ബാർബർഷോപ്പ് ഉടമയ്ക്ക് ലോട്ടറിയടിച്ച ഒരു കോടി രൂപയിൽനിന്ന് നികുതി ഇളവ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്

ഏറ്റുമാനൂർ സ്വദേശിയായ ബാർബർഷോപ്പുടമയ്ക്ക് സംസ്ഥാന സർക്കാരിന്റെ ഒരു കോടി രൂപ ലോട്ടറി അടിക്കുന്നത് കഴിഞ്ഞ വർഷമാണ്. ലോട്ടറി തുകയിൽനിന്നും നികുതി ഇളവ് വാഗ്ദാനം ചെയ്ത തട്ടിപ്പ് നടത്തിയ യുവാവ് പിടിയിലായി. കിടങ്ങൂർ തെക്കനാട്ട് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഏറ്റുമാനൂർ മംഗലത്ത് കുഴിയിൽ രതീഷിനെയാണ് (29)ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ എ.ജെ തോമസ് അറസ്റ്റ് ചെയ്തത്. ഇയാൾ ബാർബർഷോപ്പുടമയിൽനിന്നും 18 ലക്ഷം രൂപയാണ് തട്ടിയത്.
നികുതിയും പോയിട്ട് ബാർബർഷോപ്പുടമയ്ക്ക് 62 ലക്ഷം രൂപയാണ് കിട്ടിയത്. കാരുണ്യ പദ്ധതി അനുസരിച്ച് വീട്ടിൽ രോഗികൾ ആരെങ്കിലുമുണ്ടെങ്കിൽ നികുതിയിൽ ഇളവ് ലഭിക്കുമെന്ന് പ്രചരിപ്പിച്ചാണ് രതീഷ് തട്ടിപ്പ് നടത്തിയത്. നികുതി ഇളവ് വാഗ്ദാനം ചെയ്തു പല തവണയായി ഇയാൾ 18 ലക്ഷം രൂപ തട്ടുകയായിരുന്നു. തട്ടിപ്പ് മനസിലാക്കിയ ബാർബർഷോപ്പുടമ പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും തിരികെ നൽകാൻ രതീഷ് തയ്യാറായില്ല. തുടർന്ന് ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിട്ടുണ്ട്..
https://www.facebook.com/Malayalivartha


























