ഭാരതീയർക്ക് റിപ്പബ്ലിക്ക് ദിന സമ്മാനമായി ഇന്ത്യയെ ഒറ്റികൊടുക്കുന്നവരുടെ വിവരങ്ങൾ പുറത്ത് വിട്ട് മല്ലു ഹാക്കർമാർ ; ഗവണ്മെന്റ് സംവിധാനങ്ങൾക്ക് പോലും ലഭിക്കാത്ത വിവരങ്ങൾ കണ്ടുപിടിച്ചത്തിനു പിന്നിൽ ഒരുകൂട്ടം മലയാളി ടെക്കികൾ

മല്ലു സൈബർ സോൾജിയേഴ്സ് എന്ന സൈബർ കൂട്ടായ്മയെപ്പറ്റി ലോകം അറിഞ്ഞു തുടങ്ങിയത് 2014 മുതലാണ്. രാജ്യത്തിനകത്ത് ശാന്തിയും സമാധാനവും നിലനിർത്തുക എന്നതാണ് ഈ മല്ലു സൈബർ കൂട്ടായ്മയുടെ ലക്‌ഷ്യം. ഇത്തവണ ഒരു റിപ്പബ്ലിക്ക് സമ്മാനവുമായാണ് മല്ലു ടെക്കികൾ വന്നിരിക്കുന്നത്. മറ്റൊന്നുമല്ല ഭാരതീയർക്ക് സമ്മാനമായി പാക്കിസ്ഥാന്റെ വെബ്സൈറ്റ് തന്നെ ഹാക്ക് ചെയ്തു. ഇന്ത്യക്കുള്ളിൽ നിന്ന് തന്നെ ഇന്ത്യയ്‌ക്കെതിരെ പ്രവർത്തിക്കുന്നവരുടെ വിവരങ്ങളാണ് അത്. ഈ ലിസ്റ്റിൽ ഐസിസ് തീവ്രവാദികളും ഉൾപ്പെടുന്നു. ഗവൺമെന്റ് സംവിധാനങ്ങൾക്കുപോലും കണ്ടെത്താൻ കഴിയാത്ത പല നിർണായക തെളിവുകളും ഈ മല്ലു ഹാക്കർമാർ കണ്ടുപിടിക്കാറുണ്ട്. എന്തായാലും ഈ വിവരങ്ങൾ ദേശീയ അന്വേഷണ അജൻസികൾക്ക് നിർണായകമായ ഒരു തെളിവ് തന്നെയാണ്.
മത തീവ്രവാദവും അക്രമ രാഷ്ട്രീയവുമല്ല .. രാഷ്ട്രമാണ് മാതൃരാജ്യമാണ് ഏറ്റവും വലിയ ലക്ഷ്യം എന്ന് ഒരുവട്ടം കൂടി വിളിച്ച് പറഞ്ഞുകൊണ്ട് ഏവർക്കും ഒരിക്കൽ കൂടി റിപ്പബ്ലിക്ക് ദിനാശംസകൾ എന്ന് പറഞ്ഞു കൊണ്ടാണ് 50 തീവ്രവാദികളുടെ വിവരങ്ങൾ മല്ലു ഹാക്കർമാർ വിവരങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. മുൻപും ഇത്തരത്തിലുള്ള വിവരങ്ങൾ ഇവർ പുറത്ത് വിട്ടിരുന്നു. ഇന്ത്യയിൽ ജീവിച്ചുകൊണ്ട് പാകിസ്ഥാനും ചൈനക്കും വേണ്ടി വിഘടന വാദവും തീവ്രവാദവും പ്രവർത്തിക്കുന്നവരുടെ വിവരങ്ങളായായിരുന്നു അത്. #op_kashmir_part_1 ലൂടെ ആയിരുന്നു ആ വിവരങ്ങൾ പുറത്ത് വിട്ടിരുന്നത്. #op_kashmir_part_2 ലൂടെയാണ് തീവ്രവാദികളെ പറ്റി നിർണായകമായ ഈ വിവരങ്ങൾപുറത്ത് വിട്ടിരിക്കുന്നത്. കേരളത്തിന് അകത്തും പുറത്തുമായി പ്രവർത്തിക്കുന്ന ഈ മലയാളി കൂട്ടായ്മ അന്വേഷണ അജൻസികൾക്ക് ഒരു സഹായം കൂടെയാണ്.
ഇന്ത്യക്കാരെ അപമാനിച്ച ഇംഗ്ലീഷ് പത്രമായ ന്യുയോർക്ക് ടൈംസായിരുന്നു ഈ മല്ലു ഹാക്കർമാരുടെ ആദ്യ ഇര. ഒടുവിൽ മല്ലു ഹാക്കർമാരുടെ മുന്നിൽ പിടിച്ച് നില്ക്കാൻ പറ്റാതെ അവസാനം അവർക്ക് മുട്ടുകുത്തേണ്ടി വന്നു. മല്ലൂസിന്റെ അടുത്ത ഇര ബാഡ്മിന്റൽ താരം സാക്ഷാൽ മറിയ ഷറപ്പോവ ആയിരുന്നു. അതും വെറുതെയല്ല തുടർന്ന് ലോക ക്രിക്കറ്റ് ദൈവം സച്ചിനെ അറിയില്ല എന്ന് പറഞ്ഞതുതന്നെ കാര്യം.
അവിടെയും തീർന്നില്ല മല്ലൂസിന്റെ ഹാക്കിങ് പരിപാടി മലയാളികളുടെ സ്വന്തം ലാലേട്ടനെ തൊട്ടുകളിച്ചാൽ അങ്ങനെ വെറുതെ വിടാൻ പറ്റുമോ. 2014 ഇൽ മോഹൻലാലിന്റെ സൈറ്റ് പാക്ക് ഹാക്കേഴ്സ് ഹാക്ക് ചെയ്തപ്പോൾ മല്ലു സൈബർ സോൾജിയേഴ്‌സ് പ്രതികാരമായി പാക്കിസ്ഥാൻ ഗവണ്മെന്റ് യൂണിവേഴ്‌സിറ്റി, റയിൽവെ തുടങ്ങി നിരവധി ഗവണ്മെന്റ് സൈറ്റുകൾ എന്നിവ തങ്ങളുടെ കൈക്കുള്ളിലാക്കി. ലാലേട്ടന്റെ വെബ്സൈറ് തൊട്ടുകളിച്ചതിന് പാക്കിസ്ഥാൻ ഗവണ്മെന്റ് സൈറ്റിൽ 'നീ പോ മോനെ ദിനേശാ...'എന്ന സന്ദേശത്തോടുകൂടി മോഹൻലാലിന്റെ ചിത്രം പ്രദർശിപ്പിച്ചാണ് ഈ മല്ലു ഹാക്കർമാർ പ്രതികാരം ചെയ്തതത്.
കേരളം അടക്കം ഉള്ള സ്ഥലങ്ങളിലെ യുവാക്കൾക്ക് പെണ്ണും പണവും നൽകി ഭാരത്തിനെതിരെ, സ്വന്തം രക്തബന്ധങ്ങൾക്കെതിരെ പോലും തിരിക്കുന്ന പാക്കിസ്ഥാൻ....നിങ്ങൾ അറിയാൻ പോകുന്നതേ ഉള്ളു.. ശരിക്കും ഞങ്ങൾ ആരാണ് എന്ന്. ഇത് ഇന്ത്യയുടെ മുഴുവൻ ശക്തി അല്ല... കേരളത്തിന്റെയും അല്ല... ഞങ്ങൾ വിരലിൽ എണ്ണാൻ കഴിയുന്ന ഒരുകൂട്ടം മലയാളി യുവാക്കളുടേത് മാത്രം....ഞങ്ങളിൽ ജന്മം കൊണ്ട് ഹിന്ദു ഉണ്ട് ...ഇസ്ലാം ഉണ്ട്... ക്രിസ്ത്യാനി ഉണ്ട് എന്നാൽ കർമ്മം കൊണ്ട് ഞങ്ങൾക്ക് ഒരൊറ്റ മതമേ ഉള്ളു അത് ഭാരതം എന്ന മതം... എന്ന് കുറിച്ചുകൊണ്ട് 2015 ഇൽ 300ഇൽ അധികം വരുന്ന പാക്കിസ്ഥാൻ ഗവണ്മെന്റ് സൈറ്റുകൾ അടക്കം നിരവധിസൈറ്റുകൾ അവർ തകർത്തു. പാക്കിസ്ഥാന്റെ സ്വാതന്ത്ര്യ ദിനത്തിൽ അവരുടെ രണ്ടായിരത്തോളം വെബ്‌സൈറ്റുകളാണ് മല്ലു സൈബർ സോൾജിയേഴ്‌സ് ഹാക്ക് ചെയ്തത്. ഈ വെബ്‌സൈറ്റുകൾ എല്ലാം സ്വതന്ത്രമാക്കുകയാണ് ചെയ്തതെന്നാണ് മല്ലു സൈബർ സോൾജിയേഴ്‌സ് വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha


























