ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്യുമെന്ന് ടിപി ചന്ദ്രശേഖരന്റെ ഭാര്യ മലയാളിവാർത്തയോട്...

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിയും പ്രമുഖ സി പി എം പ്രവര്‍ത്തകനുമായ എം.സി.അനൂപിന്റെ ജയിലിനുള്ളിലെ ക്രൂരതകള്‍ ആദ്യമായി മലയാളി വാര്‍ത്ത പുറത്തു കൊണ്ടുവന്നിരുന്നു. ഈ വാർത്തയോട് ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ പ്രതികരിക്കുന്നതിങ്ങനെ;
ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് പരോള്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഇതിനെതിരെ ഡിജിപിക്ക് അടക്കം പരാതി നല്‍കിയെങ്കിലും 'അന്വേഷണത്തില്‍ ചട്ടവിരുദ്ധമായി ഒന്നും നടക്കുന്നില്ല ' എന്ന മറുപടിയാണ് ലഭിച്ചത്. അതിനാല്‍ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുമെന്ന് ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ മലയാളി വാര്‍ത്തയോട് പറഞ്ഞു.
താമസിയാതെ ഗവര്‍ണറെയും കാണും. അനൂപ് അടക്കമുള്ള പ്രതികള്‍ക്ക് കള്ളും കഞ്ചാവും പുറത്തു നിന്ന് യഥേഷ്ടം എത്തിച്ചു കൊടുക്കുന്നുണ്ട്. ഇത് ജയില്‍ സൂപ്രണ്ടിനടക്കം അറിയാം. പ്രതികള്‍ക്കെതിരെ നടപടി എടുക്കില്ലെന്ന് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. അല്ലാതെ നിരന്തരമായി നിയമ ലംഘനം നടത്താന്‍ അനൂപിനടക്കം കഴിയില്ല.
അനൂപ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കിടന്നപ്പോള്‍ സൂപ്രണ്ടിന്റെ ലാപ്‌ടോപ് വരെ ഉപയോഗിക്കാനുള്ള സൗകര്യം ഉണ്ടായിരുന്നു. ഭരണത്തിലിരിക്കുന്നവര്‍ക്കുവേണ്ടി നടത്തിയ കൊലപാതകത്തിന്റെ പ്രത്യുപകാരമാണിതെല്ലാം. ഈ പ്രതികള്‍ ജയിലിനുള്ളില്‍ ആരെയെങ്കിലും കുത്തി കൊന്നാലും നടപടിയുണ്ടാകില്ലെന്നും രമ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























