ഇല്ലാത്ത വാര്‍ത്തകള്‍ പടച്ച് വിടുന്ന പരിപാടി മനോരമ ഇന്നും ഇന്നലെയും തുടങ്ങിയതല്ല, അതുകൊണ്ട് കോടിയേരിയുടെ മകനെതിരായ വാര്‍ത്തയ്ക്ക് പുതുമയില്ലെന്ന് പി.എം മനോജ്

കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ ദുബയില്‍ കേസുണ്ടെന്ന വാര്‍ത്ത പുറത്ത് കൊണ്ടുവന്ന മനോരമ പത്രത്തെ പരിഹസിച്ച് ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പി.എം. മനോജ്. ' സി പി ഐ എമ്മിന്റെ ഒരു നേതാവിന്റെ മകനെതിരെയും ദുബായില്‍ കേസ് നിലവിലില്ല. ഒരു മകനും ദുബായില്‍ നിന്ന് ഒളിച്ചോടി നാട്ടില്‍ നില്‍ക്കുന്നുമില്ല. 'നേതാവിന്റെ മകന്‍ നല്‍കിയ ചെക്കുകള്‍ മടങ്ങുകയും ആള്‍ ദുബായ് വിടുകയും ചെയ്ത സാഹചര്യത്തില്‍ ഇന്റര്‍പോളിന്റെ സഹായം തേടാന്‍ ദുബായ് പബ്ലിക് പ്രോസിക്യൂട്ടര്‍! നിര്‍ദേശം നല്‍കിയെന്നാണു കമ്പനി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.' 'ഒരു വര്‍ഷത്തിലേറെയായി ദുബായില്‍ നിന്നു വിട്ടുനില്‍ക്കുകയാണത്രെ.' 'അത് ഉടനെ ഉണ്ടായില്ലെങ്കില്‍ ഇന്റര്‍പോള്‍ നോട്ടീസിനുള്ള നടപടികളുമായി മുന്നോട്ടുപോകും.'ഇങ്ങനെയൊക്കെ മനോരമ എഴുതിയിട്ടുണ്ട്. പലതും പരസ്പര വിരുദ്ധം. അറിയുന്നു, ഉണ്ട്, ഉണ്ടത്രേ ശൈലി വീണ്ടും ജനിക്കുന്നു. എന്ന് പി.എം മനോജ് പരിഹസിക്കുന്നു.
പാര്‍ട്ടി സി സി യോഗത്തില്‍ എന്താണ് അജണ്ട എന്ന് കാരാട്ടിനോട് യെച്ചൂരി ചോദിച്ചു എന്ന് എഴുതിയതും ഇതേ പത്രമാണ്. സമ്മേളന കാലമാണ്. ആരെങ്കിലും പരാതി എഴുതി നല്‍കിയെന്ന് വാര്‍ത്ത നല്‍കിയാല്‍ അതിനു മൂല്യമുണ്ടെന്ന് മനോരമയുടെ കച്ചവട ബുദ്ധിക്കു നന്നായറിയാം. ആര്‍ക്കെങ്കിലും എതിരെ കേസ് ഉണ്ടെങ്കില്‍ അത് നടക്കട്ടെ. ഇല്ലാത്ത കേസ് നിങ്ങള്‍ സൃഷ്ടിക്കരുത്.
പണ്ടു, ഇ കെ നായനാര്‍ പരസ്യ വോട്ട് ചെയ്‌തെന്ന് വാര്‍ത്ത നല്‍കുകയും ആ വാര്‍ത്ത ഉള്‍പ്പെടെ നായനാര്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കുകയും ചെയ്ത പത്രമാണ് മനോരമ. ഇത്തരം വാര്‍ത്തകള്‍ ഇനിയും പ്രതീക്ഷിക്കുന്നുണ്ട്. ഇന്നും ഇന്നലയെയും തുടങ്ങിയതല്ല എന്നത് കൊണ്ട് പുതുമ തോന്നുന്നില്ല.
https://www.facebook.com/Malayalivartha


























