ഇന്ധനവില കുതിക്കുന്നു; കുറച്ച് ദിവസങ്ങൾകൊണ്ട് ഇന്ധന വിലകളില്‍ വന്‍ മാറ്റമാണ് ഉണ്ടാകുന്നത്; ഇന്ധനവില വർധിക്കുമ്പോഴും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകൾ മൗനം പാലിക്കുന്നു

ഇന്ധനവില വർധിച്ചുകൊണ്ടിരിക്കുകയാണ്. വില ക്രമാതീതമായാണ് ഉയരുന്നത്. നാളെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വാഹന പണിമുടക്ക് നടക്കാനിരിക്കുമ്പോഴും വില മാറ്റമില്ലാതെ തുടരുന്നു. ഇന്ധന വിലക്കയറ്റം വിവിധ മേഖലകളെ ഗുരുതരമായി ബാധിച്ചുകൊണ്ടിരിക്കുകയാണ്. ചരക്ക് കടത്തുകൂലി വര്‍ധിച്ചത് ചൂണ്ടിക്കാട്ടി വ്യപാരികള്‍ പലയിടത്തും അവശ്യസാധനങ്ങള്‍ക്ക് വില ഉയര്‍ത്തുന്നുണ്ട്.
നിര്‍മാണസാമഗ്രികളുടെ വില വര്‍ധിക്കുന്നത് കെട്ടിടനിര്‍മാണ മേഖലയെയും ബാധിച്ചിട്ടുണ്ട്. ലിറ്ററിന് 76 രൂപയും കടന്ന് പെട്രോള്‍ വില സര്‍വകാല ഡീസല്‍ വില ദിവസങ്ങളായി റെക്കോഡ് നിലയിലാണ്. തിരുവനന്തപുരത്ത് തിങ്കളാഴ്ച പെട്രോള്‍ ലിറ്ററിന് 76.12 രൂപയാണ് വില. ഡീസലിന് 68.40 രൂപയും. കൊച്ചിയില്‍ ഇത് യഥാക്രമം 74.80, 67.11രൂപയും കോഴിക്കോട്ട് 75.08, 67.46 രൂപയുമായിരുന്നു. തിങ്കളാഴ്ച മാത്രം പെട്രോളിന് 14ഉം ഡീസലിന് 19 പൈസയും കൂടി. ദിവസംതോറും ഇന്ധനവില കുതിക്കുേമ്ബാഴും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ നികുതി കുറച്ച് വില നിയന്ത്രിക്കാനോ എണ്ണക്കമ്ബനികളുടെ വില നിയന്ത്രണ അധികാരത്തില്‍ ഇടപെടാനോ തയാറായിട്ടില്ല. പെട്രോള്‍,- ഡീസല്‍ വിലകളിലെ അന്തരവും കുറഞ്ഞുവരുകയാണ്. ഇൗ മാസം മാത്രം പെട്രോള്‍ ലിറ്ററിന് 2.35ഉം ഡീസലിന് 3.53 രൂപയും കൂടി.
ഏഴ് മാസത്തിനിടെ കൂടിയത് യഥാക്രമം 8.64 രൂപയും 10.12 രൂപയുമാണ്. ഇപ്പോള്‍ പെട്രോള്‍, ഡീസല്‍ വിലകള്‍ തമ്മിലുള്ള വ്യത്യാസം 7.72 രൂപ മാത്രം. ഒരുവര്‍ഷം മുമ്ബ് ഇത് 12 രൂപയോളമായിരുന്നു. തിങ്കളാഴ്ച അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണവില ബാരലിന് 68.87 ഡോളറാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് ബാരലിന് 114 ഡോളര്‍ വരെ ഉയര്‍ന്നപ്പോള്‍ പോലുമില്ലാതിരുന്ന നിലയിലേക്ക് എണ്ണക്കമ്ബനികള്‍ ഇന്ധനവില ഉയര്‍ത്തുന്നത്. ഇത് രൂക്ഷമായ വിലക്കയറ്റത്തിനും അവശ്യവസ്തുക്കളുടെ ദൗര്‍ലഭ്യത്തിനും കാരണമാകും.
https://www.facebook.com/Malayalivartha


























