ശശീന്ദ്രനെതിരെ പരാതി നല്‍കിയ മാധ്യമപ്രവര്‍ത്തകയെ ഭീഷണിപ്പെടുത്തി മൊഴിമാറ്റിയതാണെന്ന് തൈക്കാട് സ്വദേശി മഹാലക്ഷ്മി

മുന്‍മന്ത്രി എ.കെ ശശീന്ദ്രനെതിരായ ഫോണ്‍കെണി കേസ് വീണ്ടും കെണിയായി. പരാതി തീര്‍പ്പാക്കരുതെന്ന് ആവശ്യപ്പെട്ട് തൈക്കാട് സ്വദേശി ഹര്‍ജി നല്‍കിയതിനാല്‍ കേസില്‍ വിധി പറയുന്നത് തിരുവനന്തപുരം സി.ജെ.എം കോടതി മാറ്റിവെച്ചു. കേസില്‍ പ്രോസിക്യൂഷന് അനുകൂലമായി യുവതി മൊഴി നല്‍കാത്തത് ഭീഷണികാരമാണെന്ന് ഹര്‍ജിക്കാരി ആരോപിക്കുന്നു. കൊല്ലത്തുള്ള ഒരു അഭിഭാഷകന്‍ വഴിയാണ് തൈക്കാട് സ്വദേശിയായ മഹാലക്ഷഅമി ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടതിനാല്‍ കോടതി ഇന്ന് ഉച്ചയ്ക്ക് ശേഷം വാദം കേള്‍ക്കും. സ്ത്രീകളുടെ സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ നേതാവാണ് മഹാലക്ഷ്മി.
പരാതി പറയാനെത്തിയ മാധ്യമപ്രവര്‍ത്തകയെ മന്ത്രി നിരന്തരം വിളിക്കുകയും ശല്യം ചെയ്യുകയും ഫോണിലൂടെ അശ്ലീല സംഭാഷണം നടത്തിയെന്നുമാണ് കേസ്. പരാതിക്കാരി ശശീന്ദ്രന് അനുകൂലമായി മൊഴിമാറ്റിയതിനാല്‍ കേസ് തീര്‍പ്പാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. മുന്‍ മന്ത്രി എ.കെ ശശീന്ദ്രനെതിരെ പരാതിയില്ലെന്നും തന്നോട് ഫോണില്‍ അശ്ലീലം സംസാരിച്ചിട്ടില്ലെന്നും മന്ത്രി വസതിയില്‍ വെച്ച് മോശമായി സംസാരിച്ചിട്ടില്ലെന്നും അവര്‍ മൊഴി നല്‍കി. തന്നോട് ഫോണില്‍ സംസാരിച്ചത് മന്ത്രിയാണെന്ന് ഉറപ്പില്ലെന്നും അവര്‍ കോടതിയെ അറിയിച്ചിരുന്നു.
എ.കെ. ശശീന്ദ്രനെതിരായ പരാതിയും തുടര്‍ നടപടികളും റദ്ദാക്കണമെന്ന് യുവതി കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം ആ ഹരജി പിന്‍വലിച്ചു. അതിനുശേഷമാണ് ശശീന്ദ്രനെതിരെ പരാതിയില്ലെന്ന് വീണ്ടും മൊഴി നല്‍കിയത്. കുറ്റവിമുക്തനായാല്‍ ശശീന്ദ്രന് മന്ത്രിസ്ഥാനത്ത് തിരികെയെത്താം.
https://www.facebook.com/Malayalivartha


























