ഫോണ്‍ കെണി കേസ് തീര്‍പ്പാക്കരുതെന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി തള്ളിക്കൊണ്ട് തിരുവനന്തപുരം സി.ജെ.എം കോടതിശശീന്ദ്രനെ കുറ്റവിമുക്തനാക്കി

എ.കെ ശശീന്ദ്രനെതിരായ ഫോണ്‍ കെണി കേസില്‍ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. കേസ് തീര്‍പ്പാക്കരുതെന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി തള്ളിക്കൊണ്ട് തിരുവനന്തപുരം സി.ജെ.എം കോടതിയാണ് ഉത്തരവിട്ടത്. തന്നെ ഫോണ്‍ വിളിച്ച് ശല്യം ചെയ്തത് മന്ത്രിയല്ലെന്നും ഓഫീസിലെത്തിയ മന്ത്രി തന്നോട് മോശമായി പെരുമാറിയില്ലെന്നും കോടതി നിരീക്ഷിച്ചു. കുറ്റവിമുക്തനാക്കിയതില്‍ സന്തോഷമുണ്ടെന്ന് എ.കെ ശശീന്ദ്രന്‍ പ്രതികരിച്ചു. തനിക്കെതിരെ പാര്‍ട്ടിയില്‍ ആരെങ്കിലും ഗൂഢാലോചന നടത്തിയെന്ന് വിശ്വസിക്കുന്നില്ല. കോടതിയും ജുഡീഷ്യല്‍ കമ്മിഷനും കുറ്റവിമുക്തനാക്കിയെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസ്ഥാനം സംബന്ധിച്ച് പാര്‍ട്ടി സംസ്ഥാന, ദേശീയ നേതൃത്വമാണ് തീരുമാനിക്കേണ്ടതെന്ന് ശശീന്ദ്രന്‍ പറഞ്ഞു. കേസിന്റെ തുടക്കം മുതല്‍ തനിക്കൊപ്പം നിന്ന മാധ്യമങ്ങള്‍ക്ക് നന്ദി പറയാനും മറന്നില്ല. ഔദ്യോഗിക വസതിയില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതി മാധ്യമപ്രവര്‍ത്തക പിന്‍വലിച്ചു. മാത്രമല്ല ഫോണില്‍ അശഌലം പറഞ്ഞത് ശശീന്ദ്രനാണോ എന്ന് ഉറപ്പില്ലെന്നും തെളിവെടുപ്പ് വേളയില്‍ വ്യക്തമാക്കി. അതിനാല്‍ ശശീന്ദ്രനെതിരെ തെളിവില്ല. ഇതോടെയാണ് കോടതി കുറ്റവിമുക്തനാക്കിയത്. എന്‍.സി.പി.യില്‍ മുമ്പുണ്ടായിരുന്ന ധാരണ അനുസരിച്ച് കുറ്റവിമുക്തനാകുന്ന ആദ്യ എന്‍.സി.പി എം.എല്‍.എയ്ക്ക് മന്ത്രിസ്ഥാനത്തെത്താം എന്ന് ധാരണയായിരുന്നു.
അതേസമയം കോടതി ഇന്ന് വിധി പറയാനിരിക്കെ തൈക്കാട് സ്വദേശി മഹാലക്ഷ്മി എന്ന വ്യാജ വിലാസത്തില്‍ പൊതു താല്‍പര്യഹര്‍ജി നല്‍കിയിരുന്നു. പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തകയെ ഭീഷണിപ്പെടുത്തിയെന്ന് ഹര്‍ജിയില്‍ ആരോപിച്ചു. എന്നാല്‍ പരാതിക്കാരിയുടെ അഭിഭാഷകനും പ്രോസിക്യൂഷനും ഇതിനെ എതിര്‍ത്തു. പരാതിക്കാരി കേസില്‍ നിന്ന് പിന്‍മാറിയതിനാല്‍ കോടതി കേസ് തീര്‍പ്പാക്കുകയായിരുന്നു. താമസിക്കാതെ എ.കെ ശശീന്ദ്രന്‍ മന്ത്രിപദത്തിലേക്ക് താമസിക്കാതെ മടങ്ങിയെത്തുമെന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്‍ മാസ്റ്റര്‍ വ്യക്തമാക്കി. ശശീന്ദ്രനെതിരെ പാര്‍ട്ടിയില്‍ നിന്ന് ആരും ഹര്‍ജി നല്‍കിയിട്ടില്ലെന്നും പാര്‍ട്ടിക്ക് ഇത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടില്ല.
https://www.facebook.com/Malayalivartha


























