2014ല്‍ ഓഡി കാര്‍ വാങ്ങാനും ബിസിനസ് നടത്താനുമാണ് ബിനോയിയും രാഹുലും 13 കോടി വായ്പ എടുത്തത്; ഇതിന്റെ 90 ശതമാനവും തിരികെ നല്‍കിയെന്നും രാഹുല്‍ അത് കമ്പനിക്ക് നല്‍കിയില്ലെന്നും ബിനോയ് കോടിയേരി

തനിക്കെതിരെ ദുബയില്‍ കേസില്ലെന്ന് ബിനോയ് കോടിയേരി വ്യക്തമാക്കി. കോടിയേരി ബാലകൃഷ്ണന്റെ മൂത്തമകന്‍ ദുബയില്‍ 13 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോയ്ക്ക് പരാതി ലഭിച്ചെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിനെ തുടര്‍ന്നാണ് ബിനോയ് തന്റെ ഭാഗം വിശദീകരിച്ചത്. കഴിഞ്ഞ നവംബറില്‍ ദുബയില്‍ പോയിരുന്നു. അന്ന് 60000 ദര്‍ഹം നല്‍കി കേസ് ഒത്തുതീര്‍പ്പാക്കിയിരുന്നു. തട്ടിപ്പ്
നടത്തിയിരുന്നെങ്കില്‍ തന്നെ അറസ്റ്റ് ചെയ്‌തേനേ എന്നും ബിനോയ് വ്യക്തമാക്കി. കൊട്ടാരക്കര സ്വദേശിയായ രാഹുല്‍കൃഷ്ണ എന്നയാളുമായി ബിനോയ് 2014 ദുബയില്‍ ബിസിനസ് നടത്തിയിരുന്നു. അതിനായാണ് രാഹുല്‍ വഴി ജാസ് ടൂറിസം കമ്പിയില്‍ നിന്ന് 13 കോടി രൂപ വാങ്ങിയത്.
വാങ്ങിയ പണത്തിന്റെ 90 തമാനവും പലിശ സഹിതം രാഹുല്‍ കൃഷ്ണയ്ക്ക് നല്‍കിയതാണ്. രാഹുല്‍ ആ പണം കനമ്പിക്ക് തിരികെ നല്‍കിയില്ലെന്നും ബിനോയ് വ്യക്തമാക്കി. താന്‍ നല്‍കിയ ഒരു ചെക്ക് ബൗണ്‍സ് ആയതിനാലാണ് കഴിഞ്ഞ നവംബറില്‍ ദുബയ് കോടതിയില്‍ ഹാജരായത്. അന്ന് പണം നല്‍കി കേസ് അവസാനിപ്പിച്ചതാണ്. കര്‍ശന നിയമങ്ങളാണ് അവിടെയുള്ളത്. ആ നിലയ്ക്ക് തട്ടിപ്പ് നടത്തിയ തന്നെ അന്നേ അവര്‍ക്ക് അറസ്റ്റ് ചെയ്യാമായിരുന്നില്ലേ എന്നും ബിനോയ് ചോദിക്കുന്നു. രണ്ട് മൂന്ന് വര്‍ഷമായി വായ്പ മുടങ്ങിയെന്നാണ് കമ്പനി നല്‍കിയ പരാതിയില്‍ പറയുന്നു. ഓഡി കാര്‍ വാങ്ങാന്‍ മൂന്ന് ലക്ഷത്തിലധികം ദര്‍ഹവും പിന്നീട് യു.എ.ഇയിലും ഇന്ത്യയിലും നേപ്പാളിലും ബിസിനസ് നടത്താന്‍ 45 ലക്ഷം യു.എ.ഇ ദര്‍ഹവും ബിനോയ് വാങ്ങിയെന്നും പരാതിയില്‍ ആരോപിക്കുന്നു.
വായ്പയുടെ ഈടായി ബിനോയിയുടെ ചെക്കുകള്‍ കമ്പനി വാങ്ങിയിരുന്നു. മൂന്ന് വര്‍ഷമായി ലോണ്‍ അടയ്ക്കാതിരുന്നതിനെ തുടര്‍ന്ന് കമ്പനി ഇവരെ സമീപിച്ചിരുന്നു. അവസാന നടപടി എന്ന നിലയ്ക്കാണ് തങ്ങള്‍ കോടതിയെ സമീപിച്ചതെന്ന് കമ്പനി സി.പി.എം പി.ബിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. അതേസമയം ഇങ്ങിനെയൊരു പരാതി കിട്ടിയെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി യെച്യൂരി വ്യക്തമാക്കിയില്ല.
https://www.facebook.com/Malayalivartha


























