സുപ്രീംകോടതി ഇന്ന് 'ഹാദിയ' കേസ് പരിഗണിക്കും

ഹാദിയ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മതം മാറിയതും വിവാഹം കഴിച്ചതും സ്വന്തം ഇഷ്ടപ്രകാരമാണെന്നുള്ള ഹാദിയയുടെ മൊഴി കണക്കിലെടുക്കരുതെന്ന് വ്യക്തമാക്കി എന്‍ഐഎ നല്‍കിയ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതി പരിശോധിക്കും. ഹൈക്കോടതിയിലെ കേസില്‍ അനുകൂല ഉത്തരവ് ലഭിക്കുന്നതിനാണ് വിവാഹം കഴിച്ചതെന്നാണ് എന്‍ഐഎ കണ്ടെത്തല്‍. എന്‍ഐഎക്കെതിരെ കോടതി അലക്ഷ്യ നടപടി ആവശ്യപ്പെട്ട് ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയും കോടതിയുടെ പരിഗണനക്ക് വരും.
ഹാദിയയും ഷെഫിന്‍ ജഹാനും തമ്മിലുള്ള വിവാഹം ഹൈക്കോടതിയിലെ കേസില്‍ അനുകൂല ഉത്തരവ് ലഭിക്കാന്‍ വേണ്ടി ആയിരുന്നു എന്നാണ് എന്‍ഐഎ കണ്ടെത്തല്‍. വിവാഹ വെബ്‌സൈറ്റിലൂടെയാണ് ഷെഫിന്‍ ജഹാനെ കണ്ടെത്തിയത് എന്ന ഹാദിയയുടെ അവകാശവാദം തെറ്റാണ്.
സത്യസരണിയിലെ സൈനബയുടെ ഡ്രൈവറാണ് ഹാദിയക്ക് വിവാഹം കഴിക്കാനായി ഷെഫിന്‍ ജഹാനെ കണ്ടെത്തിയതെന്ന് എന്‍ഐഎ വ്യക്തമാക്കും. മസ്തിഷ്‌ക പ്രക്ഷാളനത്തിനു വിധേയയാക്കിയാണ് ഹാദിയയെ മതം മാറ്റുകയും വിവാഹം കഴിപ്പിക്കുകയും ചെയ്തത്. അതിനാല്‍ രണ്ടും സ്വമേധയാ ആണെന്നുള്ള മൊഴി കണക്കിലെടുക്കാന്‍ ആവില്ലെന്നും എന്‍ഐഎ വാദിക്കും. കോടതി നിര്‍ദേശപ്രകാരമുള്ള മേല്‍നോട്ടം ഇല്ലാതെ നടക്കുന്ന എന്‍ഐഎ അന്വേഷണം കോടതി അലക്ഷ്യമാണെന്നാണ് ഷെഫിന്‍ ജഹാന്റെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് എന്‍ഐഎക്കെതിരെ ഷെഫിന്‍ കോടതി അലക്ഷ്യ നടപടി ആവശ്യപ്പെടുക.
ഹാദിയ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത് വേ ടു നിക്കാഹ് എന്ന വിവാഹ വെബ്‌സൈറ്റിലൂടെയാണ് ഷെഫിന്‍ ജഹാനെ കണ്ടെത്തിയത് എന്നായിരുന്നു. എന്നാല്‍ ഈ വെബ്‌സൈറ്റ് പണം നല്‍കുന്നവര്‍ക്ക് മാത്രമേ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളു. ഹാദിയയുടെയും ഷെഫിന്‍ ജഹാന്റെയും വിവാഹം നടന്ന് പത്ത് ദിവസത്തിന് ശേഷം ആണ് ഷെഫിന്‍ ഈ വെബ്‌സൈറ്റില്‍ അക്കൗണ്ട് എടുത്തതെന്നും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























