Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചരിത്രത്തില്‍ ആദ്യമായൊരു അംഗീകാരം... പി വിജയന്‍ ഐപിഎസിന്റെ പേരെടുത്ത് പറഞ്ഞ് പ്രധാനമന്ത്രി വിജയനെ അനുമോദിച്ചു, കാഷ്ടപ്പാടില്‍ നിന്നും ഐപിഎസ് നേടിയ പി വിജയന്‍ പുതുതലമുറയ്ക്ക് പ്രചോദനം, കയ്‌പേറിയ ജീവിതയാഥാര്‍ത്ഥ്യങ്ങളെ നിശ്ചയദാര്‍ഢ്യം കൊണ്ട് മറികടന്ന ഈ ഐ.പി.എസുകാരന്റെ ജീവിതവിജയകഥ ഇങ്ങനെ

01 JANUARY 2018 10:27 AM IST
മലയാളി വാര്‍ത്ത

ശബരിമലയിലെ പുണ്യം പൂങ്കാവനത്തെ പ്രകീര്‍ത്തിച്ച് മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ശബരിമലയുടെ മാലിന്യനിര്‍മ്മാര്‍ജ്ജനത്തില്‍ വ്യത്യസ്തവഴികള്‍ തേടിയ 'പുണ്യം പൂങ്കാവനം' എന്ന പദ്ധതിക്ക് രൂപം നല്‍കിയ ശബരിമല സ്‌പെഷ്യല്‍ ഓഫീസറായിരുന്ന പി വിജയന്‍ ഐപിഎസിനേയും അദ്ദേഹം മന്‍ കീ ബാത്തില്‍ അനുമോദിച്ചു.

ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഐപിഎസുകാരന്റെ പേരെടുത്ത് പറഞ്ഞ് പ്രധാനമന്ത്രി അനുമോദിക്കുന്നത്. ഇത് പ്രത്യക്ഷത്തില്‍ കേരള പൊലീസിനുള്ള അംഗീകാരംകൂടിയാണ്. രാജ്യത്താകെ വ്യാപിച്ച സ്റ്റുഡന്റ്‌സ് പൊലീസ് പദ്ധതിയുടെ സൃഷ്ടാവും പി വിജയന്‍ ഐപിഎസാണ്.

രാഷ്ട്രപതിയുടേയും മുഖ്യമന്തിയുടേയും പൊലീസ് മെഡലുകള്‍ വാങ്ങിയിട്ടുണ്ട് ഈ കോഴിക്കോട്ടുകാരന്‍. സി.എന്‍.എന്‍ഐ.ബി.എന്നിന്റെ ഇന്ത്യന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡും പി വിജയന്‍ കരസ്ഥമാക്കിയിട്ടുണ്ട്.

ശബരിമലയുടെ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തില്‍ വ്യത്യസ്ത വഴികള്‍ തേടിയ 'പുണ്യം പൂങ്കാവനം' എന്ന പദ്ധതി ഇന്ത്യയിലെ തന്നെ ആദ്യത്തെ ശൂചികരണ പദ്ധതിയാണ്. മാലിന്യപ്രശ്‌നവും, പ്ലാസ്റ്റിക്കിന്റെ വ്യാപനവും പരിധി ലംഘിച്ചിരുന്ന ശബരിമലയില്‍ വ്യത്യസ്ത വഴിയിലൂടെയാണ് പദ്ധതി നടപ്പിലാക്കിയത്.

പൊലീസുകാരുടെ സഹായത്തോടെ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് നിയോഗിച്ചിരുന്ന തൊഴിലാളികളും, ഇവിടെ ജോലിക്കായി എത്തുന്ന വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാരും, അയ്യപ്പസേവാസംഘവും ചേര്‍ന്നാണ് ശബരിമലയെ ഇന്ന് കാണുന്ന പൂങ്കാവനമാക്കി മാറ്റിയത്.

മലയാളി ഐ.പി.എസ് ഉദ്യോഗസ്ഥനായ പി.വിജയന്റെ ജീവിത വിജയകഥ വിദ്യാര്‍ത്ഥികള്‍ക്ക് പഠനവിഷയമാകുന്നു. മൂന്നാം ക്ലാസ് ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികളുടെ സാന്മാര്‍ഗിക പാഠാവലിയിലാണ് വിജയന്റെ ജീവിതവിജയം പാഠ്യവിഷയമായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. ദേശീയ ചാനലായ സിഎന്‍എന്‍ഐബിഎന്നിന്റെ 2014 ലെ ഇന്ത്യന്‍ ഓഫ് ദ ഇയറിന്റെ അന്തിമ പട്ടികയില്‍ ഇടം നേടി മലയാളത്തിന്റെ അഭിമാനമാകുകയാണ് ഈ യുവ ഐ.പി.എസ് ഉദ്യോഗസ്ഥന്‍.

കയ്‌പേറിയ ജീവിതയാഥാര്‍ത്ഥ്യങ്ങളെ നിശ്ചയദാര്‍ഢ്യം കൊണ്ട് മറികടന്ന ഐ.പി.എസിന്റെ ഉന്നത ശ്രേണിയിലെത്തിയ മലയാളിയാണ് പി.വിജയന്‍. ഉപജീവനത്തിനു വേണ്ടി ഹൈസ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത് വിജയന്‍ കൂലിപ്പണിക്കിറങ്ങി. എസ്. എസ്. എല്‍.സി പരീക്ഷ ആദ്യ തവണ പരാജയപ്പെട്ടു. എന്നാല്‍ പ്രതികൂല ജീവിതയാഥാര്‍ത്ഥ്യങ്ങളെ നിശ്ചയദാര്‍ഢ്യം കൊണ്ട് നേരിട്ട വിജയന്‍, ഏവരുടെയും സ്വപ്‌നമായ സിവില്‍ സര്‍വ്വീസ് പരീക്ഷ പാസായി ഐ.പി.എസ് ഉദ്യോഗസ്ഥനായി. പുതുതലമുറയ്ക്കാകെ പ്രചോദനമായ ഈ ജീവിത വിജയഗാഥയാണ് ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികളുടെ മൂന്നാം കല്‍സ് സാന്മാര്‍ഗിക പാഠാവലിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ദി സീക്രട്ട് ഓഫ് ഹാപ്പിനെസ് എന്ന പുസ്തകത്തിലെ 12ാം അദ്ധ്യായം ഈ യുവ ഐ.പി. എസ് ഉദ്യോഗസ്ഥന്റെ ജീവിത വിജയഗാഥയാണ്. ഡിസിപ്ലിന്‍ ഇന്‍ ലൈഫ് എന്ന ഈ അദ്ധ്യായത്തിന്റെ തലക്കെട്ട് വിജയന്‍ ഓഫ് പുത്തൂര്‍മഠം എന്നാണ്. ഒരുപക്ഷേ കേരളത്തില്‍ സര്‍വ്വീസിലുള്ള ഒരു ഐ.പി.എസ് ഉദ്യോഗസ്ഥനെ പാഠാവലിയില്‍ ഉള്‍പ്പെടുത്തുന്ന ആദ്യ സംഭവമാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. തന്നെ കുറിച്ചുള്ള ഈ അദ്ധ്യായം പാവപ്പെട്ടവര്‍ക്ക് ജീവിത വിജയത്തിനു പ്രചോദനമാകട്ടെയെന്നാണ് വിജയന്റെ പ്രതികരണം. 

ഇന്ത്യയ്ക്കാകെ മാതൃകയായ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ ഉപജ്ഞാതാവാണ് ഡിഐജി കൂടിയായ വിജയന്‍. ഈ പദ്ധതി കണക്കിലെടുത്ത് ദേശീയ ചാനലായ സി. എന്‍. എന്‍. ഐ.ബി എന്‍ 2014 ലെ ഇന്ത്യന്‍ ഓഫ് ദ ഇയര്‍ പട്ടികയില്‍ വിജയനെ ഉള്‍പ്പെടുത്തി. ഫേസ് ബുക്ക് വോട്ടിംഗിന്റെ അടിസ്ഥാനത്തില്‍ വിജയന്‍ ഇപ്പോള്‍ അന്തമപട്ടികയിലാണ്. ഇതോടൊപ്പം സ്‌കൂള്‍ പാഠാവലിയില്‍ കൂടി ഉള്‍പ്പെട്ടത് വിജയന്റെ ജീവിത വിജയത്തിന്റെ തിളക്കം വര്‍ധിപ്പിക്കുന്നു.





അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (4 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (4 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (4 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (5 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (5 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (5 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (5 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (5 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (6 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (6 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (7 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (11 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (11 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (11 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (11 hours ago)

Malayali Vartha Recommends