ഔദ്യോഗിക വസതിയിൽ വെച്ച് ഉപദ്രവിച്ചിട്ടില്ല; ഫോണിൽ അശ്ലീലം പറഞ്ഞത് ശശീന്ദ്രനാണെന്ന് ഉറപ്പില്ല; ശശീന്ദ്രനെതിരെ പരാതിയില്ലെന്ന് മാധ്യമ പ്രവർത്തക

മുൻ മന്ത്രി എ.കെ ശശീന്ദ്രനെതിരായ ഫോൺ കെണി വിവാദത്തിൽ പരാതിയില്ലെന്ന് മാധ്യമ പ്രവർത്തക. ഔദ്യോഗിക വസതിയില്‍ വച്ച് മോശമായി പെരുമാറിയിട്ടില്ല. ഫോണില്‍ അശ്ലീലം പറഞ്ഞത് ശശീന്ദ്രനാണെന്ന് ഉറപ്പില്ല എന്നും യുവതി കോടതിയിൽ മൊഴി നൽകി.തിരുവനന്തപുരം സിജെഎം കോടതിയിലാണ് യുവതി മൊഴി നല്‍കിയത്.
മന്ത്രിയായിരിക്കെ ശശീന്ദ്രന്‍ യുവതിക്ക് സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് അശ്ലീല സംഭാഷണം നടത്തിയെന്നായിരുന്നു പരാതി. പരാതിയെ തുടർന്ന് ശശീന്ദ്രൻ മന്ത്രി സ്ഥാനം രാജി വെച്ചിരുന്നു. പിന്നീട് തനിക്ക് പരാതിയില്ലെന്നും കോടതിക്കുപുറത്ത് കാര്യങ്ങള്‍ ഒത്തുതീര്‍പ്പായെന്നും മുമ്പ് പരാതിക്കാരി പറഞ്ഞിരുന്നു. കേസില്‍ ഈ മാസം 27ന് കോടതി വിധി പറയും.
https://www.facebook.com/Malayalivartha


























