ഷെയര്‍ ഓട്ടോ, ഹയര്‍ ഓട്ടോ, സ്റ്റാന്‍ഡ് ഓട്ടോ ; കൊച്ചിയില്‍ ഇനി മുതൽ മൂന്നു തരം ഓട്ടോകൾ

കൊച്ചി പഴയ കൊച്ചിയല്ല എന്ന സിനിമ ഡയലോഗ് പോലെത്തന്നെ കൊച്ചിയിലെ ഓട്ടോകളും ഇനി പഴയ ഓട്ടോകളല്ല. കൊച്ചിയിലെ ഓട്ടോകള്‍ അടിമുടി മാറുകയാണ്. കെഎംആര്‍ എല്ലുമായി കരാര്‍ ഒപ്പിട്ട ശേഷമാണ് ഓട്ടോകൾക്ക് ആകെ മാറ്റം സംഭവിച്ചത്.
കൊച്ചിയിലെ ഓട്ടോകള്‍ ഇനി മൂന്നുതരമുണ്ടാകും. ഷെയര്‍ ഓട്ടോ, ഹയര്‍ ഓട്ടോ, സ്റ്റാന്‍ഡ് ഓട്ടോ എന്നിവയാണ് ആ മൂന്നുതരം ഓട്ടോകൾ. കൊച്ചി മെട്രോയുടെ ഫീഡര്‍ ഓട്ടോകളും ഇക്കൂട്ടത്തിലുണ്ടാവും. ഓട്ടോറിക്ഷയുടെ മുകളില്‍ ഘടിപ്പിക്കുന്ന എല്‍ഇഡി ലൈറ്റില്‍, ഏതു വിഭാഗത്തിലെ ഓട്ടോ ആണെന്നു സൂചിപ്പിക്കും. ആവശ്യാനുസരണം ലൈറ്റിന് മാറ്റം വരുത്താം. നിലവിലുള്ള രീതി അതേപടി തുടരുന്നവരാണു സ്റ്റാന്‍ഡ് ഓട്ടോ. സ്റ്റാന്‍ഡില്‍നിന്നു ലക്ഷ്യസ്ഥാനത്തേക്ക് ഈ ഓട്ടോകള്‍ വിളിക്കാം.ഷെയര്‍ ഓട്ടോ, ഒരു യാത്ര രണ്ടോ മൂന്നോ പേര്‍ ചേര്‍ന്നു പങ്കുവയ്ക്കുന്നതാണ്.
കേരളത്തിനു പുറത്തുള്ള നഗരങ്ങളില്‍ ഇതുണ്ട്. ഇത്തരം സര്‍വീസില്‍ ചാര്‍ജ് കുറവാണ്. കൂടുതല്‍ യാത്രക്കാരെ ലഭിക്കുമെന്നതിനാലും എപ്പോഴും ഓട്ടം ലഭിക്കുമെന്നതിനാലും റിട്ടേണ്‍ ട്രിപ്പു ലഭിക്കുമെന്നതിനാലും ഈ സംവിധാനം കൂടുതല്‍ ജനപ്രിയമാകുമെന്നാണു കരുതുന്നത്. ഓണ്‍ലൈന്‍ ടാക്സി വിളിക്കുംപോലെ യാത്രക്കാരന്‍ നില്‍ക്കുന്ന സ്ഥലത്തേക്ക് ഓട്ടോറിക്ഷ വിളിച്ചുവരുത്താവുന്ന സംവിധാനമാണിത്.
ഓരോ വിഭാഗം ഓട്ടോ ഓടിക്കുന്നവര്‍ക്കും പ്രത്യേക നിറത്തിലുള്ള യൂണിഫോം ഉണ്ട്. ചില സ്ഥലങ്ങളിലേക്ക് ഓട്ടം വിളിച്ചാല്‍ ഓട്ടോക്കാര്‍ പോകാന്‍ മടിക്കുന്നതു റിട്ടേണ്‍ ട്രിപ്പ് ലഭിക്കില്ലെന്നതുകൊണ്ടാണ്. റിട്ടേണ്‍ യാത്രക്കാരില്ലെങ്കില്‍ ഓട്ടം നഷ്ടമാണ്. ഹയര്‍ ഓട്ടോ ആ പ്രശ്നത്തിന് പരിഹാരമാണ്.
https://www.facebook.com/Malayalivartha


























