അടുത്തകാലത്ത് പ്രമാദമായ കേസില്‍പ്പെട്ട ഒരു നടനെ കോടിയേരി സഹായിച്ചില്ല, അതിലുള്ള പകയാണോ മകന്‍ ബിനോയിക്കെതിരായ ഇപ്പോഴത്തെ ആരോപണത്തിന് കാരണം?

നാല് വര്‍ഷം മുമ്പ് നടന്ന പണമിടപാട് സംബന്ധിച്ച് കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയിക്കെതിരെ ഇപ്പോള്‍ ആരോപണം ഉയര്‍ന്നതിന് പിന്നില്‍ ഏറെ ദുരൂഹതകള്‍ ഉള്ളതായി റിപ്പോര്‍ട്ട്. പാര്‍ട്ടിയുമായോ, സര്‍ക്കാരുമായോ ബന്ധപ്പെട്ട കാര്യമല്ലെങ്കിലും സമ്മേളന കാലത്ത് ഇത്തരത്തിലൊരു വാര്‍ത്ത വന്നത് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് പലരും വ്യഖ്യാനിക്കുന്നുണ്ട്. അതേസമയം പരാതിക്കാരനായ രാഹുല്‍കൃഷ്ണ കെ.ബി ഗണേഷ്‌കുമാറിന്റെ അടുത്ത സുഹൃത്താണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. രാഹുല്‍ കൃഷ്ണയെ ഉപയോഗിച്ച് പ്രമുഖ നടന്‍ നടത്തുന്ന ബ്ലാക്ക്‌മെയിലിംഗ് തന്ത്രമാണിതെന്നും സൂചനകളുണ്ട്. നടനും ഗണേഷ്‌കുമാറും തമ്മില്‍ അടുത്തബന്ധമാണുള്ളത്. ഇത് സംബന്ധിച്ച് സി.പി.എം വൃത്തങ്ങള്‍ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് അറിയുന്നു.
പ്രമുഖ നടന് ദുബയില്‍ വലിയ ബിസിനസുകള്‍ നടത്തുന്നുണ്ട്. അതില്‍ ഭാര്യയ്ക്ക് ഉള്‍പ്പെടെ പങ്കാളിത്തമുണ്ട്. അടുത്ത കാലത്ത് പ്രമാദമായ ഒരു കേസില്‍ പെട്ട നടന്‍ അതില്‍ നിന്ന് ഊരിയെടുക്കാന്‍ കോടിയേരി ഉള്‍പ്പെടെയുള്ളവരുടെ സഹായം തേടിയിരുന്നു. സര്‍ക്കാര്‍ കേസില്‍ ശക്തമായ അന്വേഷണം നടത്തുന്നതിനാല്‍ ഇടപെടാനാവില്ലെന്ന് കോടിയേരി വ്യക്തമാക്കി. അത് ബിനീഷ് കോടിയേരിയുടെ സമ്മര്‍ദ്ദം മൂലമാണെന്നാണ് നടനും അദ്ദേഹത്തിന്റെ ഭാര്യയും ആരോപിച്ചത്. സിനിമയില്‍ നിന്ന് തന്നെ പുറത്താക്കാന്‍ ബിനീഷ് ശ്രമിക്കുന്നെന്നും നടന്‍ ആരോപിച്ചിരുന്നു. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുകയാണ്. താമസിക്കാതെ വിചാരണ തുടങ്ങും. കുറ്റപത്രത്തിലെ പല വിവരങ്ങളും നടന് എതിരായതിനാല്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന്റെ ഭാഗമായാണ് നാല് വര്‍ഷം മുമ്പുള്ള പണമിടപാട് ഇപ്പോള്‍ കുത്തിപ്പൊക്കിയതെന്ന് സൂചനകളുണ്ട്.
അതേസമയം മകനെതിരായ ആരോപണമായതിനാല്‍ അവന്‍ മറുപടി പറയും പാര്‍ട്ടി ഈ വിഷയത്തില്‍ ഇടപെടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ പ്രശ്‌നത്തിന് പല രാഷ്ട്രീയ മാനങ്ങളുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയാം. അതിനാല്‍ തിരക്കിട്ട നിയമസഭാ നടപടികള്‍ക്കിടയില്‍ നിന്ന് അദ്ദേഹം എ.കെ.ജി സെന്ററിലെത്തി കോടിയേരുമായി കൂടിക്കാഴ്ച നടത്തി. വിഷയം പാര്‍ട്ടി അന്വേഷിക്കേണ്ട കാര്യമില്ലെന്ന് പി.ബി അംഗം പൊളിറ്റ്ബ്യൂറോ അംഗം എം.എ ബേബി പറഞ്ഞു. സംഭവത്തിന്റെ വിശദാംശങ്ങള്‍ അറിയില്ലെന്നും ബിനോയ് ദുബായില്‍ ജോലിചെയ്തിട്ടുണ്ടെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























