പത്മാവത്' പ്രക്ഷോഭം കേരളത്തിലേക്കും വ്യാപിപ്പിക്കാനൊരുങ്ങി കര്‍ണിസേന

തീയറ്ററുകളിലേക്ക് എത്തും മുൻപേതന്നെ വളരെയധികം കോളിളക്കം ഉണ്ടാക്കിയ സിനിമയാണ് പത്മാവത്. ചിത്രത്തിന്റെ പേരിൽ വ്യാപകമായ പ്രക്ഷോപം രാജ്യത്തിന്റെ പല ഭാഗത്തും നടന്നുകൊണ്ടേയിരിക്കുന്നു. കർണാടകയിൽ ചിത്രം പ്രദർശിപ്പിച്ച തിയറ്ററിനു നേരെ പെട്രോൾ ബോംബ് എറിഞ്ഞു. ബലഗാവിയിലെ പ്രകാശ് തിയേറ്ററിനു നേരെയാണ് പെട്രോൾ ബോംബ് എറിഞ്ഞത്. ഇപ്പോളിതാ ‘പത്മാവതി’ന്റെ പേരിലുള്ള പ്രക്ഷോഭങ്ങൾ കേരളത്തിലേക്കും വ്യാപിപ്പിക്കാനാണ് കർണിസേനയുടെ തീരുമാനം.
സിനിമക്കെതിരെ കേരളത്തിലും ഉടൻ പ്രക്ഷോഭം നടത്തുമെന്ന് കര്‍ണിസേന പ്രഖ്യാപിച്ചു. സംസ്ഥാനത്ത് സിനിമ പ്രദർശിപ്പിക്കരുതെന്ന ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയന് രണ്ടു ദിവസത്തിനുള്ളില്‍ കത്ത് നല്‍കുമെന്നും കർണിസേനയുടെ കേരളാ പ്രസിഡന്റ് ജഗദീഷ് പാല്‍സിംഗ് റാണാവത് പറഞ്ഞു.
https://www.facebook.com/Malayalivartha


























