Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ടി പി വധക്കേസ് പ്രതികൾക്ക് വഴിവിട്ടുള്ള സഹായങ്ങൾ; ഫോൺ വിളി മുതൽ പരോൾ വരെ വിവാദങ്ങൾ ഉയർന്നപ്പോഴും സഹായങ്ങൾ തുടർന്നു...മലയാളിവാർത്ത അന്വേഷണം

26 JANUARY 2018 03:21 PM IST
മലയാളി വാര്‍ത്ത

ടി പി വധക്കേസ് പ്രതികൾ ജയിലിൽ അനുഭവിക്കുന്ന പരാമസുഖങ്ങളെപ്പറ്റി ആദ്യം മുതൽ തന്നെ പരാതി ഉണ്ടായിരുന്നു. വിചാരണ തടവുകാരായി ജയിലിൽ എത്തിയപ്പോൾ മുതൽ അവർ ആ ആനുകൂല്യം യാതൊരു തടസവും ഇല്ലാതെ അനുഭവിച്ചിരുന്നു. ഈ പ്രതികൾക്ക് ജയിലിൽ കിട്ടുന്ന പ്രത്യേക ആനുകുല്യത്തെ പറ്റി പരാതികൾ ഉയർന്നിരുന്നെങ്കിലും അതൊന്നും പ്രതികൾക്ക് കിട്ടുന്ന ആനുകുല്യത്തെ ബാധിച്ചിരുന്നില്ലെന്നാണ് ഇപ്പോഴത്തെ സംഭവങ്ങൾ സൂചിപ്പിക്കുന്നത്.

കേരളത്തെ ഞെട്ടിച്ച് ടി.പി വധക്കേസിലെ പ്രതികളായ കൊടി സുനി, ടി.കെ രജീഷ് എന്നിവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന്റെ സി.സി ടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കേസിലെ മറ്റൊരു പ്രതിയായ മുഹമ്മദ് ഷാഫി മദ്യപിച്ച് കുഴഞ്ഞാടുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. പ്രതികള്‍ ജയിലിനുള്ളില്‍ സിഗരറ്റ് വലിക്കുന്നതും സി.സി ടിവി ക്യാമറകളില്‍ പതിഞ്ഞിരുന്നു. ടിപി വധക്കേസ് പ്രതി അണ്ണന്‍ സിജിത്തിന്‍റെ സെല്ലില്‍ നിന്നും പിടിച്ചെടുത്ത ഫോണുകള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ജയിനുള്ളില്‍ ഉപയോഗിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പൂജപ്പുര ജയില്‍ ടവറില്‍ നിന്നും മാത്രമായി 15000 ത്തിലധികം വിളികളാണ് രണ്ടു സിമ്മുകളില്‍ നിന്നായി പുറത്തേക്ക് പോയിരുന്നത്.

ഭാസ്‍കര കാരണവര്‍ വധക്കേസിലെ പ്രതി ബാസിത്ത് അലി, അണ്ണന്‍ സിജിത്ത് എന്നിവരെ പാര്‍പ്പിച്ചിരുന്ന സെല്ലില്‍ നിന്നാണ് രണ്ട് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിരുന്നത്. ഒരു വർഷത്തിലേറെയായി പൂജപ്പുര ടവറിലായിരുന്നു ഈ രണ്ടു ഫോണുകളും ഉണ്ടായിരുന്നത്. മേട്ടുക്കട, തിരുവനന്തപുരം മെഡിക്കല്‍ കോളജ്, ആലപ്പുഴ എന്നീ ടവറുകളിലും ഈ ഫോണുകള്‍ ഉപയോഗിച്ചിട്ടുണ്ട്. പ്രതികള്‍ ജയിലിനകകത്തു മാത്രമല്ല, ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോഴും പരോളിന് ഇറങ്ങിയപ്പോഴുമെല്ലാം ഫോണുകള്‍ ഉപയോഗിച്ചിട്ടുണ്ട്.

ബാസിത്ത് അലിയാണ് ഫോണുകള്‍ പരോളിന് പോയപ്പോള്‍ കൊണ്ടുപോയതെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ജയിലിന് പുറത്തുപോയി പ്രതികള്‍ എത്തുമ്പോൾ  ശരീര പരിശോധന നടത്തേണ്ടതുണ്ട്. പക്ഷേ ജയില്‍ ഫോണ്‍ കടത്താനും ഉപയോഗിക്കാനും ജയില്‍ ജീവനക്കാരുടെ സഹായം ഇവര്‍ക്ക് ലഭിച്ചിരുന്നുവെന്ന് ഇതോടെ വ്യക്തമായി. ജയില്‍ ആശുപത്രിയിലാണ് ഫോണ്‍ ചാര്‍ജ്ജ് ചെയ്തിരുന്നതെന്നും ഇതിന് ചില ജീവനക്കാരുടെ സഹായം ലഭിച്ചിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് വഴിവിട്ട് പരോൾ അനുവദിച്ചിരുന്നത് വൻ വിവാദമായിരുന്നു.  പതിമൂന്നാം പ്രതി പി.കുഞ്ഞനന്തന് 144 ദിവസവും എട്ടാം പ്രതി കെ.സി.രാമചന്ദ്രന് 90 ദിവസവും പരോള്‍ അനുവദിച്ചിരുന്നത്. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമയ്ക്ക് ജയില്‍മേധാവി നല്‍കിയ മറുപടിയിലാണ് നിയമലംഘനം വ്യക്തമായത്.

വര്‍ഷത്തില്‍ പരമാവധി 60 ദിവസം പരോളെന്ന നിയമം മറികടന്നാണ് പ്രധാന പ്രതികള്‍ക്ക് പുറത്തിറങ്ങാനുള്ള അനുമതി നല്‍കിയത്. ഇങ്ങനെ  ടി പി വധക്കേസ് പ്രതികൾ ഒരു തടസവുമില്ലാതെ ജയിലിൽ സുഖ സൗകര്യങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുമ്പോഴാണ് മലയാളിവാർത്ത ജയിലിലെ കഞ്ചാവ് കച്ചവടം പുറത്ത് കൊണ്ടുവന്നത്

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ഒരു തടവുകാരന്റെ കരളലിയിക്കുന്ന കത്ത് മനുഷ്യാവകാശകമ്മീഷന്; ബീഡിയും കഞ്ചാവും സഹതടവുകാര്‍ക്ക് വിറ്റ് അനൂപ് സമ്പാദിക്കുന്നത് പ്രതിമാസം 50,000 രൂപ; എതിര്‍ക്കുന്നവരെ മൃഗീയമായി മര്‍ദ്ദിക്കും; ജീവിതം സുഖസൗകര്യങ്ങള്‍ക്കു നടുവില്‍ See more at: 

http://www.malayalivartha.com/news/kerala/83608

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (7 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (8 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (9 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (10 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (10 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (10 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (11 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (12 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (12 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (12 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (12 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (13 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (13 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (13 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (13 hours ago)

Malayali Vartha Recommends