എംഎല്‍എ സ്വരാജിനൊപ്പമുള്ള ഫോട്ടോ ഉപയോഗിച്ച് അപവാദപ്രചരണം... മാധ്യമപ്രവര്‍ത്തക ഡി ജി പിക്ക് പരാതി നല്‍കി

തന്റെ ഫോട്ടോവച്ച് സോഷ്യല്‍ മീഡിയയിലൂടെയുള്ള അധിക്ഷേപത്തിനും അപവാദ പ്രചരണത്തിനുമെതിരെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഷാനി പ്രഭാകര്‍ കടുത്ത നിയമ നടപടിയിലേക്ക്. തൃപ്പുണ്ണിത്തറ എംഎല്‍എ എം.സ്വരാജിനൊപ്പം ലിഫ്റ്റില്‍ നില്‍ക്കുന്ന ഷാനിയുടെ ഫോട്ടോ ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിലൂടെ വലിയ തോതിലുള്ള അപവാദ പ്രചരണമാണ് നടക്കുന്നത്. ലോക്‌നാഥ് ബഹ്‌റയ്ക്കാണ് ഷാനി പരാതി നല്‍കിയത്. ശക്തമായ നടപടി സ്വീകരിക്കുമെന്ന ഡി ജി പി ഉറപ്പ് നല്‍കിയിട്ടുണ്ട്. സ്ത്രീ എന്ന രീതിയില്‍ എന്റെ അന്തസിനെയും വ്യക്തി എന്ന നിലയില്‍ സ്വകാര്യതയെയും ബാധിക്കുന്ന പ്രസ്തുതനടപടിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഷാനി പരാതിയില്‍ പറയുന്നു.സോഷ്യല്‍ മീഡിയയിലൂടെ ഷാനി തന്നെ പരാതിയുടെ പൂര്‍ണരൂപം പുറത്തുവിട്ടിട്ടുണ്ട്.
ഡി.ജി.പിക്ക് നല്‍കിയ പരാതി
സര്‍,
ഞാന്‍ ഷാനി പ്രഭാകരന്‍, മനോരമന്യൂസ് ചാനലില്‍ മാധ്യമപ്രവര്‍ത്തകയാണ്. ഇന്നലെ മുതല്‍ എനിക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്റുകളുമായി ഒരു സംഘം ആളുകള്‍ ഫേസ്ബുക്കിലും വാട്‌സാപ്പിലും അപവാദപ്രചാരണം നടത്തുന്നു. സുഹൃത്തും എം.എല്‍.എയുമായ എം.സ്വരാജിനൊപ്പം ലിഫ്റ്റില്‍ നില്‍ക്കുന്ന ഫോട്ടോ ഉപയോഗിച്ച് അങ്ങേയറ്റം മോശമായ രീതിയില്‍ സംഘടിതമായി പ്രചരിപ്പിക്കുകയാണ്.
ലൈംഗികച്ചുവയോടെയുള്ള പരാമര്‍ശങ്ങളുമായി അധിക്ഷേപം നടത്തുകയാണ്. സ്ത്രീ എന്ന രീതിയില്‍ എന്റെ അന്തസിനെയും വ്യക്തി എന്ന നിലയില്‍ സ്വകാര്യതയെയും ബാധിക്കുന്ന പ്രസ്തുതനടപടിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. അപവാദപ്രചരണം നടത്താനായി ഉപയോഗിച്ചിരിക്കുന്ന പോസ്റ്റുകളുടെ ലിങ്കുകളും വിശദാംശങ്ങളും ഇതോടൊപ്പം ചേര്‍ക്കുന്നു.
ഷാനി പ്രഭാകരന്‍
ചീഫ് ന്യൂസ് പ്രൊഡ്യൂസര്‍
മനോരമന്യൂസ്
കൊച്ചി

https://www.facebook.com/Malayalivartha


























