ബജറ്റിന് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ സംസ്ഥാനത്ത് അടുത്ത സാമ്പത്തിക വർഷം നിയമന നിരോധനത്തിന് സാധ്യത

ബജറ്റിന് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ സംസ്ഥാനത്ത് അടുത്ത സാമ്പത്തിക വർഷം നിയമന നിരോധനത്തിന് സാധ്യത. നിയമന നിരോധനം എക്കാലവും എതിർത്ത് പോന്ന സി പി എം തന്നെ നിയമന നിരോധനം ഏർപ്പെടുത്തുന്നത് തീർച്ചയായും വിരോധാഭാസം തന്നെയാണ്.
ആവശ്യമില്ലാത്ത തസ്തികകൾ വെട്ടിക്കുറയ്ക്കാനും തീരുമാനം ഉണ്ടായേക്കും. തസ്തികകൾ നിരവധിയുണ്ട് സംസ്ഥാനത്ത്. ഇതിൽ പകുതിയിലേറെപ്പേർക്ക് യാതൊരു ജോലിയുമില്ല. സ്ഥലം മാറ്റങ്ങൾ ഒഴിവാക്കാനും പ്രൊമോഷനും വേണ്ടിയാണ് അനാവശ്യ തസ്തികകൾ സൃഷ്ടിക്കുന്നത്. ആർക്കും ഇതിൽ പരാതിയില്ല, പ്രത്യേകിച്ച് സംഘടനകൾക്ക്. അവർ തസ്തികകൾ ആവോളം സൃഷ്ടിച്ച് സംഘടനാ അംഗങ്ങൾക്ക് സ്ഥാനമാനങ്ങൾ നേടികൊടുക്കാൻ ശ്രമിക്കുന്നവരാണ്. ഇതിൽ രാഷ്ട്രീയം ഇല്ല. എല്ലാ രാഷ്ട്രീയക്കാരും ഇതിനു വേണ്ടി പാടുപെടുന്നു.
ജി എസ് ടി യെ തുടർന്നുണ്ടായ സാമ്പത്തിക പ്രശ്നങ്ങളാണ് നിയമന നിരോധനത്തിന് കാരണമായി പറയപ്പെടുന്നത്. എന്നാൽ ധന മന്ത്രി തോമസ് ഐസക്കിനുണ്ടായ ചില പാർട്ടി തല പ്രശ്നങ്ങളാണ് സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥയെ പിന്നോട്ടടിച്ചത്. മുഖ്യമന്ത്രിയും ധനമന്ത്രിയും തമ്മിലുള്ള ആശയ ഭിന്നതകൾ കൂടുതൽ വഷളായിരിക്കുന്നു.
ധനമന്ത്രിയോട് മുഖ്യമന്ത്രി കൂടിയാലോചിക്കുന്നില്ലെന്നും പരാതിയുണ്ട്. വാർഷികാഘോഷം നടന്ന കേരള ഹൈക്കോടതി അൻപത് ലക്ഷം ചോദിച്ചപ്പോൾ ഒരു കോടി മുഖ്യമന്ത്രി നൽകിയത് വാർത്തയായിരുന്നു. ഈ ഫയൽ ധനമന്ത്രി കണ്ടിട്ടുണ്ടായിരുന്നില്ല. സംസ്ഥാനത്തിന് എന്തിനാണ് ധനമന്ത്രി എന്ന് തോമസ് ഐസക് സ്വയം ചോദിക്കുന്നുണ്ട്.
ഐസക്കിന് സംസ്ഥാന സർക്കാരിന്റെ യശസിൽ താല്പര്യമില്ല. തന്റെ യശസിലും അദ്ദേഹത്തിന് താത്പര്യമില്ല. സർക്കാർ എങ്ങനെയെങ്കിലും പോകട്ടെ എന്ന നിലപാടിൽ തന്നെയാണ് ഐസക്. വി എസ് മന്ത്രിസഭയുടെ കാലത്ത് അദ്ദേഹം നടപ്പിലാക്കിയ പല പദ്ധതികളും ഇപ്പോൾ സജീവമല്ല. ചെക്ക് പോസ്റ്റുകളിൽ അഴിമതി നിറഞ്ഞിട്ടും ധനമന്ത്രിയെ കാണാനില്ല. കാരുണ്യ ഫണ്ട് അവതാളത്തിലായിട്ടും ധനമന്ത്രി പ്രതികരിക്കുന്നില്ല. ധനമന്ത്രി പഴയതുപോലെ ഒന്നിലും പ്രതികരിക്കുന്നില്ല. ആർക്കോ വേണ്ടി ഭരിക്കുന്ന മട്ടിലാണ് അദ്ദേഹം ഭരണം നടത്തുന്നത്.
നിയമന നിരോധനം യുവജനങ്ങളെ എതിരാക്കുമെന്ന് ഐസക്കിനറിയാം. അതു കൊണ്ട് തന്നെയാണ് അദ്ദേഹം കടയ്ക്കൽ തന്നെ കത്തി പ്രയോഗിക്കാൻ തീരുമാനിച്ചത്. തസ്തി കകൾ വെട്ടിക്കുറച്ചാൽ സർക്കാർ ജീവനക്കാരും സർക്കാരിന് എതിരാകും. ഇത് തന്നെയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.
https://www.facebook.com/Malayalivartha


























