ആത്മാവിനെ വേർപെടുത്തി ദൈവത്തെ കാണുന്നതിന്റെ സുഖമറിഞ്ഞ് മാതാപിതാക്കളെയും സഹോദരിയെയും മൃഗീയമായി കൊലപ്പെടുത്തിയ കെഡൽ ജിൻസൺ ജീവനുമായി മല്ലിട്ട് അതീവ ഗുരുതരാവസ്ഥയിൽ...

കെഡലിന്റെ നില അതീവ ഗുരുതരാവസ്ഥയിലാണെന്ന് മെഡിക്കൽ കോളേജ് ഡോക്ടർമാർ വ്യക്തമാക്കി. വെന്റിലേറ്ററിൽ തുടരുന്ന കെഡലിന്റെ ആരോഗ്യ നില ഒട്ടും തന്നെ തൃപ്തികരമല്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി. സി റ്റി സ്കാനിൽ കുഴപ്പമൊന്നും കണ്ടില്ലെങ്കിലും ശ്വാസകോശത്തിന്റെ പ്രവർത്തനം പൂർവ സ്ഥിതിയിലാകാത്തതാണ് ആശങ്കയുയർത്തുന്നത്. ഇന്ന് വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ മെഡിക്കൽ ബോർഡ് കൂടി ആരോഗ്യ നില പരിശോധിക്കും. കഴിഞ്ഞ ദിവസം രാവിലെയാണ് കെഡൽ ജിന്‍സനെ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അപസ്മാരത്തെ തുടര്‍ന്നു ഭക്ഷണം ശ്വാസനാളത്തില്‍ കയറിയതാണു പ്രശ്നമായത്. മാതാപിതാക്കള്‍ ഉള്‍പ്പെടെ നാല് പേരെ മൃഗീയമായി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി കേഡലിന്റെ മനസ്സ് കൊടും ക്രിമിനലിന്റേതാണെന്ന് മനശാസ്ത്ര വിദഗ്ധർ കണ്ടെത്തിയിരുന്നു. ആസ്ട്രല്‍ പ്രൊജക്ഷന്‍ പരീക്ഷണത്തിന്റെ ഭാഗമായാണ് കൊലപാതകങ്ങള്‍ നടത്തിയതെന്നാണ് കേഡൽ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നത്.
തന്റെ മാതാപിതാക്കള്‍ കാട്ടിയ അവഗണനയിലുള്ള പകയാണ് കൊലപാതകം നടത്താന്‍ കാരണമെന്നാണ് കേഡല്‍ ജിന്‍സന്‍ രാജ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നത്. വര്‍ഷങ്ങളായി മാതാപിതാക്കള്‍ തന്നോട് പുലര്‍ത്തിയിരുന്ന അവഗണന സഹിക്കാവുന്നതിലും അപ്പുറമായിരുന്നെന്നും തനിക്ക് ഒരു പ്രാധാന്യവും നല്‍കാതെ സഹോദരിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുകയും എപ്പോഴും തന്നെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങള്‍ തന്റെ മനസ്സില്‍ കൂടുതല്‍ വൈരാഗ്യത്തിന് ഇടയാക്കിയിരുന്നുവെന്നാണ് കേഡല്‍ ചോദ്യം ചെയ്യല്‍ വേളയില്‍ വ്യക്തമാക്കിയിരുന്നത്.
ശരീരത്തില്‍ നിന്നും ആത്മാവ് വേര്‍പെടുന്നത് കാണാനും ആത്മാവുമായി സംസാരിക്കാനുമാണ് താന്‍ കൊലപാതകം നടത്തിയതെന്നും തനിക്ക് സിദ്ധിയും ശക്തിയുമുണ്ടെന്നായിരുന്നു കേഡല്‍ പറഞ്ഞിരുന്നത്. മാതാപിതാക്കളെ കൊലപ്പെടുത്താന്‍ മാസങ്ങളായി പദ്ധതി തയാറാക്കിയിരുന്നുവെന്നും കേഡല്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു. തെളിവുകള്‍ ഒന്നും അവശേഷിപ്പിക്കാതെ മൃതദേഹങ്ങള്‍ കത്തിച്ച് കുഴിച്ച് മൂടാനായിരുന്നു പദ്ധതിയിട്ടിരുന്നത്.
മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും കൊലപ്പെടുത്തിയതില്‍ യാതൊരു കുറ്റബോധവും ഭാവ വ്യത്യാസവുമില്ലാതെയാണ് ചോദ്യം ചെയ്യല്‍ വേളയില്‍ കേഡല്‍ പെരുമാറിയിരുന്നത്. ആസ്ട്രല്‍ പ്രൊജക്ഷനെക്കുറിച്ച് കഴിഞ്ഞ പത്ത് വര്‍ഷമായി പഠനം നടത്തി വന്നിരുന്നുവെന്നും കേഡല്‍ വെളിപ്പെടുത്തിയിരുന്നു. ഇന്റര്‍നെറ്റിലൂടെ ആസ്ട്രല്‍ പ്രൊജക്ഷന്റെ കാര്യങ്ങള്‍ വിവിധ സൈറ്റുകളില്‍ നിന്നും മനസിലാക്കിയിരുന്നു. കൂടാതെ പുസ്തകങ്ങളും വായിക്കുക പതിവായിരുന്നു.
അറസ്റ്റിലായ കേഡല്‍ ഓരോ ദിവസവും മൊഴി മാറ്റി പൊലീസിനെ വട്ടം ചുറ്റിച്ചുകൊണ്ടിരിക്കുകയാണ്. കൊലയ്ക്കു പിന്നിലെ യഥാർഥ കാരണം കണ്ടെത്താനാകാതെ മൊഴിക്കു പിന്നാലെ നടക്കുകയാണുപോലീസും . പിതാവിന്റെ സ്വഭാവദൂഷ്യമാണു കൊലയ്ക്കു പ്രേരിപ്പിച്ചതെന്നും വിഷം കൊടുത്തു കൊല്ലാനാണ് ആദ്യം പദ്ധതി ഇട്ടതെന്നുമാണ് ഒടുവിലായി ഇയാൾ പൊലീസിനോടു പറഞ്ഞത്.
https://www.facebook.com/Malayalivartha


























