ലാത്തി ചാര്‍ജ്ജിൽ പുതിയ അഭ്യാസ മുറകളുമായി കേരള പോലീസ്

എതിരാളികളെ വളഞ്ഞിട്ട് വയറില്‍ കുത്തുക, കഴുത്തിനും തലക്കുമടിക്കുക എന്നൊക്കെയുള്ള പഴഞ്ചന്‍ ലാത്തി ചാര്‍ജ്ജ് രീതിക്ക് വിട. കേരള പോലീസിന്റെ ലാത്തിചാര്‍ജ്ജില്‍ പരിഷ്കാരങ്ങള്‍ കൊണ്ടുവരികയാണ്. പരിശീലനം പൂര്‍ത്തിയാക്കിയ ആദ്യ ബാച്ച് സേനാംഗങ്ങള്‍ ഡിജിപിക്ക് മുന്നില്‍ പ്രകടനം നടത്തി. ബ്രിട്ടീഷുകാര്‍ പഠിപ്പിച്ച പഴയ ലാത്തിച്ചാര്‍ജ്ജിന്റെ രീതിയിലാണ് മാറ്റം വരുത്തുന്നത്.
ഉപ്പു സത്യാഗഹത്തിന്നായി പങ്കെടുത്തവരെ നേരിടാനായി മദ്രാസ് പ്രസിഡന്‍സ് പോലീസ് പഠിപ്പിച്ച ഡ്രില്ലാണ് ഇപ്പോൾ പരിഷ്കരിക്കുന്നത്. പഴഞ്ചന്‍ രീതിയോട് വിട പറഞ്ഞ് പകരം ഹെല്‍മെറ്റും ഷീല്‍ഡുമൊക്കെ ഉപയോഗിച്ച് പ്രതിരോധക്കാര്‍ക്കും പൊലീസുകാര്‍ക്കും പരിക്കേല്‍ക്കാതെ അവരെ വളഞ്ഞുകൊണ്ട് നേരിടുന്ന രീതിയാണ് ഇത്.
യൂറോപ്യന്‍, കൊറിയന്‍ പൊലീസ് മാത്രകയില്‍ പൊലീസ് ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പല്‍ സേതുരാമനാണ് പുതിയ പരീശീലന രീതി തയ്യാറാക്കിയത്. കളരിയും ചെനീസ് ആയോധന കലയുമൊക്കെ പരിശീലനത്തിന്റെ ഭാഗമാണ്. പരിഷ്കാരങ്ങളൊക്കെ നല്ലതാണെങ്കിലും എതിരാളിയുടെ ഭാഗത്ത് നിന്ന് ചീറി പാഞ്ഞ് വരുന്ന പെട്രോള്‍ ബോംബും കല്ലുമൊക്കെ കാണുമ്പോൾ വീണ്ടും പഴയ അഭ്യാസം തന്നെ പോലീസുകാർ പുറത്തെടുക്കുമോ എന്ന് കണ്ടുതന്നെ അറിയാം.
https://www.facebook.com/Malayalivartha


























