നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപ് നല്‍കിയ പരാതിയില്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി വിധി പറയുന്നത് മാറ്റി

നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്തായതിനെതിരെ നടന്‍ ദിലീപ് നല്‍കിയ പരാതിയില്‍ അങ്കമാലി മജിസ്‌ട്രേട്ട് കോടതി വിധി പറയുന്നത് മാറ്റി. ഈ മാസം 17ലേക്കാണ് മാറ്റിയത്.
പൊലീസാണ് കുറ്റപത്രം ചോര്‍ത്തിയതെന്നും ഇത് ദുരുദ്ദേശപരമാണെന്നും കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നുമാണ് ദിലീപിന്റെ ഹര്‍ജിയിലെ ആവശ്യം.
കുറ്റപത്രത്തിന് പുറമെ നിര്‍ണായകമായ മൊഴിപ്പകര്‍പ്പുകളും പുറത്ത് വന്നിരുന്നു. കാവ്യാ മാധവന്‍, മഞ്ജു വാര്യര്‍, മുകേഷ്, കുഞ്ചാക്കോ ബോബന്‍, റിമി ടോമി, സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ എന്നിവരുടെ മൊഴിപ്പകര്‍പ്പുകളാണ് പുറത്തു വന്നത്.
എന്നാല്‍ ദിലീപാണ് കുറ്റപത്രം ചോര്‍ത്തിയതെന്ന നിലപാടിലാണ് പൊലീസ്. കോടതിയില്‍ എത്തും മുമ്പേ കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്തായത് വിവാദമായിരുന്നു. നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്.
https://www.facebook.com/Malayalivartha



























