സെക്രട്ടറിയേറ്റില്‍ ലിഫ്റ്റ് ഓപ്പറേറ്റര്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് അന്‍പത്തിമൂവായിരം രൂപയാണ് അഭിലാഷ് തട്ടിയെടുത്തത്

സെക്രട്ടറിയറ്റില്‍ ജോലി വാഗ്ദാനം ചെയ്തു യുവതിയില്‍ നിന്നും പണം തട്ടിയ ആളെ മാറനല്ലൂര്‍ പൊലീസ് പിടികൂടി. നെയ്യാറ്റിന്‍കര ചായ്‌ക്കോട്ട്‌കോണം അത്തം ഹൗസില്‍ അഭിലാഷ് തങ്കപ്പന്‍ (36 ) ആണ് പിടിയിലായത്. വെളിയംകോട് ചന്ദ്രോദയത്തില്‍ പ്രവീണയില്‍ നിന്നും സെക്രട്ടറിയേറ്റില്‍ ലിഫ്റ്റ് ഓപ്പറേറ്റര്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് അന്‍പത്തിമൂവായിരം രൂപയാണ് ഇയാള്‍ പലപ്പോഴായി വാങ്ങിയത്. 2016ല്‍ സെക്രട്ടേറിയറ്റില്‍ വച്ച് 25000 രൂപയും പലപ്പോഴായി അക്കൗണ്ട് മുഖേനയും നേരിട്ടും ഇയാള്‍ തുക കൈപ്പറ്റുകയായിരുന്നു .
സെക്രട്ടറിയേറ്റില്‍ സെക്ഷന്‍ ഓഫീസര്‍ എന്ന് ധരിപ്പിച്ചിരുന്ന ഇയാള്‍ ജോലിക്കായി എഴുപത്തി അയ്യായിരം രൂപയാണ് ആവശ്യപ്പെട്ടിരുന്നതെന്നും തുക നല്‍കി ഒരുവര്‍ഷമായിട്ടും ജോലി ലഭിക്കാതായതോടെയാണ് പരാതി നല്‍കിയതെന്നും യുവതി പറഞ്ഞു . നെടുമങ്ങാട് ഡി വൈ എസ് പി ബി അനില്‍കുമാറിന്റെ നിര്‍ദേശാനുസരണം മാറനല്ലൂര്‍ എസ് ഐ ഷിബു ,സി പി ഓ പോലീസ് ഉദ്യോഗസ്ഥരായ സുരേഷ് , പ്രവീണ്‍ ,സുകേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. ജോലി വാഗ്ദ്ധാനം ചെയ്തു നിരവധി പേരില്‍ നിന്നും തുക വാങ്ങിയതായി സൂചന ഉണ്ടെന്നും കൂടുതല്‍ അന്വേഷണം നടക്കുന്നതായും പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha



























