വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ ഫാക്ടിന്റെ പ്‌ളാന്റില്‍ അമോണിയം വാതകം ചോര്‍ന്നു, സമീപത്തെ കേന്ദ്രീയ വിദ്യാലയിലെ വിദ്യാര്‍ത്ഥികളെ അധികൃതര്‍ ഒഴിപ്പിച്ചു

വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ ഫാക്ടിന്റെ പ്‌ളാന്റില്‍ അമോണിയം വാതകം ചോര്‍ന്നത് പരിഭ്രാന്തി പരത്തി. ഉച്ചയോടെയായിരുന്നു സംഭവം. പ്‌ളാന്റിലെത്തിച്ച ടാങ്കറില്‍ നിന്ന് അമോണിയ മാറ്റുന്നതിനിടെയാണ് ചോര്‍ച്ചയുണ്ടായത്.
ഉടന്‍ തന്നെ സമീപത്തെ കേന്ദ്രീയ വിദ്യാലയിലെ വിദ്യാര്‍ത്ഥികളെ അധികൃതര്‍ ഒഴിപ്പിച്ചു. അഗ്‌നിശമന സേനയെത്തി ചോര്‍ച്ച നിയന്ത്രണവിധേയമാക്കി. അന്തരീക്ഷത്തില്‍ അമോണിയം പടര്‍ന്നിട്ടുണ്ട്. ഇത് അലിഞ്ഞ് ഇല്ലാതാവാന്‍ രണ്ടു മണിക്കൂര്‍ എടുക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























