ബോണക്കാട് കുരിശിന്റെ പേരില്‍ സംഘര്‍ഷമുണ്ടായത് വേദനാജനകമെന്ന് ആര്‍ച്ച് ബിഷപ്പ് എം. സൂസെപാക്യം

ബോണക്കാട് കുരിശിന്റെ പേരില്‍ സംഘര്‍ഷമുണ്ടായത് വേദനാജനകമെന്ന് ആര്‍ച്ച് ബിഷപ്പ് എം. സൂസെപാക്യം. അക്രമം ആരുടെ ഭാഗത്ത് നിന്നായാലും തെറ്റ് തന്നെയാണ്. അത് അന്വേഷിച്ച് നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. കുരിശു തകര്‍ന്നത് മിന്നലേറ്റാണെന്ന സര്‍ക്കാര്‍ വാദം വിശ്വസിക്കാന്‍ കഴിയില്ല. 'കുരിശിന്റെ വഴിയേ' തടയുന്നതിനായി നൂറുകണക്കിന് പൊലീസുകാരെയാണ് നിര്‍ത്തിയത്. അതിനാല്‍ സര്‍ക്കാര്‍ കരുതിക്കൂട്ടി ഇറങ്ങിയതാണെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രശ്‌നത്തിന് ചര്‍ച്ചകളിലൂടെ പരിഹാരം കാണാമെന്നാണ് കരുതുന്നതെന്നും സുസെപാക്യം പറഞ്ഞു. സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ വാക്കാല്‍ നല്‍കിയ ഉറപ്പു പ്രകാരമാണ് ഇന്നലെ വിശ്വാസികള്‍ കുരിശു സ്ഥാപിക്കാന്‍ പോയതെന്നാണ് മനസിലാക്കുന്നതെന്നും അക്രമം ഒഴിവാക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യത ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആരാധന സ്വാതന്ത്ര്യം നിഷേധിക്കപ്പെടരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
https://www.facebook.com/Malayalivartha


























