സഹോദരനെ തൊഴിച്ച് കൊന്നു; അനുജന് കഠിനതടവും ജീവപര്യന്തവും പിഴയും

സഹോദരനെ തൊഴിച്ച് കൊന്ന സംഭവത്തിൽ അനുജന് പറവൂര്‍ അഡീഷണല്‍ ഡിസ്ട്രിക്‌ട് ആന്‍ഡ് സെക്ഷന്‍സ് കോടതി കഠിനതടവും ജീവപര്യന്തവും പതിനായിരം രൂപ പിഴയും വിധിച്ചു. 2014 ഡിസംബര്‍ 16 ന് രാത്രിലായിരുന്നു കൊലപാതകം നടന്നത്. പള്ളിപ്പുറം പാടത്തുപറമ്പില്‍ ഗോവിന്ദന്റെ മകന്‍ സന്തോഷി (51)നെ സഹോദരന്‍ സിനേഷ് (46) ചവിട്ടി കൊല്ലുകയായിരുന്നു.
പള്ളിപ്പുറം ജനതാ ബീച്ച് റോഡിന് വടക്കുവശത്തുള്ള ഇവരുടെ തറവാട്ടുവീടിന്റെ മുറ്റത്തുവച്ച് സിനേഷ് സന്തോഷിനെ അടിക്കുകയും നെഞ്ചിലും തലയിലും വയറ്റിലും ശക്തമായി ചവിട്ടിട്ടുകയും ചെയ്തു. ഇതേതുടർന്ന് തലച്ചോറില്‍ ആന്തരിക രക്തസ്രാവം ഉണ്ടായതാണു സന്തോഷിന്റെ മരണത്തിനു കാരണമായത്. അവിവാഹിതനായിരുന്ന സന്തോഷ് വീട്ടില്‍ വരുന്നത് സിനേഷ് എതിര്‍ത്തിരുന്നു. സംഭവം നടന്ന ദിവസമുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
https://www.facebook.com/Malayalivartha


























