്റ് വിതച്ച നാശനഷ്ടങ്ങൾ നേരിടുന്നതിനു സർക്കാർ അനുവദിച്ച നഷ്ടപരിഹാരം ട്രഷറി നിയന്ത്രണത്തിൽ കുരുങ്ങുമെന്ന് സൂചന

08 DECEMBER 2017 02:48 PM IST
മലയാളി വാര്‍ത്ത

ഓഖി കൊടുങ്കാറ്റ് വിതച്ച നാശനഷ്ടങ്ങൾ നേരിടുന്നതിനു സർക്കാർ അനുവദിച്ച നഷ്ടപരിഹാരം ട്രഷറി നിയന്ത്രണത്തിൽ കുരുങ്ങുമെന്ന് സൂചന.150 കോടിയാണ് ചുഴലിയെ നേരിടാൻ സർക്കാർ അനുവദിച്ചിരിക്കുന്നത്.

മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം നൽകുമെന്നാണ് പ്രഖ്യാപനം. ഗുരുതര പരിക്ക് പറ്റിയവർക്ക് അഞ്ച് ലക്ഷം നൽകുമെന്നാണ് സർക്കാർ പറയുന്നത്.

ട്രഷറി ഇടപാടുകൾക്ക് നിയന്ത്രണം സജീവമാണ്. ശമ്പളം മാത്രമാണ് മാറി കൊടുക്കുന്നത്. ഫലത്തിൽ അത് നിയന്ത്രണമല്ല, അടച്ചുപൂട്ടൽ തന്നെയാണ്. പണ്ടാണ് ട്രഷറി പൂട്ടുന്നു എന്ന് പറഞ്ഞിരുന്നത്. പൂട്ടൽ എന്ന പഴയ വാക്കിന്റെ പുതിയ അർത്ഥമാണ് നിയന്ത്രണം. ഓഖി വന്നത് കാരണം സർക്കാർ കൂടുതൽ പ്രതിസന്ധിയിലായി.

അതിസമർത്ഥനായ ധനമന്ത്രിയായ ഐസക് ഇത്തരമൊരു സ്ഥിതിവിശേഷം മനപൂർവം സൃഷ്ടിച്ചതാണോ എന്ന് സംശയിക്കുന്നവരുമുണ്ട്. എന്നാൽ ചുഴലിയുടെ കാര്യത്തിൽ വസ്തുതകൾ അങ്ങനെയല്ല. കാരണം ഐസക്കിന്റെ സ്വന്തം മണ്ഡലവും ചുഴലിയുടെ പിടിയിലാണ്. എന്നാൽ ഐസക്ക് മനസുകൊണ്ട് വിചാരിച്ചിരുന്നെങ്കിൽ ട്രഷറി പൂട്ടുമായിരുന്നില്ല. 2006 ൽ ധനമന്ത്രി വക്കം പുരുഷോത്തമൻ കുളമാക്കിയ ട്രഷറിയാണ് ഐസക് ഏറ്റുവാങ്ങിയത്. അതിന് മുമ്പ് ധനമന്ത്രി ശങ്കരനാരായണനാണ് ട്രഷറി തുലച്ചത്. അക്കാലത്ത് മുഖ്യമന്ത്രി ആന്റണി ഡൽഹിയിൽ പോയ ടിക്കറ്റിന്റെ പണം നൽകാൻ പോലും സർക്കാരിന്റെ കൈയിൽ ഉണ്ടായിരുന്നില്ല. ശങ്കരനാരായണന്റെ കെടുകാര്യസ്ഥത മറികടക്കാൻ പ്രതിഭാശാലിയായ വക്കത്തിന് കഴിഞ്ഞില്ല.

പിന്നീട് ഐസക് മന്ത്രിയായതോടെ ധനമേഖലകൾ ഉണർന്നു. സാമ്പത്തിക ഉത്തേജന പാക്കേജുകൾക്ക് അദ്ദേഹം രൂപം കൊടുത്തു. അഴിമതി വിരുദ്ധ ഇമേജ് അദ്ദേഹഞ്ഞ ഏറെ സഹായിച്ചു. ധനകാര്യ വിദഗ്ദ്ധൻ എന്ന നിലയിലുള്ള ഐസക്കിന്റെ പ്രസിദ്ധി അദ്ദേഹത്തെ ഒരു പാട് സഹായിച്ചു. അദ്ദേഹം ചില മാജിക്കുകളുടെ സഹായത്തോടെ നമ്മുടെ സാമ്പത്തിക മേഖലയെ ഉണർത്തി. 2006 - 2011 കാലഘട്ടത്തിലാണ് ട്രഷറി പൂട്ടാതിരുന്ന ആദ്യ അഞ്ചു വർഷം. പിന്നീട് കെ.എം.മാണി ധനമന്ത്രിയായി. അദ്ദേഹവും ട്രഷറി പൂട്ടിയിട്ടില്ല. പിന്നീട് ഐസക് ധനമന്ത്രിയായി. അപ്പോഴാണ് പ്രതിസന്ധി രൂക്ഷമായത്.

ഐസക്കും പിണറായിയും തമ്മിൽ സ്വരചേർച്ചയില്ലെന്ന കാര്യം ഏറെ നാളായി പറഞ്ഞു കേൾക്കുന്നു. ഒരു കാലത്ത് നിറഞ്ഞു നിന്ന ഐസക്ക് നിശബ്ദനായതോടെയാണ് ഇത്തരമൊരു വാർത്ത പരന്നത്. 1500 കോടി വേണം ക്ഷേമപെൻഷൻ നൽകാൻ. ഡിസംബറിൽ രണ്ട് ശമ്പളം നൽകണം. ദിവസം അൻപത് കോടിയിൽ താഴെ മാത്രം ട്രഷറി വഴി ചെലവിട്ടാൽ മതിയെന്നാണ് സർക്കാർ നിർദ്ദേശം.

അതിനിടയിലാണ് ഓഖി വന്നത്. എന്ത് ചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ് ധനമന്ത്രി. കേന്ദ്രത്തിൽ നിന്നും പറയത്തക്ക ധനസഹായം ലഭിക്കുമെന്ന് പ്രതീക്ഷയില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (4 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (4 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends